NEWS

കര്‍ണാടകയിലെ തുംകൂറില്‍ ട്രക്ക് ക്രൂയിസറില്‍ ഇടിച്ച്‌ ഒമ്ബത് പേര്‍ മരിച്ചു

ബംഗളൂരു: തുംകൂറില്‍ ട്രക്ക് ക്രൂയിസറില്‍ ഇടിച്ച്‌ ഒമ്ബത് പേര്‍ മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

റായ്ച്ചൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്.കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളും ഉൾപ്പെടും.

 

 

പരിക്കേറ്റവരെ തുംകൂര്‍ ജില്ലാ ആശുപത്രിയിലും ഷീറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: