Month: August 2022

  • Kerala

    തൃശൂരിലെ ‘പുലികൾ’ കൊടും പട്ടിണിയിൽ, സഹായിക്കണമെന്നും രക്ഷിക്കണമെന്നും അപേക്ഷ

    തൃശൂരിലെ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾ കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ. സർക്കാരിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയതിനാൽ ടൂറിസം വകുപ്പ് ഇതിന് ചെറിയൊരു തുക അനുവദിച്ചിരുന്നു. പക്ഷേ തുച്ഛമായ ആ വിഹിതം പോലും 2017 മുതൽ നിലച്ചിരിക്കുകയാണ്. രണ്ട് ലക്ഷം മുതൽ 25 ലക്ഷത്തിലധികം ചിലവ് വരുന്നുണ്ട് ഓരോ പുലിക്കളി സംഘത്തിനും. മാസങ്ങൾ നീളുന്ന ഒരുക്കം. പുലികളും, വാദ്യവും, നിശ്ചല ദൃശ്യവുമൊക്കെയായാണ് ചിലവ്. പുലിവേഷമൊരുക്കുന്നതിനുള്ള ചിലവ് വൻ തോതിലാണ് ഉയർന്നത്. പെയിന്റിനും, ഇത് കഴുകി കളയാനുള്ള മണ്ണെണ്ണക്കും വില ഉയർന്നത് പുലിക്കളി സംഘങ്ങളെ ചെറുതായൊന്നുമല്ല കുരുക്കിലാക്കിയത്. നഷ്ടം സഹിച്ചും കടം വാങ്ങിയുമൊക്കെ പുലിക്കളിയോടുള്ള ഭ്രമത്തിൽ ദേശങ്ങൾ സജീവമായിരുന്നുവെങ്കിലും കടബാധ്യത പല പുലിക്കളി സംഘങ്ങളെയും നിർജ്ജീവമാക്കി. കുറച്ച് സംഘങ്ങൾ മാത്രമാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. പ്രളയകാലത്തും കോവിഡ് കാലത്തും പുലിക്കളിയടക്കമുള്ള ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. സാമ്പത്തീകമായി അത് ആശ്വാസകരമായിരുന്നു. എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഓണാഘോഷത്തിനും പുലിക്കളി മഹോൽസവത്തിനും ഈ സാമ്പത്തിക തകർച്ച…

    Read More »
  • Kerala

    ”ഫോണ്‍ കണ്ടെത്താത്തത് ദുരൂഹം”; ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ.എം. ബഷീര്‍ അപകടമരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ കോടതിയില്‍

    കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സഹോദരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ ഹര്‍ജിയില്‍ ആരോപിച്ചു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ഹര്‍ജിയില്‍ പറയുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. ശ്രീറാം ഓടിച്ചിരുന്ന കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്ന് ഫെബ്രുവരിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പല തടസങ്ങള്‍ സൃഷ്ടിച്ച വിചാരണ വൈകിപ്പിക്കാനും ശ്രീറാമിന്റെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ഉണ്ടാകുന്നതായാണ് ബഷീറിന്റെ കുടുംബം ആരോപിക്കുന്നത്. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ശ്രീറാമിനെതിരേയുള്ളത്. പലവട്ടം നേരിട്ട്…

    Read More »
  • Kerala

    ഫാഷൻ ഗോൾഡ് നിക്ഷേപക തട്ടിപ്പിനിരയായവർ മാനേജ്ംഗ് ഡയറക്ടർ ടി.കെ പൂക്കോയയുടെയും ചെയർമാൻ എം.സി ഖമറുദ്ദീന്റെയും വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

    കാഞ്ഞങ്ങാട്: കോടിക്കണക്കിനു രൂപയുടെ നിക്ഷേപക തട്ടിപ്പു നടത്തിയ ഫാഷൻ ഗോൾഡ് മാനേജ്ംഗ് ഡയറക്ടർ ടി.കെ പൂക്കോയയുടെ ചന്തേര വലിയപള്ളിക്ക് സമീപത്തെ വീട്ടിലേക്കും എം.സി. ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വീട്ടിലേക്കും തട്ടിപ്പിനിരയായവർ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ സ്ത്രീകളടക്കം ഇരുനൂറിലേറെ പേർ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. 150 കോടി രൂപയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ പ്രതികളായ ടി.കെ പൂക്കോയയും, എം.സി ഖമറുദ്ദീനും ജാമ്യവ്യവസ്ഥകളിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് സ്വന്തം വീടുകളിലെത്തിച്ചേർന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങളുടെ ജീവിത സമ്പാദ്യമാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലൂടെ ഈ സംഘം തട്ടിയെടുത്തത്. തട്ടിപ്പ് കേസ്സിൽ പ്രതികളായവർ സുഖലോലുപരായി ജീവിക്കുമ്പോൾ, തട്ടിപ്പിനിരയായ സ്ത്രീകളടക്കം തങ്ങളുടെ സമ്പാദ്യം തിരിച്ചുകിട്ടാൻ ഇപ്പോൾ തെരുവിലാണ്. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ലീഗ് അനുഭാവികളാണെങ്കിലും, സംസ്ഥാന ലീഗ് നേതൃത്വം ഇന്നുവരെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ ഒരു നടപടിയും   എടുത്തിട്ടില്ല.

    Read More »
  • Social Media

    കഴിക്കാന്‍ നാല് എ ഫോര്‍ ദോശ ആയാലോ? മാവ് നിറയ്ക്കൂ, എണ്ണം നിശ്ചയിക്കൂ, പ്രിന്റ് അമര്‍ത്തൂ… ചൂടന്‍ എ ഫോര്‍ ദോശ റെഡി; വിപണിയില്‍ തരംഗമാകാന്‍ ദോശ പ്രിന്റര്‍

    ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. ആരോഗ്യദ്രമായ ഭക്ഷണം എന്ന നിലയില്‍ കാലങ്ങളായി നമ്മുടെ പ്രഭാതങ്ങളെ രുചിയും മണവും നിറച്ചതാക്കിമാറ്റി ദോശ അടുക്കള ഭരിച്ചുവരുന്നു. മാവു തയാറാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ കൊച്ചുകുട്ടികള്‍ക്കുമുതല്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന വിഭവം എന്ന നിലയിലും ദോശ ഏവരുടെയും ആദ്യ പട്ടികയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ കാലം മാറിയതിനൊത്ത് ജീവിതരീതികളും മാറി. ടെക്‌നോളജിയുടെ കൈകള്‍ അടുക്കളയിലും ഇന്ന് സജീവമാണ്. തിരക്കേറിയ ജീവിതത്തില്‍ ദോശചുടുന്നതുപോലും ഒരു പണിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരവും ടെക്‌നോളജി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു. നല്ല ചൂടന്‍ ദോശ പേപ്പര്‍ കനത്തില്‍ ചുട്ടെടുത്തുതരുന്ന ദോശ പ്രിന്റര്‍ ആണ് ഈ പുത്തന്‍ താരം. അരച്ചുവച്ച മാവെടുത്ത് ഒഴിച്ചുകൊടുത്ത്, എത്ര ദോശ വേണമെന്ന എണ്ണവും, അതിന്റെ കട്ടിയും എല്ലാം സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ അതിന് അനുസരിച്ച് നല്ല ചൂടന്‍ മൊരിഞ്ഞ ദോശകള്‍ തനിയെ വരികയായി. പ്രിന്റര്‍ പരുവത്തിലുള്ള മെഷീന്‍ ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ…

    Read More »
  • India

    ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

    ദില്ലി: രാജ്യത്തെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിട്ടയച്ച നടപടിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരേ സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. പ്രതികളെ വിട്ടയച്ചതില്‍ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയില്‍ മോചിതരാക്കിയതില്‍ ചട്ടലംഘനം ഉണ്ടായെന്ന് പറയുന്നില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യം ചെയതവരെയാണ് വിട്ടയച്ചത് എന്ന കാര്യം പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ജയില്‍ മോചിതരായ പതിനൊന്ന് പ്രതികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. 2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തില്‍…

    Read More »
  • India

    ബംഗളുരുവിലേക്ക് പോയ വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു

    തുംകൂരു: കര്‍ണാടകയിലെ തുംകൂരുവില്‍ വാന്‍ ട്രെക്കുമായി കൂട്ടിയിടിച്ച് ഒന്‍പതുമരണം. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ മരിച്ചത്. പരുക്കേറ്റ 13 പേര്‍ ആശുപത്രിയിലാണ്. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ഷഹപൂര്‍വാദ് അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. യാത്രക്കാര്‍ സഞ്ചരിച്ച വാനില്‍ 24 പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎന്‍ആര്‍എഫില്‍ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹയം പ്രഖ്യാപിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും തുംകുരു ജില്ലയുടെ ചുമതലയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.    

    Read More »
  • Kerala

    മാലാഖയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരമ്മയെത്തുന്നു; താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

    കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരു അമ്മയും ചേച്ചിയുമെത്തുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന കുറിപ്പുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ് ആണ് വിവാഹിതനാകാന്‍ പോകുന്ന വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍വച്ച് ആണ് വിവാഹം. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്‌നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ മഹാമാരിക്കെതിരെ പോരാടി നാലുവര്‍ഷം മുമ്പാണ് സിസ്റ്റര്‍ ലിനി മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. സജീഷിന്റെ…

    Read More »
  • Crime

    അമ്മയെ കൊന്ന മകളിലേക്ക് വിരല്‍ ചൂണ്ടിയത് അച്ഛന്‍, രണ്ടു മാസം മുമ്പ് ഡോളോ നല്‍കിയും വധശ്രമം; വിഷം കലര്‍ത്തിയ ചായ രുചിമാറ്റം മൂലം കുടിക്കാഞ്ഞത് പിതാവിന് രക്ഷയായി

    തൃശൂര്‍: കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ കീടനാശിനി കലര്‍ത്തിയ ചായ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വത്തിനായി അച്ഛനെയും അമ്മയെയും കൊല്ലാനാണ് മകള്‍ ഇന്ദുലേഖ(39) ലക്ഷ്യമിട്ടത്. അതിനായി ചായയില്‍ കീടനാശിനി കലര്‍ത്തി ഇരുവര്‍ക്കും നല്‍കിയെങ്കിലും രുചി മാറ്റം തോന്നിയതോടെ ചായ കുടിക്കാതിരുന്ന അച്ഛന്‍ ചന്ദ്രന്‍ രക്ഷപ്പെടുകയായിരുന്നു. ചായകുടിച്ച അമ്മ രുഗ്മിണി(58)ക്ക് വിഷം ഉള്ളില്‍ ചെന്നതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് കീടനാശിനി ഉള്ളില്‍ച്ചെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സ്വത്തിനായി ഇന്ദുലേഖ ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ മകളെ സംശയമുണ്ടെന്ന് സൂചന നല്‍കിയത് അച്ഛന്‍തന്നെയായിരുന്നു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് പോലീസ് അന്വേഷണം ആ വഴിക്ക് നീണ്ടത്. തുടര്‍ന്ന് ഇന്ദുലേഖയെ ചോദ്യം ചെയ്യുകയും…

    Read More »
  • Kerala

    ‘ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നു പ്രചരിപ്പിക്കാൻ ഷോൺ ജോർജ് വ്യാജ സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചു,’ നടിയെ ആക്രമിച്ച കേസിൽ പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

    പാല:  നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായി സ്‌ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ചത് ഷോൺ ജോർജാണ് എന്ന് പൊലീസ് പറയുന്നു. വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു. മഞ്ജു വാര്യർ, ആഷിക് അബു, എംവി നികേഷ് കുമാർ, പ്രമോദ് രാമൻ, സന്ധ്യ ഐപിഎസ്, ലിബർട്ടി ബഷീർ, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകൾ സൃഷ്ടിച്ചത്. ഷോൺ ജോർജിന്റെ ഫോണിൽ നിന്ന് കൊലപാതക ഗൂഢാലോചന…

    Read More »
  • Kerala

    സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ പോലീസ് ക്വാര്‍ട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

    മൂവാറ്റുപുഴ: വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ.മേനോനെ പോലീസ് ക്വാര്‍ട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്. ഇന്ന് രാവിലെയാണ് രാജേഷ് കെ.മേനോനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളൂം സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്. അതിനു മുമ്പ് കുന്നംകുളം സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു. രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് വിവരം അറിഞ്ഞ് റൂറൽ എസ്.പി വിവേക് കുമാർ ഐ.പി.എസ് സ്ഥലത്ത് എത്തി.

    Read More »
Back to top button
error: