NEWS

ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലേക്ക് അയച്ച കൂണ്‍ കര്‍ഷകനെ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട്(55) ആണ് മരിച്ചത്.ബുധനാഴ്ചയായിരുന്നു സംഭവം.അലിപൂര്‍ പ്രദേശത്തെ തന്റെ വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
കോവിഡ് ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അവരുടെ ഗ്രാമങ്ങളില്‍ എത്താന്‍ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് എടുത്തുനല്‍കിയതിനെ തുടര്‍ന്നാണ് 55കാരനായ പപ്പന്‍ സിംഗ് ഗെഹ്‌ലോട്ട് രാജ്യവ്യാപക ശ്രദ്ധ പിടിച്ചുപറ്റിയത്.
കോവിഡ് സാഹചര്യം മാറിയ ഘട്ടത്തില്‍ ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ വിമാനത്തിന് ടിക്കറ്റ് എടുത്ത് നല്‍കിയതും വാര്‍ത്തയായിരുന്നു.

Back to top button
error: