ഏത്തപ്പഴത്തിന് എണ്ണമറ്റ ഗുണങ്ങൾ, രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും നല്ല മൂഡു ലഭിക്കാനും ഫലപ്രദം
പഴങ്ങൾ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ അത്യുത്തമം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ വൈദ്യശാസ്ത്രവും പഴം ഒരു നേരത്തെ ഭക്ഷണമായി തന്നെ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പഴംഎന്നു കേട്ടാലുടൻ നാം തേടുന്നത് ആപ്പിളും അവോക്കാഡോയും കിവിയും ഡ്രാഗൻ ഫ്രൂട്ടും മംഗോസ്റ്റിയും മറ്റുമാണ്. വർഷം മുഴുവനും സ്വന്തം പുരയിടത്തിലും ചുറ്റുവട്ടത്തും ലഭ്യമായ ഏത്തപ്പഴത്തിനോടു മലയാളിക്ക് പഥ്യം കുറവാണ്.
ഏത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ:
ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണം ചെയ്യും.
ഏത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്താം.
വ്യായാമത്തിന് മുൻപ് കഴിക്കാവുന്ന ഫലപ്രദമായ ലഘുഭക്ഷണമായി ഏത്തപ്പഴത്തെ കണക്കാക്കാം. രാവിലെ പ്രഭാതഭക്ഷണത്തിന്റെ കൂടെയോ അല്ലെങ്കിൽ രണ്ട് നേരത്തെ ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്ത് വിശപ്പകറ്റാനുള്ള ലഘുഭക്ഷണമായിട്ടൊ ഇത് കഴിക്കാം.
നല്ല മൂഡു നല്‍കുവാന്‍
ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന വസ്തു നല്ല മൂഡിനു സഹായിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ട്രിപ്‌റ്റോഫാന്‍ രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനു സഹായിക്കുന്നു. സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
മറ്റെല്ലാ പഴങ്ങളെയും പോലെ ഏത്തപ്പഴവും ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഡോപാമൈൻ, കാറ്റെച്ചിനുകൾ എന്നിവ നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകാനും ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക്
ഏത്തപ്പഴത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് (ജിഐ) ഉള്ളത്. പഴുക്കാത്ത ഏത്തപ്പഴത്തിന്റെ ജിഐ മൂല്യം 30 ഉം പഴുത്ത ഏത്തപ്പഴത്തിന്റേത് 60 ഉം ആണ്. ഇതിനർത്ഥം ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കില്ല എന്നാണ്. ഇത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന സുരക്ഷിതമായ ഒരു ഭക്ഷണമാണ്.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അധികം പഴുക്കാത്ത നേന്ത്രനാണ് ഏറെ നല്ലത്. ഇത് പതുക്കെയേ ദഹിയ്ക്കുന്നുള്ളൂ. വിശപ്പു കുറയാനും അമിതാഹാരം ഒഴിവാക്കാനുമെല്ലാം ഇതു നല്ലതാണ്.നാരുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കുട്ടികള്‍ക്കും മറ്റും നേന്ത്രപ്പഴം നെയ്യ് ചേര്‍ത്തു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്.
ഏത്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ ചുരുക്കി പറയാം:
➡ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു.
➡ ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുന്നു.
➡ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
➡ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
➡ ഓര്‍മശക്തിയും ശരീരത്തിന് ഊര്‍ജ്ജവും നല്‍കുന്നു.
➡ മലബന്ധം ഒഴിവാക്കുന്നു.
➡ നെഞ്ചെരിച്ചിലിന് പരിഹാരം ലഭിക്കുന്നു.
ഡോ. മഹാദേവൻ