CrimeNEWS

കീറിയ നോട്ട് മാറ്റി ആവശ്യപ്പെട്ടതിന് ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കീറിയ 200 രൂപ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടതിന് പിസ്സ ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്ത് സഹോദരങ്ങള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. സച്ചിന്‍ കശ്യപ് എന്ന് ഇരുപത്തിയൊന്നുകാരനാണ് വെടിയേറ്റത്. സച്ചിന്‍ ഗുരുതരാവസ്ഥയില്‍ ബറേയ്‍ലിയിലെ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നദീം ഖാന്‍ (27) സഹോദരന്‍ നൈയിം (29) എന്നിങ്ങനെ രണ്ട് പേര് അറസ്റ്റ് ചെയ്തതായി സദാര്‍ ബസാര്‍ എസ്എച്ച്ഒ അമിത് പാണ്ഡെ പറഞ്ഞു.

ഇവരില്‍ നിന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച കടയടയ്ക്കാന്‍ പോകുന്ന സമയത്ത് രാത്രി 11 മണിയോടെയാണ് പ്രതികള്‍ പിസ്സ ഓര്‍ഡര്‍ ചെയ്തത്. 11.30ഓടെ സച്ചിനും സഹപ്രവര്‍ത്തകനായ റിതിക് കുമാറും പിസ്സ ഡെലിവറി ചെയ്ത് പണവും വാങ്ങി പോയി. ഈ 200 കൊണ്ട് മറ്റൊരു കടയിലെത്തി സോഫ്റ്റ് ഡ്രിങ്ക് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. കീറിയ നോട്ട് ആയതിനാല്‍ 200 രൂപ എടുക്കാനാവില്ലെന്ന് കടക്കാരന്‍ അറിയിച്ചു.

Signature-ad

ഇതോടെ പെട്ടെന്ന് തന്നെ നദീമിന്‍റെ വീട്ടിലെത്തിയ സച്ചിനും റിതികും 200 രൂപ നോട്ട് മാറ്റിത്തരാമോയെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, വളരെ മോശമായാണ് നദീം ഇരുവരോടും പെരുമാറിയത്. ഇതിന്‍റെ നദീമിന്‍റെ സഹോദരന്‍ നൈയിം എത്തി സച്ചിനെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

വെടി ശബ്‍ദം കേട്ട് അയല്‍ക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. സഹോദരന്മാരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരില്‍ നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: