കണ്ണൂര്‍: ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികില്സിക്കുന്ന ഡോക്ടര്‍ സിസേറിയന് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തലശ്ശേരി ജനറലാശുപത്രിക്കെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
25 ന് ആശുപത്രിയില്‍ അഡ്മിറ്റായ സമയം തന്നെ രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയന് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയില്‍ ആയിരുന്നുവെന്നതും ഡോക്ടര്‍ ഗൗരവത്തില്‍ എടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സ്ത്രീ രോഗ വിഭാഗം ഡോക്ടര്‍ക്കെതിരെയാണ് പരാതി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ തലശ്ശേരി പൊലീസില്‍ പരാതി നല്കി. പോസ്റ്റുമോര്‍ട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവുയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര് എം ഒ വ്യക്തമാക്കി.