IndiaNEWS

പുകപരിശോധനാ നിരക്കുയര്‍ത്തി, സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു; വാഹന ഉടമകള്‍ പുകകാണും!

കൊച്ചി: വാഹനപുക പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചും ഉടമകള്‍ക്ക് പുകയില്‍ പണികൊടുത്ത് അധികൃതര്‍. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായാണ് കുറച്ചത്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും.

ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും.
പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല.

Signature-ad

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.

പുക പരിശോധന നിരക്കുകള്‍

  • ഇരുചക്ര വാഹനങ്ങള്‍

ബിഎസ്-6 മോഡലിന് 100 രൂപ
ബി.എസ്. 1-4 മോഡലിന് 80 രൂപ

  • ഓട്ടോറിക്ഷ (പെട്രോള്‍, സി.എന്‍.ജി)

ബി.എസ്. 1 മുതല്‍ 4 വരെ 80 രൂപ
ബി.എസ്.6 മോഡലിന് 110 രൂപ

  • ഓട്ടോറിക്ഷ ഡീസല്‍

ബി.എസ്.1 മുതല്‍ 3 വരെ 90 രൂപ
ബി.എസ്. 4 മുതല്‍ 6 വരെ 110 രൂപ

  • എല്‍.എം.വി (പെട്രോള്‍,സി.എന്‍.ജി)

ബി.എസ്. 1 മുതല്‍ 3 വരെ 100 രൂപ
ബി.എസ്. 4 മുതല്‍ 6 വരെ 130 രൂപ

  • എല്‍.എം.വി. ഡീസല്‍

ബി.എസ്.1 മുതല്‍ 3 വരെ 110 രൂപ
ബി.എസ്.4 മുതല്‍ 6 വരെ 130

  • മീഡിയം/ഹെവി വാഹനങ്ങള്‍

ബി.എസ്.1 മുതല്‍ 3 വരെ 150 രൂപ
ബി.എസ്.4 മുതല്‍ 6 വരെ 180 രൂപ

 

Back to top button
error: