പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചും പീഡനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പുകകയും ചെയ്തത്.
കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണിക്കൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.