നോയിഡ :നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയില്‍ വൻ ഗർത്തം രൂപപ്പെട്ടു.
15 അടി നീളത്തിലും രണ്ടടി വീതിയിലുമാണ് റോഡ് ഇടിഞ്ഞു താഴ്ന്ന് ഗർത്തം രൂപപ്പെട്ടത്.
നോയിഡയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകുന്ന ഭാഗത്താണ് റോഡ് തകര്‍ന്നത്.27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലൂടെ ലക്ഷക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്.