Month: August 2022
-
Crime
ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് മയക്കുമരുന്ന് നല്‍കി, പണം തട്ടി; മൂന്നുപേര്‍ പിടിയില്‍
കൊച്ചി: മയക്കുമരുന്ന് നല്‍കി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയില്‍നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ ടിജോ റെന്‍സ് (30), തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന (26), വാഴക്കാല കുടിയിരിക്കല്‍ വീട്ടില്‍ സഫീര്‍ (27) എന്നിവരെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22- നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോപ്പുംപടി സ്വദേശിനിയായ യുവതിയെ ഇടപ്പള്ളിയിലുള്ള ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കുകയായിരുന്നത്രെ. തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി ൈകയിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടില്‍നിന്ന് പണമെടുത്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് നല്‍കിയ ശേഷം ആളുകളില്‍നിന്ന് പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസ് പറയുന്നത്. പ്രധാനമായും സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മീഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം തോപ്പുംപടി ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്.ഐ. സെബാസ്റ്റ്യന്‍ പി. ചാക്കോ, എസ്.സി.പി.ഒ. അനീഷ്.…
Read More » -
Local
കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ സംഭവിച്ചതെന്ത്…? മഠത്തിലെ മതിലു ചാട്ടം പതിവ് സംഭവം; കഥയുടെ ചുരുളുകൾ അഴിയുന്നു
തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ നടന്ന പീഡനത്തിൽ നാല് യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തിടെ മഠത്തിൽ ചേർന്ന പെൺകുട്ടിയുടെ കാമുകനും സൃഹൃത്തുക്കളുമായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍, ഡാനിയൽ എന്നിവരാണ് പൊലീസ് പിടിയിലായത്. തങ്ങളെ മദ്യം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. പക്ഷേ ഈ കഥ കെട്ടിച്ചഎന്നാൽ ഇതിലാണ് ഇപ്പോൾ വഴിത്തിരിവ്. രാത്രി കന്യാസ്ത്രീമഠത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വലിയതുറ സ്വദേശികളായ ഈ യുവാക്കൾ പിടിയിലായത്. മഠത്തിലെ മതിൽ ചാടിയിറങ്ങിയ യുവാക്കൾ പൊലീസ് പെട്രോളിങ് സംഘത്തിന്റെ മുമ്പിലാണ് വന്നു പെട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. കന്യാസ്ത്രീയാകാൻ എത്തിയ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഇതിൽ ഒരു യുവാവിന്റെ കാമുകി കന്യാസ്ത്രീയാകാനുള്ള പഠനത്തിന് മഠത്തിലെത്തിയത് കുറച്ചു കാലം മുമ്പാണ് ‘ ഈ പെൺകുട്ടിയുടെ കാമുകൻ മതിൽ ചാടി മഠത്തിൽ എത്തി. പെൺകുട്ടിയെ കണ്ട് സംസാരിച്ചു. ഇതിന് ശേഷമാണ് മറ്റ് രണ്ടു പെൺകുട്ടികളെ കൂടി പരിചയപ്പെട്ടത്.…
Read More » -
Crime
ഒളിവില്‍ കഴിഞ്ഞ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടിയിലായത് പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍നിന്ന്
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍. കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും…
Read More » -
Kerala
റോഡിലെ കുഴികള്‍ എണ്ണാന്‍ പൊലീസുകാര്‍; എസ്.എച്ച്.ഒമാര്‍ക്ക് എസ്.പിയുടെ നിര്‍ദ്ദേശം
പത്തനംതിട്ട: റോഡിലെ കുഴികൾ എണ്ണാൻ പൊലീസിന് നിർദ്ദേശം നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. സ്റ്റേഷൻ പരിധിയിലെ റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടെങ്കിൽ വിവരം പ്രത്യേക ഫോർമാറ്റിൽ തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കാനാണ് എസ് എച്ച് ഒ മാർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. ഈ മാസം 24ന് ജില്ലയില്‍ റോഡിലെ കുഴിയിൽ വീണ് വാഹനാപകടം ഉണ്ടായിരുന്നു. തിരുവല്ല കുമ്പഴ സംസ്ഥാന പാതയിലാണ് കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലിടിച്ച് അപകടം ഉണ്ടായത്. പരിക്കേറ്റത് സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയ്ക്കാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24ന് രാവിലെയാണ് കണ്ണംകരയിലെ ജില്ലാ ജയിലിന് സമീപം അപകടം ഉണ്ടായത്. ജോലിക്ക് പോകാനായി കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വന്നതാണ് ആതിര. സ്വകാര്യ ബസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണത്. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ആതിരയുടെ ദേഹത്ത് ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ആതിരയെ…
Read More » -
India
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യു.യു. ലളിത് ചുമതലയേറ്റു
ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു, അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസാണ് യു.യു.ലളിത്. 74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനാകുക. നവബർ 8ന് അദ്ദേഹം വിരമിക്കും. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കേസുകളിൽ അഭിഭാഷകൻ ആയി അദ്ദേഹം ഹാജരായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിത് ആയിരുന്നു. 2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യൂട്ടറും. പിന്നീട് സുപ്രീംകോടതി ജഡ്ജിയായപ്പോൾ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമായേക്കാവുന്ന ലാവലിൻ കേസ്…
Read More » -
Crime
വോളിബോള്‍ മത്സരം കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയി പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കോച്ചിന് 36 വര്‍ഷം തടവ്
കാഞ്ഞങ്ങാട്: പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ വോളിബോള്‍ കോച്ചിന് 36 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പരിയാരത്തെ പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ ശിക്ഷിച്ചത്. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വോളിബോള്‍ കോച്ചായ പ്രതി സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കാണിക്കാനായി പന്ത്രണ്ടുകാരനെ കൊണ്ടുപോയി ചെറുപുഴയിലെ ലോഡ്ജില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രകൃതിവിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ പതിനൊന്നുമാസം അധികതടവുമനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
Read More » -
India
‘ആന്റി’ എന്ന് വിളിച്ചു, ‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നതെന്നും കേസ് കൊടുക്കുമെന്നും പ്രമുഖ താരം
കലാകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും പൊതു സ്വത്താണ്. അവരോട് എങ്ങനെയും പെരുമാറാം എന്തും പറയാം എന്നാണ് സമൂഹമാധ്യമങ്ങൾ കയ്യാളുന്ന പലരുടെയും ധാരണ. താരങ്ങളുടെ സ്വകാര്യ ജീവിതം ചികഞ്ഞ് കല്പിത കഥകൾ പ്രചരിപ്പിക്കുന്നത് ഇത്തരക്കാരുടെ പതിവാണ്. ചിലർ ഈ അധിക്ഷേപ കമന്റുകള്‍ അവഗണിക്കും. മറ്റു ചിലരാകട്ടെ ഇതിനോട് രൂക്ഷമായി പ്രതികരിക്കും. ഇപ്പോഴിതാ അധിക്ഷേപ കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുന്നു തെലുങ്കുതാരം അനസൂയ ഭരദ്വാജ്. താരത്തെ ‘ആന്റി’ എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്കെതിരെയാണ് താരത്തിന്റെ വിമര്‍ശനം. നടന്‍ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നടി പറഞ്ഞു. അധിക്ഷേപ കമന്റുകള്‍ പങ്കുവയ്ക്കുന്നവരുടെ കമന്റുകള്‍ സ്ക്രീന്‍ഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി. ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ‘ലിഗറി’ന്റെ നെഗറ്റീവ് റിവ്യൂസുമായി ബന്ധപ്പെട്ട് അനസൂയ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് ആരാധകര്‍ സെെബറാക്രമണം തുടങ്ങിയത്. സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. എന്റെ…
Read More » -
Kerala
അടിവസ്ത്രം അഴിപ്പിച്ച് പരിശോധന: അവഹേളിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും
കൊല്ലം: നീറ്റ് പരീക്ഷയുടെ സുരക്ഷാ പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അപമാനിക്കപ്പെട്ട പെണുകുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. കൊല്ലം എസ്.എന്‍. സ്‌കൂളില്‍ സെപ്റ്റംബര്‍ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തി അപമാനിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളില്‍ ആര്‍ക്കെങ്കിലും ഈ പരീക്ഷ എഴുതേണ്ടതില്ലെന്നും മുന്‍ പരീക്ഷയുടെ ഫലം മതി എന്ന് കരുതുകയാണെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രം പരീക്ഷ എഴുതിയാല്‍ മതി എന്ന നിര്‍ദ്ദേശമാണ് വന്നിട്ടുള്ളത്. പരിശോധനയുടെ പേരില്‍ അവഹേളിക്കപ്പെട്ടതോടെ മാനസിക സമ്മര്‍ദ്ദം നേരിട്ട കുട്ടികള്‍ക്ക് പരീക്ഷ എഴുതാനായില്ല എന്ന് പരാതി ഉയര്‍ന്നിരുന്നു. വിവാദ നടപടിയില്‍ അന്വേഷണത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ സംബന്ധിച്ചുള്ള അറിയിപ്പ് വിദ്യാര്‍ഥിനികള്‍ക്ക്…
Read More » -
Kerala
കുഞ്ഞിപൂച്ചയെ രക്ഷിക്കാൻ ടീച്ചർമാരെക്കൂട്ടി അമ്മപ്പൂച്ച…
പാലക്കാട് കൊടുവായൂർ ഗവണ്മെന്റ് ജി എച്ച് എസ് എസിലാണ് ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന സംഭവം നടന്നത്. ഫിസിക്സ് ലാബിൽ നാല് കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു അമ്മപ്പൂച്ച. ലാബ് വൃത്തിയാക്കാൻ ആളുവന്നപ്പോൾ അമ്മപ്പൂച്ച തന്റെ 4 കുഞ്ഞുങ്ങളിൽ 3 പേരെയും സുരക്ഷിതസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാൽ ഇതൊന്നും അറിയാതെ ടീച്ചർ ലാബ് പൂട്ടിപ്പോയി. അവശേഷിച്ച ഒരു കുഞ്ഞിനെ രക്ഷിക്കാൻ ലാബ് പൂട്ടിയ ടീച്ചറിനെ തേടി അമ്മപ്പൂച്ച സ്റ്റാഫ്റൂമിലെത്തി. ഓരോരുത്തരെയുംമാറിമാറി നോക്കി നിലവിളിച്ചു നടന്നു..ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പൂച്ച വിടാതെ കരച്ചിൽ തുടർന്നതോടെ കാര്യം മനസ്സിലാക്കിയ ടീച്ചേർസ് അമ്മപ്പൂച്ച യോടൊപ്പം കുഞ്ഞി നെ അന്വേഷിക്കാനിറങ്ങി. പല സ്ഥലത്തും തിരഞ്ഞിട്ടും കിട്ടാതെ പൂച്ചയുടെ പിന്നാലെ പോയി അവസാനം ലാബിലെത്തിലാബിൽ നിന്നും കുഞ്ഞിനെകിട്ടിയപ്പോൾ അമ്മപ്പൂച്ചയ്ക്കും ടീച്ചർമാർക്കും ഉണ്ടായ ആശ്വാസത്തിനതിരില്ലായിരുന്നു.. എത്ര മക്കളുണ്ടെങ്കിലും ഒന്നിനെ നഷ്ടപ്പെട്ടാൽ പിടയുന്ന അമ്മമനസ്സ് …. ഇന്നുകണ്ടു… പകരം വയ്ക്കാനാകാത്ത പദം …മാതൃത്വം
Read More »
