Month: August 2022

  • Crime

    വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് സമ്മാനവുമായി പോകവേ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

    ഹരിപ്പാട്: വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് സമ്മാനവുമായി പോകവേ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം വെട്ടുതുരുത്തില്‍ ശശി-പൊന്നമ്മ ദമ്പതികളുടെ മകന്‍ രാകേഷാ(35)ണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു രാകേഷ്. വിവാഹ വാര്‍ഷിക ദിനമായതിനാല്‍ ഭാര്യയ്ക്കുള്ള സമ്മാനവുമായി പോകുന്ന 21 ന് വൈകിട്ട് തൃക്കുന്നപ്പുഴ മൂത്തേരില്‍ ജങ്ഷന് തെക്കുവശത്തായിരുന്നു അപകടം. ബൈക്കില്‍ പോവുകയായിരുന്ന രാകേഷിനെ ഇന്‍സുലേറ്റഡ് വാന്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ രാകേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം ഉണ്ടാക്കിയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: മാലിനി. മക്കള്‍: ആദ്യനാഥ്, ആദിദേവ്. സഹോദരന്‍: കലേഷ്.

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖം: ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

    കൊച്ചി: അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ അതിഭീമമാണെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പഠനം വേണമെന്നും ആവശ്യം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ ഫലമായുണ്ടായ തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് ആവശ്യപ്പെട്ടത്. തീരത്തെ നാശനഷ്ടത്തിനു കാരണം തുറമുഖ നിര്‍മാണമാണെന്ന് തീരദേശസമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. 64 ചതുരശ്ര കിലോമീറ്റര്‍ തീരം നഷ്ടമായതായി തിരുവനന്തപുരത്തെ എം.പിയും വ്യക്തമാക്കിയിട്ടുണ്ട്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം പോര്‍ട്ട് കരാറുകാരുടെ സഹായത്തോടെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ല. കണ്‍മുന്നില്‍ വിനാശകരമായ തീരനഷ്ടം സംഭവിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടുകളില്‍ യാഥാര്‍ത്ഥ്യം പ്രതിഫലിക്കുന്നില്ലെന്നും മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. അതുകൊണ്ട് പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ, മെത്രാന്മാരായ ഡോ.…

    Read More »
  • Kerala

    വിപ്ലവ ഗായിക പി.കെ. മേദിനിക്ക് കണ്ണശ പുരസ്‌കാരം

    തിരുവല്ല: ഈ വര്‍ഷത്തെ കണ്ണശ പുരസ്‌കാരം വിപ്ലവ ഗായിക പി.കെ. മേദിനിക്കു നല്‍കുമെന്നു കണ്ണശ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 30-ന് ഉച്ചയ്ക്കു രണ്ടിനു കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കണ്ണശ ദിനാചരണച്ചടങ്ങില്‍ മുന്‍ മന്ത്രി എം.എ. ബേബി നല്‍കും. അന്നു രാവിലെ ഒന്‍പതിനു നിരണം കണ്ണശ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്നു കണ്ണശ കവിതാലാപനവും കവിയരങ്ങും. ഉച്ചയ്ക്ക് 12.30-നു ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം. ഉച്ചകഴിഞ്ഞു രണ്ടിനു സാംസ്‌കാരിക സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രഫ.ഡോ.വര്‍ഗീസ് മാത്യു അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. പുരസ്‌കാര ജേതാവ് പി.കെ. മേദിനിയെ അവാര്‍ഡ് നിര്‍ണയസമിതി ചെയര്‍മാന്‍ എ. ഗോകുലേന്ദ്രന്‍ പരിചയപ്പെടുത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനെ ട്രസ്റ്റ് സെക്രട്ടറി പ്രഫ.കെ.വി. സുരേന്ദ്രനാഥ് ആദരിക്കും. ഡോ.എം.കെ. ബീന കണ്ണശപ്രഭാഷണം നടത്തും. സംസ്ഥാന കണ്ണശ ചിത്രരചനാ മത്സരത്തിലെ…

    Read More »
  • Kerala

    പോലീസ് സംരക്ഷണയിലുള്ള താന്‍ എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും; കാപ്പ ചുമത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍

    കണ്ണൂര്‍: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ ഡി.ഐ.ജി: രാഹുല്‍ ആര്‍. നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. പോലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ഡി.ഐ.ജിക്ക് അയച്ച മറുപടിയില്‍ ഫര്‍സീന്‍ ചോദിച്ചു. ഈ പശ്ചാത്തലത്തില്‍ കാപ്പ ചുമത്താനുള്ള നടപടികളില്‍നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. 13 കേസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഭിഭാഷകന്‍ മുഖേന ഫര്‍സീന്‍ മറുപടി നല്‍കിയത്. മട്ടന്നൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളെ ജില്ലയില്‍നിന്നു നാടുകടത്തണമെന്നുമാണ് ആവശ്യം. കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡി.ഐ.ജി: രാഹുല്‍ ആര്‍. നായര്‍ക്ക് െകെമാറിയിരുന്നു.

    Read More »
  • India

    ജയലളിതയുടെ മരണത്തില്‍ റിപ്പോര്‍ട്ട്: എല്ലാ വശങ്ങളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍; പ്രസിദ്ധീകരിക്കുന്നതില്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍

    ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. ബന്ധപ്പെട്ട എല്ലാ വശങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ് ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നതിന് മുമ്പ് 75 ദിവസം ജയലളിത ചെെന്നെ, അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ദീപയും ദീപക്കും സംശയം പ്രകടിപ്പിച്ചിരുന്നു. 150 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ഇംഗ്‌ളീഷില്‍ 500 പേജും തമിഴില്‍ 600 പേജുമുള്ള റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. വിഷയത്തില്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ തോഴി വി.കെ. ശശികല 2018-ല്‍ തന്റെ അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം, ജയലളിതയുടെ അനന്തരവള്‍ ദീപ, അനന്തരവന്‍ ദീപക്,…

    Read More »
  • India

    ഡേറ്റ സുരക്ഷയും സ്വകാര്യതയും: ഇന്ത്യയില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ട്വിറ്റര്‍; മറുപടി തൃപ്തികരമല്ലെന്ന് പാര്‍ലമെന്ററി സമിതി

    ന്യൂഡല്‍ഹി: ഡേറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയങ്ങളില്‍ ട്വിറ്ററിന്റെ മറുപടി തൃപ്തികരമല്ലെന്നു പാര്‍ലമെന്ററി സമിതി. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സുരക്ഷാവിഭാഗം മുന്‍ മേധാവി പീറ്റര്‍ സാറ്റ്‌കോ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു സമിതി ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഇന്നലെ ചോദ്യംചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ച ട്വിറ്റര്‍ ഉദ്യേഗസ്ഥര്‍ ഇന്ത്യയില്‍ഡേറ്റാ സുരക്ഷാലംഘനം ഉണ്ടായിട്ടില്ലെന്നു പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ദേശീയ സ്വകാര്യതാ നയങ്ങളിലെ െവെരുധ്യങ്ങള്‍ എങ്ങനെയാണു െകെകാര്യംചെയ്യുന്നത് എന്ന ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്‍കാന്‍ ടിറ്റ്വറിനു കഴിഞ്ഞില്ലെന്നാണു സൂചന. ഡേറ്റ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥരെ സമിതി ശാസിച്ചു. ഉപയോക്താക്കളുടെ ഡേറ്റ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ട്വിറ്ററില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരെ കമ്പനിയുടെ അറിവോടെ നിയമിച്ചു എന്നാണ് സാറ്റ്‌കോയുടെ ആരോപണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ട്വിറ്റര്‍ പബ്ലിക് പോളിസി ഡയറക്ടര്‍മാരായ സമീരാന്‍ ഗുപ്ത, ഷഗുഫ്ത കമ്രാന്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണു മൊഴി നല്‍കിയത്.…

    Read More »
  • Kerala

    ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍

    ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് നീക്കം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് നടന്റെ ആവശ്യം.നടന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് തള്ളിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചിട്ടല്ല നടപടി എടുത്തത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയെ അറിയിച്ചു.  

    Read More »
  • Kerala

    എംവി ഗോവിന്ദന്‍ മാസ്റ്റർ സി പി എം സംസ്ഥാന സെക്രട്ടറി?

    ആരോഗ്യപ്രശ്‌നങ്ങളാല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുമെന്ന് സൂചന. സ്ഥാനം ഒഴിയാന്‍ താല്‍പര്യമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരങ്ങള്‍. നാളെ ചേരുന്ന അവെയ്‌ലബിള്‍ പിബി വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നാളെത്തെ യോഗത്തില്‍ പങ്കെടുക്കും. കോടിയേരി ഒഴിയുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദന്‍ മാഷിനെ പരിഗണിക്കാനാണ് സാധ്യത. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.  

    Read More »
  • Crime

    മൂന്നു വീടുകളില്‍ നിന്നായി കവര്‍ന്നത് ലക്ഷങ്ങള്‍; യുഎഇയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

    ദുബൈ: യുഎഇയിലെ അല്‍ ഖുസൈസില്‍ വീടുകളില്‍ മോഷണം നടത്തിയ രണ്ട് ഏഷ്യക്കാര്‍ പിടിയില്‍. മൂന്ന് വീടുകളില്‍ നിന്നായി 430,000 ദിര്‍ഹം കവര്‍ന്ന രണ്ട് ഏഷ്യക്കാരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥര്‍ ഇല്ലാത്ത രാത്രികളിലാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. മോഷണം നടന്നതായി വീട്ടുടമസ്ഥര്‍ പൊലീസില്‍ അറിയിച്ചതായി അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹാലിം അല്‍ ഹാഷെമി പറഞ്ഞു. 193,000, 87,000, 50,000 ദിര്‍ഹം വീതമാണ് ഓരോ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. ഒരേ രീതിയിലാണ് മൂന്നു വീടുകളിലും കവര്‍ച്ച നടത്തിയിട്ടുള്ളതെന്ന് ബ്രിഗേഡിയര്‍ അല്‍ ഹാഷെമി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനായി സിഐഡി സംഘത്തെ നിയോഗിച്ചിരുന്നു.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്ന വീടുകളിലെ ഉടമസ്ഥര്‍ പുറത്തുപോകാന്‍ കാത്ത് രണ്ട് ഏഷ്യക്കാര്‍ നിന്നിരുന്നതായി വിവരം കണ്ടെത്തി. പിന്നീട് വളരെ വേഗത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. മോഷണം പോയ പണവും കണ്ടെത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

    Read More »
  • Kerala

    കൊച്ചി എടിഎം തട്ടിപ്പ്: ഇടപാടുകാരുടെ പണം തിരിച്ചു നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്

    കൊച്ചി: കൊച്ചിയിൽ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഇടപാടുകാർക്ക് തിരികെ നൽകിയതായി സൗത്ത് ഇന്ത്യൻ ബാങ്ക്. പരാതിപ്പെട്ട ഇടപാടുകാർക്ക് കൃത്യമായ പരിശോധനകൾക്ക് ശേഷം പണം തിരികെ നൽകി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവർക്കും തുക തിരിച്ച് നൽകിയതായി ബാങ്ക് അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ ഉചിതമായി നടപടികൾ സ്വീകരിക്കാൻ ആയി എന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വ്യക്തമാക്കി.പ്രതിയെ പിടികൂടിയതായും അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും എന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. മെഷിനിൽ നിന്ന് കറൻസി പുറത്തു വരുന്ന ഭാഗത്ത് തടസ്സമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായും ബാങ്ക് വ്യക്തമാക്കി. പണം പുറത്തു വരാതാകുമ്പോൾ ട്രാൻസാക്ഷൻ പരാജയപ്പെട്ടെന്ന് കരുത് ഉപഭോക്താവ് മടങ്ങും. ഈ സമയം തടസ്സം നീക്കി പണം കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. സമാന തട്ടിപ്പുകൾ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ എടിമ്മുകളിൽ നടന്നതായും ബാങ്ക് അറിയിച്ചു.   എടിഎമ്മിൽ കൃത്രിമം നടത്തി കാൽലക്ഷം രൂപ തട്ടിയെടുത്ത പ്രതി കഴിഞ്ഞ ദിവസം…

    Read More »
Back to top button
error: