KeralaNEWS

വിപ്ലവ ഗായിക പി.കെ. മേദിനിക്ക് കണ്ണശ പുരസ്‌കാരം

തിരുവല്ല: ഈ വര്‍ഷത്തെ കണ്ണശ പുരസ്‌കാരം വിപ്ലവ ഗായിക പി.കെ. മേദിനിക്കു നല്‍കുമെന്നു കണ്ണശ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 30-ന് ഉച്ചയ്ക്കു രണ്ടിനു കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കണ്ണശ ദിനാചരണച്ചടങ്ങില്‍ മുന്‍ മന്ത്രി എം.എ. ബേബി നല്‍കും.

അന്നു രാവിലെ ഒന്‍പതിനു നിരണം കണ്ണശ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്നു കണ്ണശ കവിതാലാപനവും കവിയരങ്ങും. ഉച്ചയ്ക്ക് 12.30-നു ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം.
ഉച്ചകഴിഞ്ഞു രണ്ടിനു സാംസ്‌കാരിക സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പ്രഫ.ഡോ.വര്‍ഗീസ് മാത്യു അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. പുരസ്‌കാര ജേതാവ് പി.കെ. മേദിനിയെ അവാര്‍ഡ് നിര്‍ണയസമിതി ചെയര്‍മാന്‍ എ. ഗോകുലേന്ദ്രന്‍ പരിചയപ്പെടുത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനെ ട്രസ്റ്റ് സെക്രട്ടറി പ്രഫ.കെ.വി. സുരേന്ദ്രനാഥ് ആദരിക്കും. ഡോ.എം.കെ. ബീന കണ്ണശപ്രഭാഷണം നടത്തും.

Signature-ad

സംസ്ഥാന കണ്ണശ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കു സംസ്ഥാന െലെബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പ്രഫ.ടി.കെ.ജി. നായര്‍ സമ്മാനം നല്‍കും. സഹകരണ ക്ഷേമനിധി ബോര്‍ഡ് െവെസ് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഫ്രാന്‍സിസ് വി. ആന്റണി, എ. ഗോകുലേന്ദ്രന്‍, ഡോ. വര്‍ഗീസ് മാത്യു, പ്രഫ.കെ.വി. സുരേന്ദ്രനാഥ്, ട്രസ്റ്റ് ട്രഷറര്‍ പി.ആര്‍. മഹേഷ് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ വിപിന്‍ കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: