ന്യൂഡല്‍ഹി: ഡേറ്റ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച വിഷയങ്ങളില്‍ ട്വിറ്ററിന്റെ മറുപടി തൃപ്തികരമല്ലെന്നു പാര്‍ലമെന്ററി സമിതി.
കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സുരക്ഷാവിഭാഗം മുന്‍ മേധാവി പീറ്റര്‍ സാറ്റ്കോ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു സമിതി ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരെ ഇന്നലെ ചോദ്യംചെയ്തു. ആരോപണങ്ങള്‍ നിഷേധിച്ച ട്വിറ്റര്‍ ഉദ്യേഗസ്ഥര്‍ ഇന്ത്യയില്ഡേറ്റാ സുരക്ഷാലംഘനം ഉണ്ടായിട്ടില്ലെന്നു പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ദേശീയ സ്വകാര്യതാ നയങ്ങളിലെ െവെരുധ്യങ്ങള്‍ എങ്ങനെയാണു െകെകാര്യംചെയ്യുന്നത് എന്ന ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്കാന് ടിറ്റ്വറിനു കഴിഞ്ഞില്ലെന്നാണു സൂചന. ഡേറ്റ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥരെ സമിതി ശാസിച്ചു.
ഉപയോക്താക്കളുടെ ഡേറ്റ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ട്വിറ്ററില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരെ കമ്പനിയുടെ അറിവോടെ നിയമിച്ചു എന്നാണ് സാറ്റ്കോയുടെ ആരോപണം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ട്വിറ്റര്‍ പബ്ലിക് പോളിസി ഡയറക്ടര്‍മാരായ സമീരാന് ഗുപ്ത, ഷഗുഫ്ത കമ്രാന്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണു മൊഴി നല്‍കിയത്.
ശശി തരൂരിനു പുറമേ എം.പിമാരായ കാര്‍ത്തി ചിദംബരം (കോണ്‍ഗ്രസ്), മെഹുവ മൊയ്ത്ര (ടി.എം.സി.), രഞ്ജിത്ത് റെഡ്ഡി (ടി.ആര്.എസ്.), രാജ്യവര്‍ധന്‍ സിങ് റാത്തോഡ് (ബി.ജെ.പി.), ജോണ്‍ ബ്രിട്ടാസ് (സി.പി.എം.) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.