Month: August 2022
-
Kerala
മന്ത്രിസഭയിൽ അഴിച്ചുപണി? കെ കെ ഷൈലജ വീണ്ടും മന്ത്രി ആകും, വീണാ ജോർജ് സ്പീക്കർ ആയേക്കും, എം ബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക്? തലസ്ഥാനത്തു അഭ്യൂഹങ്ങൾ ശക്തം
തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടുമില്ല.
Read More » -
Kerala
ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞു മന്ത്രി – ജി.ആര്‍. അനിൽ
ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ആഗസ്റ്റ് 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് റേഷന്‍കാർഡുടമകള്‍ക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നത്. 27-ാം തീയതി മാത്രം 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി. മില്‍മ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണ്.
Read More » -
Kerala
ഡ്യൂട്ടി ബഹിഷ്കരിച്ച് കെ എസ് ആർ ടി സിക്ക് നഷ്ടം വരുത്തി; ജീവനക്കാരിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാൻ ഉത്തരവ്
തിരുവനന്തപുരം; സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കിയത് മൂലം കോർപ്പറേഷന് ഉണ്ടാക്കിയ നഷ്ടം ജീവനക്കാരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള ഉത്തരവ് ഇറക്കി. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്. 2022 ജൂൺ 26 ന് സർവ്വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവ്വീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ 8 കണ്ടക്ടർമാരിൽ നിന്നും, വികാസ് ഭവനിലെ സർവ്വീസ് മുടക്കിയ കാരണം ഉണ്ടായ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാരും , 12 കണ്ടക്ടർമാരിൽ നിന്നും, സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി ഉണ്ടായ നഷ്ടമായ 2,74,050 രൂപ , പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി നഷ്ടമായ 3,30,075 രൂപ…
Read More » -
Kerala
കണ്‍സ്യൂമര്‍ നമ്പര്‍ അക്കൌണ്ട് നമ്പരാക്കി വൈദ്യുതി ബില്‍ അടയ്ക്കാം
ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൌണ്ട് നമ്പരായി ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന സംവിധാനവുമായി കെ എസ് ഇ ബി. സൌത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് NEFT/RTGS സംവിധാനത്തിലൂടെ, തങ്ങളുടെ സ്വന്തം അക്കൌണ്ടില്‍ നിന്ന് വിര്‍ച്വല്‍ അക്കൌണ്ടിലേക്ക് തികച്ചും അനായാസം പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. വൈദ്യുതി ബില്‍ തുക നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ പുതിയ ബെനിഫിഷ്യറിയെ ചേര്‍ത്തോ ക്വിക് ട്രാന്‍സ്ഫര്‍ വഴിയോ അടയ്ക്കാം. അക്കൌണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് പോയി ഫോം പൂരിപ്പിച്ചു നല്‍കിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. വിര്‍ച്വല്‍ അക്കൌണ്ട് നം : KEB<13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍> ഗുണഭോക്താവിന്റെ പേര് : Kerala State Electricity Board Ltd. ബാങ്കും ശാഖയും : South Indian Bank, Trivandrum Corporate IFSC കോഡ് : SIBL0000721 ഉപഭോക്താവ് അടയ്ക്കുന്ന തുക കെ…
Read More » -
Crime
പൊലീസ് മേധാവികളും കളക്ടര്‍മാരുമടക്കം നൂറിലധികം ഉദ്യോഗസ്ഥരെ നമ്പര്‍ സ്പൂഫിംഗ് വഴി തെറിവിളിച്ച യുവാവ് അറസ്റ്റില്‍
തൃശ്ശൂർ: നമ്പർ സ്പൂഫിംഗ് വഴി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർമാരെയും തെറിവിളിച്ച കുന്നംകുളം സ്വദേശി അറസ്റ്റിൽ. കുന്നംകുളം മരത്തൻകോട് സ്വദേശി ഹബീബ് റഹ്മാൻ ആണ് പിടിയിലായത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇൻഡികാൾ എന്ന ആപ്പ് ഉപയോഗിച്ചാണ് തെറിവിളിച്ചത്. ജില്ലാ പൊലീസ് മേധാവിമാർ, കളക്ടർമാർ ഉൾപ്പടെ നൂറിലധികം ഉദ്യോഗസ്ഥരെ തെറിവിളിച്ചിട്ടുണ്ട്. കാസർകോട് , എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
Read More » -
Crime
വിജിലന്‍സ് ‘വിഴുങ്ങാതിരിക്കാൻ’ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം
കണ്ണൂര്‍: വിജിലൻസ് പിടികൂടിയ കെഎസ്ഇബി സബ്ബ് എഞ്ചിനീയര്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം. അഴീക്കോട് കെഎസ്ഇബിയിലെ സബ്ബ് എഞ്ചിനീയറായ ജിയോ എം ജോസഫാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് തടയാനായി പണം വിഴുങ്ങിയതായി സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ – ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുൾ ഷുക്കൂര്‍ പരാതിയുമായി വിജിലൻസിനെ സമീപിച്ചിരുന്നു. വിജിലൻസ് നൽകിയ നോട്ടുമായി ഇയാൾ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു. ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാൽ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തെരഞ്ഞിട്ടും അബ്ദുൾ ഷുക്കൂര്‍ നൽകിയ പണം മാത്രം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ഇയാൾ പണം വിഴുങ്ങിയെന്ന സംശയം വിജിലൻസിനുണ്ടായത്. ഇതോടെ ഇയാളുമായി വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി. എന്നാൽ എൻഡോസ്കോപ്പി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തോട് ജിയോ ജോസഫ് സഹകരിക്കുന്നില്ലെന്നാണ് വിവരം. എറണാകുളം ആലങ്ങാട് സ്വദേശിയാണ് ജിയോ…
Read More » -
Crime
17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ
തിരുവനന്തപുരം: 17 വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ. വെട്ടൂർ വെന്നിക്കോട് കോട്ടുവിള വീട്ടിൽ അനീഷ് എന്നു വിളിക്കുന്ന അരുൺകുമാർ ( 28 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 25ന് വർക്കല സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് വീട്ടുകാർ വർക്കല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐ പി എസിന്‍റെ നിർദ്ദേശാനുസരണം വർക്കല ഡി വൈ എസ് പി പി. നിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വർക്കല എസ് എച് ഒ സനോജ് എസ് അന്വേഷിക്കുന്ന കേസിൽ സബ്ബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സി പി ഓ മാരായ സുര ഹേമ, ഷിജു, സി പി ഓ…
Read More » -
Sports
രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന പാക് മാധ്യമപ്രവര്ത്തകന്റെ ചോദ്യം; രസകരമായ മറുപടിയുമായി ഇന്ത്യന്‍ നായകന്‍
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ സൗഹൃദം പുതുക്കി അടുത്തിടപഴകിയത് ആരാധകര്‍ കണ്ടു. ഇനി ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനുള്ള സമയമാണ്. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്‍റെ സസ്പെന്‍സ് നിറച്ച മറുപടി. കഴിഞ്ഞ കുറച്ചു പരമ്പരകളിലായി ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യ കുറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റിഷഭ് പന്തും, സൂര്യകുമാറും എല്ലാം ഓപ്പണറായി എത്തി. ഇപ്പോള്‍ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നാളെ രാഹുല്‍ തന്നെ ആവില്ലെ ഓപ്പണര്‍ എന്നായിരുന്നു പാക് മാധ്യമപ്രവര്ത്തകന്റെ ചോദ്യം. അത് നാളെ നിങ്ങള്‍ക്ക് ടോസിനുശേഷം അറിയാം എന്ന് പറഞ്ഞ രോഹിത്, ഞങ്ങള്‍ക്കും കുറച്ച് രഹസ്യങ്ങളൊക്കെ വേണ്ടെ എന്നുകൂടി പറഞ്ഞതോടെ കൂട്ടച്ചിരിയായി. കഴിഞ്ഞ…
Read More » -
Kerala
കെഎസ്ആർടിസി പ്രതിസന്ധി: മന്ത്രിയും യൂണിയൻ നേതാക്കളും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സര്‍ക്കാര്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും. അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനായി സർക്കാർ അഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.…
Read More » -
Kerala
ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തില്‍ കർശന ഇടപെടലുമായി ഹൈക്കോടതി; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും
കൊച്ചി: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഇത്തരം നടപടികളെന്നും ഹൈക്കോടതി പറഞ്ഞു. കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിൽ ആയ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് കോടതിയുടെ പരാമർശം. അമിത വേഗതയിൽ ഓടുന്ന ബസ് പരിശോധനയിൽ ആണ് മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്.
Read More »