IndiaNEWS

ജയലളിതയുടെ മരണത്തില്‍ റിപ്പോര്‍ട്ട്: എല്ലാ വശങ്ങളും പരാമര്‍ശിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍; പ്രസിദ്ധീകരിക്കുന്നതില്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ. നേതാവുമായ ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. ബന്ധപ്പെട്ട എല്ലാ വശങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ് ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. 2016 ഡിസംബര്‍ അഞ്ചിന് മരിക്കുന്നതിന് മുമ്പ് 75 ദിവസം ജയലളിത ചെെന്നെ, അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ദീപയും ദീപക്കും സംശയം പ്രകടിപ്പിച്ചിരുന്നു.

Signature-ad

150 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ഇംഗ്‌ളീഷില്‍ 500 പേജും തമിഴില്‍ 600 പേജുമുള്ള റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു. വിഷയത്തില്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ തോഴി വി.കെ. ശശികല 2018-ല്‍ തന്റെ അഭിഭാഷകന്‍ മുഖേന സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം, ജയലളിതയുടെ അനന്തരവള്‍ ദീപ, അനന്തരവന്‍ ദീപക്, ജയലളിതയെ അവസാനനാളുകളില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍, അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സാക്ഷികളില്‍ ഉള്‍പ്പെടുന്നു. മുന്‍ ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, എം. തമ്പി ദുെരെ, സി. പൊന്നയ്യന്‍, മനോജ് പാണ്ഡ്യന്‍ തുടങ്ങിയ അണ്ണാ ഡി.എം.കെ. നേതാക്കളും കമ്മിഷനുമുന്നില്‍ മൊഴി നല്‍കി.

Back to top button
error: