Month: August 2022

  • Crime

    മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ്: 50 കോടി തട്ടിയ സംഘത്തിലെ പ്രധാനി ‘മീശ’ ബാബു അറസ്റ്റില്‍; പിടിയിലായത് മറ്റൊരു പേരില്‍ കമ്പനി നിര്‍മ്മിച്ച് പണം തട്ടാനുള്ള പദ്ധതി നടത്തി വരവേ

    മലപ്പുറം: മണിചെയിൻ മാതൃകയിൽ 50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത്‌  പിടിയിൽ. തൃശ്ശൂർ  സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് പിടിയിലായത്. കേരളത്തിലെ  വിവിധ ജില്ലകളും തമിഴ‍്‍നാട്, ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച  വിവരം. കൊണ്ടോട്ടി  സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. 2020ൽ ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ബാബുവും പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന്  സ്ഥാപനം തുടങ്ങുന്നത്. ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കമ്പനിയുടെ മോഹന വാഗ്‍ദാനത്തിൽ വീണു. കമ്പനി പറഞ്ഞ ലാഭം കിട്ടാതായതോടെയെും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയും ആണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണം…

    Read More »
  • Crime

    സമ്പാദ്യമെല്ലാം തട്ടിയെടുത്ത ശേഷം വയോധികനെ മകന്‍ വീട്ടില്‍ നിന്നു ഇറക്കിവിട്ടതായി പരാതി

    കടുത്തുരുത്തി: വയോധികനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കാണക്കാരി അതമ്പുങ്കല്‍ വീട്ടില്‍ ജോര്‍ജ് എന്ന എ.ജെ സെബാസ്റ്റിയനാണു പരാതിക്കാരന്‍. 1976 മുതല്‍ കൂലി പണി ചെയ്തുണ്ടാക്കിയ വീടും കാണക്കാരിയില്‍ സ്ഥലം വാങ്ങി ആരംഭിച്ച തടിമില്ലും മകന്‍ തട്ടിയെടുത്തുവെന്ന് ജോര്‍ജ് പറയുന്നു. 2012 ല്‍ പ്രതിമാസം 35,000 രൂപ വാടകയ്ക്ക് മില്ല് നടത്താന്‍ രണ്ടു മക്കളുമായി കരാര്‍ വച്ചിരുന്നു. മൂത്തയാള്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവിടെ നിന്നും പോയതോടെ ഇളയ മകന്‍ തനിച്ചു മില്ല് നടത്തിക്കൊള്ളാമെന്നും വാടക നല്‍കി കൊള്ളാമെന്നുമുള്ള വ്യവസ്ഥയില്‍ മില്ല് ഏറ്റെടുത്തു നടത്തിയെങ്കിലും വാടക തരാതെ കമ്പിളിപ്പിക്കുകയായിരുന്നുവെന്നു ജോര്‍ജ് കടുത്തുരുത്തിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പിന്നീട് ജില്ലാ കോടതയില്‍ ഇതു സംബന്ധിച്ചു നടന്ന കേസിലും അപ്പീലിലും തനിക്കു അനുകൂലമായി വിധി വന്നതായി ജോര്‍ജ് പറയുന്നു. എന്നാല്‍ തന്റെ സ്വത്തുക്കള്‍ തിരിച്ചു തരാതിരിക്കുന്നതിനായി മകന്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോയിരിക്കുകയാണ്. വായ്പയെടുത്താണ് മില്ല് ആരംഭിച്ചതെന്നും മകന്‍ കബളിപ്പിച്ചതോടെ ബാങ്കില്‍നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍…

    Read More »
  • LIFE

    കൈയ്യില്‍ കോടാലിയുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍! റോങ് സൈഡ് കയറിവന്ന ബൈക്ക് യാത്രക്കാരെ വിരട്ടിയോടിച്ചു

    ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ ട്രാഫിക് നിയന്ത്രണം ശ്രമകരമായ ജോലിയാണ്. എന്നാല്‍ ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലെ ഒരു പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത് കൈയ്യിലൊരു കോടാലിയുമായാണ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്ന വിരുദ്ധന്‍മാരെ വിരട്ടാനാണ് ഇത്തരമൊരു സാഹസം. തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കിന് മുന്നിലാണ് ഉദ്യോഗസ്ഥന്‍ കോടാലിയുമായി ചാടി വീണത്. ബൈക്ക് യാത്രികന്‍ വാഹനം തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ഇയാളുടെ വാഹനത്തിന് പുറകില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്. #फरीदाबाद में पुलिस कर्मी का सोशल मीडिया पर वायरल वीडियो, बाइक सवार को कुल्हाड़ी दिखाते हुए। @FBDPolice पुलिस ने दिए जांच के आदेश। #faridabad #Police pic.twitter.com/pLQWUAmxhl — Manoj Dhar Dwivedi (@manojdwivediht) August 2, 2022 റോങ് സൈഡിലൂടെ വന്നുവെന്ന് മാത്രമല്ല, ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാതാ ചൗക്കിലാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്വേഷണം ആരംഭിച്ചുവെന്ന്…

    Read More »
  • Crime

    ഗര്‍ഭിണിയായ പത്തൊന്‍പതുകാരി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

    റാന്നി:  ആറര മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ അച്ചു എന്നുവിളിക്കുന്ന സഞ്ചിമ (19) തൂങ്ങിമരിച്ച കേസിലാണ് ഭര്‍ത്താവ് ആര്‍. അഖില്‍ (26) റിമാന്‍ഡിലായത്. ഞായര്‍ രാവിലെ 10.30 നാണ് സഞ്ചിമ തൂങ്ങിമരിച്ചത്. തുടര്‍ന്ന് ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി റാന്നി പോലീസ് അഖിലിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും മന്ദിരം പടിയ്ക്ക് സമീപം നാലുസെന്റ് കോളനിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീടിന്റെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് കെട്ടിത്തൂങ്ങിയാണ് യുവതി മരിച്ചത്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു. ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. യുവതിയുടെ മരണത്തിനു പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഡോക്ടറുടെ ഔദ്യോഗിക മൊഴി അനുസരിച്ച് വകുപ്പുകള്‍ മാറ്റിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.…

    Read More »
  • Crime

    കുടുംബസമേതം ആഡംബര കാറിലെത്തി മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍

    ഇടുക്കി: കുടുംബസമേതം ആഡംബര കാറിലെത്തി മോഷണം നടത്തിയിരുന്ന പ്രതി പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദി (31)നെയാണ് മൂന്നാര്‍ പോലീസ് രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. മൂന്നാറിലെ മൊബൈല്‍ വ്യാപാരസ്ഥാപനമായ മൊബൈല്‍ ബേസില്‍ ആഡംബരക്കാറിലെത്തിയ ഇയാള്‍, പള്ളിവാസല്‍ മൂലക്കായില്‍ സ്വകാര്യ റിസോര്‍ട്ട് 16 കോടി രൂപയ്ക്ക് വാങ്ങാന്‍ പോകുകയാണെന്നും അവിടുത്തെ നിലവിലെ മാനേജരാണ് തന്നോടൊപ്പമുള്ളതെന്നും പരിചയപ്പെടുത്തി. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജര്‍. തുടര്‍ന്ന് തന്റെ കൈവശമുള്ള രണ്ട് ആപ്പിള്‍ ഫോണിന് 1,59000 രൂപ വില പറഞ്ഞുറപ്പിച്ചു. ശേഷം 1,29000 രൂപയുടെ സാംസങ്ങ് മൊബൈല്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. പകരം ആപ്പിള്‍ ഫോണ്‍ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോള്‍ 30000 രൂപ നല്‍കണമെന്നും പറഞ്ഞുപോയി. അടുത്തദിവസം താന്‍ എറണാകുളത്താണെന്ന് വിശ്വസിപ്പിച്ചശേഷം മാനേജറെ പ്രതി വ്യാപാരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ബാക്കിതുകയായ 30000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. വ്യാപാരി പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പ്രതി മടങ്ങിയെത്തുകയോ ഫോണ്‍ നല്‍കുകയോ…

    Read More »
  • Crime

    ആറാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുമാസം പ്രായമുള്ള പിഞ്ച്കുഞ്ഞ് മരിച്ചു

    രാമപുരം: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം ആറാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ച്കുഞ്ഞ് മരിച്ചു. തീക്കോയി അത്യാലില്‍ മനേഷ്-മെറിന്‍ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകള്‍ നൊയ്മി ആന്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 നാണ് അപകടമുണ്ടായത്. അടിമാലിയിലെ മെറിന്റെ വീട്ടില്‍നിന്നു തീക്കോയിലെ ഭര്‍തൃവീട്ടിലേക്ക് പോകവേയാണ് അപകടം. മെറിന്റെ പിതാവ് അടിമാലി ആനവിരട്ടി കൂനംപാറയില്‍ വാവച്ചനാണ്(60) വാഹനമോടിച്ചിരുന്നത്. രണ്ടുപ്രാവശ്യം മറിഞ്ഞ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുഞ്ഞ് മരിച്ചു. വാവച്ചനും മെറിനും സാരമായി പരുക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് മനേഷ് വിദേശത്താണ്. കുട്ടിക്ക് ഒരു സഹോദരനുണ്ട്.

    Read More »
  • NEWS

    സവാഹിരിയുടെ പിന്‍ഗാമി: ബിന്‍ ലാദന്റെ മുന്‍ സുരക്ഷാത്തലവന്‍ സെയിഫ് അല്‍ അദല്‍

    ന്യൂയോര്‍ക്ക്: അയ്മാന്‍ അല്‍ സവാഹിരി വധത്തിനു പിന്നാലെ പിന്‍ഗാമി ആരാകുമെന്ന ചോദ്യം സജീവം. ഈജിപ്ഷ്യന്‍ സൈനിക ഓഫീസറായിരുന്ന സെയിഫ് അല്‍ അദല്‍ അല്‍ക്വയിദയുടെ പുതിയ മേധാവിയായി എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇയാള്‍ തലവനാകാന്‍ സാധ്യതയുണ്ടെന്നാണു വാഷിങ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. അല്‍ ക്വയിദയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ആദല്‍, 1980-കളിലാണ് ഭീകരപ്രവര്‍ത്തനത്തിലേക്കു കടന്നത്. മക്തബ് അല്‍ ഖിദ്മത് എന്ന സംഘടനയായിരുന്നു ആദ്യ തട്ടകം. പിന്നീട് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാത്തലവനായി. യു.എസ്. നേതാക്കളെ വധിക്കാനും ദേശീയപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തിയതിന് 2001-ല്‍ അമേരിക്ക ഇയാളെ ”മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍ ഉള്‍പ്പെടുത്തി. അദലിന്റെ തലയ്ക്കിട്ടിരിക്കുന്ന വില ഇപ്പോള്‍ ഒരു കോടി ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. സൊമാലിയയിലെ മൊഗാദിഷുവില്‍ അമേരിക്കന്‍ ഹെലിക്കോപ്റ്ററുകള്‍ പതിയിരുന്നാക്രമിക്കുന്നതിനു മേല്‍നോട്ടം വഹിച്ച അദലിനെ 1993 മുതല്‍ യു.എസ്. സേന തെരയുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 18 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കുപ്രസിദ്ധമായ സൊമാലിയന്‍ സംഭവം ”ബ്ലാക് ഹോക് ഡൗണ്‍” എന്നാണറിയപ്പെടുന്നത്. ബിന്‍…

    Read More »
  • NEWS

    പാകിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ 6 സേനാ ഉന്നതര്‍ മരിച്ചു

    ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വറ്റ കോര്‍റിന്റെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി ഉള്‍പ്പെടെ ആറുപേരാണ് ദുരന്തത്തില്‍ മരിച്ചത്. ബ്രിഗേഡിയര്‍ അംജദ് ഹനീഫ്, മേജര്‍ സെയ്ദ്, മേജര്‍ തല്‍ഹ, നായിക് മുദാസിര്‍ എന്നിവരാണ് അലിയോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്താനില്‍ തിങ്കളാഴ്ച രാത്രി തകര്‍ന്നുവീഴുകയായിരുന്നു. പ്രളയബാധിത മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താന്‍ പുറപ്പെട്ടതായിരുന്നു ജനറല്‍ സര്‍ഫ്രാസും സംഘവും. ലാസ്‌ബെല ജില്ലയിലെ ഹെലിപ്പാഡില്‍നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിന്‍ദാറിനും സാസാ പന്നുവിനും ഇടയിലായി തകര്‍ന്നു വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി. ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാകാമെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രദേശത്ത് സേനാദൗത്യങ്ങള്‍ക്കു നേതൃത്വം നല്‍കുകയും തെക്കന്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്യുന്ന ഉയര്‍ന്ന റാങ്കിലുള്ള…

    Read More »
  • Crime

    സൗദി അറേബ്യയില്‍ നിന്ന് 13 ലക്ഷം റിയാലുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി.

    റിയാദ്: സൗദി അറേബ്യയില്‍ നിന്ന് 13 ലക്ഷം റിയാലുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റിലായി. കള്ളക്കടത്ത് നടത്താന്‍ വേണ്ടി ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് പുരുഷന്മാരെയും ഒരു യുവതിയെയുമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രോസിക്യൂഷന്‍ വിഭാഗം അറസ്റ്റ് ചെയ്‍തതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. യുവതിയുടെ ബാഗില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് 13 ലക്ഷം റിയാല്‍ ഒളിപ്പിച്ചത്. ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെയും മറ്റ് നിരവധി നിയമലംഘനങ്ങള്‍ നടത്തിയും സമ്പാദിച്ച പണമാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചതായും അധികൃതര്‍ അറിയിച്ചു. പിടിയിലായ മൂന്ന് പേരും ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണ ഇടപാടുകള്‍ക്കും രാജ്യത്തു നിന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്‍താണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പണം പിടിച്ചെടുക്കാന്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക വിധിയാണ് ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് ലഭിച്ചത്. പ്രതികളിലൊരാളുടെ താമസ സ്ഥലത്തു നിന്ന് വേറെയും പണം…

    Read More »
  • India

    തിളച്ചുകൊണ്ടിരുന്ന പായസത്തിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

    മധുരൈ: തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു. മധുരൈ സ്വദേശി മുത്തുകുമാര്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് മധുരൈയില്‍ നടന്ന അപകടത്തില്‍ ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. ‘ആടി വേലി’ ആഘോഷത്തിനിടയായിരുന്നു അപകടം. ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തില്‍ പ്രസാദ പായസം തയാറാക്കുന്ന പാചകക്കാരെ സഹായിക്കുന്നതിനിടെയിലായിരുന്നു യുവാവിനെത്തേടി അപകടമെത്തിയത്. പായസം തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല. അബദ്ധത്തില്‍ വീണതാണെന്നും, തലകറങ്ങി തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ബോധം പോയ മുത്തുകുമാറിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും പൊള്ളലേറ്റു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

    Read More »
Back to top button
error: