Month: August 2022

  • Crime

    പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് പോക്സോ അതിവേഗ കോടതി

    പാലക്കാട്: തൃത്താല കപ്പൂരിൽ കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷി വിധിച്ചു. എറവക്കാട് സ്വദേശി മൊയ്തീൻകുട്ടിക്ക് നാലുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2018 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ആയിരുന്നു പ്രതിയുടെ ലൈംഗികാത്രികം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് വ്യവസ്ഥ. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷ വിജയകുമാർ ഹാജരായി. നടപടികൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

    Read More »
  • Crime

    പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളി; യുവാവ് അറസ്റ്റില്‍

    ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ തള്ളിയ യുവാവ് ചെന്നൈ പൊലീസിന്‍റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെൽവിയെ കൊന്ന് തള്ളിയത്. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് തമിഴ്ശെൽവിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭർത്താവ് മദനാണെന്ന് നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെൽവിയും മദനും ചെന്നൈയിൽ റെഡ് ഹിൽസിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് തമിഴ്ശെൽവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച് കാണാതായെന്നുമാണ് മദൻ പൊലീസിന് നൽകിയ മൊഴി. കോണിയ പാലസിനു സമീപം മദനും തമിഴ്ശെൽവിയും മദനും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സിസിടിവിയിൽ നിന്ന്…

    Read More »
  • Crime

    തേനിയില്‍ പട്ടാപകല്‍ നടുറോഡില്‍ ലോഡ്ജ് ഉടമയെ വെട്ടിക്കൊന്ന കേസ്: ആറ് പേര്‍ അറസ്റ്റില്‍; കൊലപാതക കാരണം ചെങ്കല്‍ ചൂളയുമായി ബന്ധപ്പെട്ട തര്‍ക്കം

    കുമളി: തേനി ജില്ലയില്‍ പട്ടാപകല്‍ നടുറോഡില്‍ ലോഡ്ജ് ഉടമയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂരില്‍ വിമുക്തഭടനും ലോഡ്ജ് ഉടമയുമായ രാധാകൃഷ്ണനെ(71) ആണ് നടുറോഡില്‍ ജീപ്പിലെത്തിയ സംഘം കഴിഞ്ഞ ദിവസം വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതേ പ്രദേശത്തുള്ള മാരിമുത്തു (48) മകന്‍ മനോജ് (23) സുരേഷ് (45) ഇയാളുടെ മകന്‍ യുവരാജ് (21) തിരുപ്പൂര്‍ മഥന്‍ (38) കാരയംപ്പെട്ടി സ്വദേശി മനോഹരന്‍ (58) എന്നിവരെയാണ് ബോഡി നായ്ക്കന്നൂര്‍ ഡി.എസ്.പി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സംഘംസഞ്ചരിച്ച കേരള രജിസ്‌ട്രേഷന്‍ ജീപ്പും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയായ മാരിമുത്തു 5 വര്‍ഷം മുമ്പ് രാധാകൃഷ്ണന്റെ സ്ഥലം വാടകക്കെടുത്ത് ഇവിടെ ചെങ്കല്‍ചൂള നടത്തിവന്നിരുന്നു. ഇതേ സ്ഥലത്തു നിന്നുള്ള മണ്ണും ഇഷ്ടിക നിര്‍മ്മാണത്തിനായി മാരിമുത്തു ഉപയോഗിച്ചിരുന്നു. ചെങ്കല്‍ ചൂള പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ വാടക ഏതാനും മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് രാധാകൃഷ്ണനും മാരിമുത്തുവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങള്‍ അടുത്തിടെ ഉണ്ടായി.…

    Read More »
  • India

    ജീവിതച്ചെലവ് താങ്ങാനാവുന്നില്ല, നഷ്ടപരിഹാരം നല്‍കണം; ഡല്‍ഹിയില്‍ സമരവുമായി പ്രധാനമന്ത്രിയുടെ സഹോദരന്‍

    ന്യൂഡല്‍ഹി: വര്‍ധിച്ച ജീവിതച്ചെലവ് താങ്ങാനാവാത്തതിനാല്‍ പൊതുവിതരണ കേന്ദ്രങ്ങളായ ന്യായവില ഷോപ്പുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി. ഇദ്ദേഹം വൈസ് പ്രസിഡന്റായ ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ (എ.ഐ.എഫ്.പി.എസ്.ഡി.എഫ്) നേതൃത്വത്തിലാണ് ചൊവ്വാഴ്ച വിവിധ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍മന്തറില്‍ സമരം നടത്തിയത്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവ വില്‍പന നടത്തിയതിലൂടെ ന്യായവില ഷോപ്പുടമകള്‍ നേരിട്ട സാമ്പത്തിക ബാധ്യതക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ‘നമ്മുടെ നിലനില്‍പ്പിന് വേണ്ടി ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിരത്തി സംഘടനയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കും. നിലവിലെ ജീവിതച്ചെലവും കട നടത്താനുള്ള ഭാരിച്ച ചെലവുകളും താങ്ങാനാവുന്നതല്ല. എന്നിട്ടും തങ്ങള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ കിലോയ്ക്ക് 20 പൈസ മാത്രം വര്‍ധിപ്പിച്ചത് ക്രൂരമായ തമാശയാണ്. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ആശ്വാസം നല്‍കാനും ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു’ – പ്രഹ്ലാദ് മോദി…

    Read More »
  • Kerala

    സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

    തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്‌ത്രോത്സവം ഒക്ടോബറില്‍ എറണാകുളത്ത് നടത്തും. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സ്‌കൂള്‍ കലോത്സവം, കായികമേള, ശാസ്‌ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കണ്ണൂരില്‍ നടത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാന്‍ വൈകിയതിനാല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാദവാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള ഇത്തവണ കേരളത്തില്‍ നടത്തും. മലപ്പുറം, കൊല്ലം എന്നിവയാണ് വേദിക്കായി പരിഗണിക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള രണ്ട് മാസത്തെ…

    Read More »
  • Crime

    മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു

    കട്ടപ്പന: മദ്യപാനത്തിനിടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ചെല്ലാർകോവിൽ ഇടപ്പാടിയിൽ ( ഇരപ്പാൻപാറ) ഷാജിയാണ്​ (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത്​ ചെല്ലാർകോവിൽ ഒന്നാം മൈയിൽ ഇടപ്പാടിയിൽ രാഹുൽ രമണനെ(36) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ സുഹൃത്തുക്കളാണെങ്കിലും വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച​ ഉച്ചക്ക്​ 12.30 ഓടെയാണ് സംഭവം. രാഹുലിന്റെ വീട്ടിൽ എത്തിയ ഷാജി രാഹുലിനോടൊപ്പം മദ്യപിച്ചു. ഇതിനിടെ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വാക്കുതർക്കവും അടിപിടിയും ഉണ്ടായി. തുടർന്ന്​ വിറകുകൊണ്ട് ഷാജിയെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് രാഹുലിന്‍റെ മൊഴി. കൊലപാതകത്തിന്​ ശേഷം പ്രതി അയൽ വീട്ടിലെത്തി അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് അവർ ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി ചക്ക കച്ചവടം നടത്തിവരുകയായിരുന്നു ഇവർ. ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ, വണ്ടൻമേട് സി.ഐ വി.എസ് നവാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി മേൽനടപടി…

    Read More »
  • Kerala

    വ്യവസായിയുടെ മകളുടെ കല്യാണത്തിന് പൊലീസുകാർ ഡ്യൂട്ടിക്ക്; മൂന്നുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്

    കണ്ണൂർ: പാനൂരിലെ വ്യവസായിയുടെ മകളുടെ കല്യാണത്തിന് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചതിൽ അഡീഷനല്‍ എസ്.പി പി.പി. സദാനന്ദന്റെ ഓഫിസിലെ മൂന്നുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊലീസുകാരെ അനുവദിച്ച സംഭവം തന്റെ അറിവോടെയല്ലെന്നാണ് സദാനന്ദന്റെ പക്ഷം. സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. എ.എസ്.പിയുടെ അറിവില്ലാതെ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ പറയുന്നത്. സുപ്രധാന രേഖ എ.എസ്.പിയുടെ ശ്രദ്ധയില്‍പെടുത്താതെ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയതിനാണ് നടപടി. വ്യവസായിയുടെ മകളുടെ വിവാഹത്തിന് കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി അനുവദിച്ച് ജില്ല പൊലീസ് മേധാവിക്കായി എ.എസ്.പി പി.പി. സദാനന്ദന്റെ പേരിലാണ് ഉത്തരവിറക്കിയത്.

    Read More »
  • India

    കര്‍ഷക വായ്പ എഴുതിത്തള്ളുമോ എന്ന് പ്രതിപക്ഷ വനിതാ എം.പി; ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ചൊടിച്ചു

    ന്യൂഡല്‍ഹി: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിപ്രകാരം നല്‍കിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമോ എന്ന ചോദ്യത്തിന് മുന്നില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടമാക്കി മന്ത്രി. ഒടുവില്‍ ചോദ്യത്തിന് മറുപടി പറഞ്ഞത് സ്പീക്കര്‍. ലോക്‌സഭയില്‍ എന്‍.സി.പിയിലെ സുപ്രിയ സുലെയാണ് ചോദ്യം ഉന്നയിച്ചത്. ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ പ്രയോജനം കര്‍ഷകര്‍ക്കു പുറമെ മീന്‍പിടിത്തക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ലഭ്യമാക്കിയതെന്നായിരുന്നു ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയുടെ മറുപടി. ചോദിച്ചതിനല്ല മന്ത്രി മറുപടി പറയുന്നതെന്ന് സുപ്രിയയും മറ്റു ചില അംഗങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ചൊടിച്ചു. കര്‍ഷകരുടെ പേരില്‍ അധരവ്യായാമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതോടെ പ്രതിഷേധം മുറുകി. സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്.

    Read More »
  • NEWS

    കണ്ണൂർ-വാഗമൺ-കുമരകം ഉല്ലാസയാത്ര ഓഗസ്റ്റ് 12ന്; അറിയാം, കെസ്ആര്‍ടിസിയുടെ ഓഗസ്റ്റിലെ ജനപ്രിയ യാത്രാപാക്കേജുകൾ

    ഒട്ടേറെ ജനപ്രിയ പാക്കേജുകള്‍ അവതരിപ്പിക്കുന്ന കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന വിനോദയാത്രകള്‍ കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. അവധി ദിവസങ്ങളിലും ആഴ്ചാവസാനങ്ങളിലും സംഘടിപ്പിക്കുന്ന യാത്രകളായതിനാല്‍ എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാമെന്നതും താമസമടക്കമുള്ള പാക്കേജായതിനാല്‍ അക്കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നതും എല്ലാത്തിലുമുപരിയായി പോക്കറ്റിലൊതുന്ന ചിലവില്‍ പോയിവരാമെന്നതും കെഎസ്ആര്‍ടിസി വിനോദയാത്രയുടെ പ്രത്യേകതകളാണ്. ഇതാ ഈ 2022 ഓഗസ്റ്റ് മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകള്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകളെക്കുറിച്ച് വിശദമായി വായിക്കാം തിരുവല്ല മൂന്നാർ ഉല്ലാസയാത്ര ഓഗസ്റ്റ് 13 കെഎസ്ആര്‍ടിസി തിരുവല്ല സംഘടിപ്പിക്കുന്ന തിരുവല്ല-മൂന്നാര്‍ യാത്ര ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് നോക്കുവാന്‍ പറ്റിയ പാക്കേജാണ്. ഓഗസ്റ്റ് 13 ശനിയാഴ്ച ആരംഭിക്കുന്ന യാത്ര മൂന്നാറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെ കടന്നുപോകുന്നു. യാത്രയുടെ ആദ്യ ദിനം മൂന്നാർ ടീ മ്യുസിയം കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി ഫോട്ടോ പോയിന്‍റ് എന്നിവിടങ്ങളും രണ്ടാം ദിനംത്തില്‍ കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ,മൂന്നാർ പാർക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കും. മൂന്നാര്‍ കെഎസ്ആര്‍ടിസി…

    Read More »
  • NEWS

    ആശ്രമത്തില്‍ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു

    ബിക്കാനീർ:ആശ്രമത്തില്‍ യുവതിയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ജലോറിലെ ഭഗവാന്‍ ദത്താത്രേയ ആശ്രമത്തിലാണ് സംഭവം.യുവതിയുടെ പരാതിയിൽ ആശ്രമം നടത്തിപ്പുകാരിക്കും സഹായിക്കും എതിരെ പൊലീസ് കേസെടുത്തു. ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്. ജലോര്‍ ജില്ലയിലെ സഞ്ചോറിലെ അര്‍വ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സര്‍പ്പദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തഗറാമുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവും കുടുംബവുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. സര്‍പ്പദോഷം ഉള്ളതിനാല്‍ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ദോഷം മാറാന്‍ തഗാരത്തെ സമീപിക്കാനും ഹേമലത നിര്‍ദ്ദേശിച്ചു.തുടർന്ന് ഭർത്താവിനെ ഒഴിവാക്കി ഫെബ്രുവരി 18ന് ഹേമലതയും തഗാരവും ചേര്‍ന്ന് യുവതിയെ തന്ത്രപൂ‌ര്‍വം ആശ്രമത്തിലെത്തിക്കുകയായിരുന്നു.     തുടര്‍ന്ന് ബേസ്‌മെന്റ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ വച്ച്‌ തഗാറാം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹേമലത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.പിന്നീട് പലരും തന്നെ പീഡിപ്പിച്ചുവെന്നും 108 ദിവസം…

    Read More »
Back to top button
error: