CrimeNEWS

ആറാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുമാസം പ്രായമുള്ള പിഞ്ച്കുഞ്ഞ് മരിച്ചു

രാമപുരം: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം ആറാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ച്കുഞ്ഞ് മരിച്ചു. തീക്കോയി അത്യാലില്‍ മനേഷ്-മെറിന്‍ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകള്‍ നൊയ്മി ആന്‍ ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30 നാണ് അപകടമുണ്ടായത്. അടിമാലിയിലെ മെറിന്റെ വീട്ടില്‍നിന്നു തീക്കോയിലെ ഭര്‍തൃവീട്ടിലേക്ക് പോകവേയാണ് അപകടം. മെറിന്റെ പിതാവ് അടിമാലി ആനവിരട്ടി കൂനംപാറയില്‍ വാവച്ചനാണ്(60) വാഹനമോടിച്ചിരുന്നത്. രണ്ടുപ്രാവശ്യം മറിഞ്ഞ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് നിന്നത്.

Signature-ad

കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ കുഞ്ഞ് മരിച്ചു. വാവച്ചനും മെറിനും സാരമായി പരുക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് മനേഷ് വിദേശത്താണ്. കുട്ടിക്ക് ഒരു സഹോദരനുണ്ട്.

Back to top button
error: