Month: August 2022
-
Local
കൊല്ലം പള്ളിമൺ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം ജില്ലയിലെ പള്ളിമൺ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് പള്ളിമൺ ചീർപ്പിന് താഴെ നിന്ന് അയത്തിൽ സ്വദേശി നൗഫലിൻ്റെ മൃതദേഹം രാവിലെ കണ്ടെത്തിയത് ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. പള്ളിമൺ ഭാഗത്താണ് അപകടമുണ്ടായത്. രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Read More » -
NEWS
കോട്ടയം-കുളത്തൂർമൂഴി-പമ്പ റോഡ് വികസിപ്പിക്കണം
കോട്ടയം: കോട്ടയത്ത് നിന്നും പമ്പയിലേക്കുള്ള ഏറ്റവും എളുപ്പമാർഗമായ കോട്ടയം-കുളത്തൂർമൂഴി-പമ്പ റോഡ് വീതി കൂട്ടി നിർമ്മിക്കുമെന്ന് ആവശ്യം. കോട്ടയത്തുനിന്നും പാമ്പാടി- ആലാമ്പള്ളി-മാന്തുരുത്തി-നെടുംകുന്നം-കുളത്തൂർമുഴി-ചുങ്കപ്പാറ- മാരങ്കുളം- പെരുംപെട്ടി-കണ്ടൻപേരൂർ-നെല്ലിക്കമൺ- റാന്നി-ബംഗ്ളാംകടവ്-വടശ്ശേരിക്കര-പെരുനാട്-പ്ലാപ്പള്ളി-ചാലക്കയം വഴി പമ്പയിൽ എത്തിച്ചേരുന്ന,ഏറ്റവും ദൈർഘ്യം കുറഞ്ഞതും ഗതാഗതപ്രശ്നങ്ങൾ ഇല്ലാത്തതുമായ ഒരു റൂട്ടാണിത്.ശബരിമല അടക്കമുള്ള തീർഥാടകർക്കും ഗവി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു റൂട്ടുംകൂടിയാണ് ഇത്. കോട്ടയം മുതൽ പാമ്പാടി വരെയും വടശ്ശേരിക്കര മുതൽ പമ്പ വരെയും ഹൈവേ നിലവാരത്തിൽ റോഡ് ഉള്ളതിനാൽ ബാക്കി ഭാഗം നിർമ്മിച്ചാൽ മതിയെന്നിരിക്കെ സാമ്പത്തിക ബാധ്യതയും ഈ പാത നിർമ്മാണത്തിന് കുറവായിരിക്കും. കോട്ടയത്തു നിന്നും റാന്നിയിലേക്കുള്ള എളുപ്പമാർഗ്ഗം കൂടിയാണ് ഈ പാത.നിലവിൽ മണിമലയിലോ മല്ലപ്പള്ളിയിലോ എത്തിയാണ് റാന്നി ഭാഗത്തുള്ളവർ കോട്ടയത്തേക്ക് യാത്ര ചെയ്യുന്നത്.
Read More » -
NEWS
ആറ്റിലേക്ക് ചാടിയ സ്ത്രീയെ അഗ്നിശമനസേന രക്ഷിച്ചു
തിരുവല്ല: മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ സ്ത്രീയെ അഗ്നിശമനസേന രക്ഷിച്ചു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.തിരുവല്ല ഇടിഞ്ഞില്ലം കാഞ്ഞിരത്തും മൂട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ പ്രേമ(50) ആണ് പാലത്തിന്റെ മധ്യഭാഗത്തു നിന്നും കുത്തൊഴുക്കുള്ള മണിമലയാറ്റിലേക്ക് ചാടിയത്. സംഭവം കണ്ട കാല്‍ നടയാത്രക്കാർ അറിയിച്ചതനുസരിച്ച് തിരുവല്ലയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ആദ്യം രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതിരുന്ന ഇവരെ അഗ്നിരക്ഷാസേനാ സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്. തുടര്‍ന്ന് ഇവരെ സേനയുടെ റബര്‍ ഡിങ്കിയില്‍ കരയില്‍ എത്തിച്ചു. ഇവരെ പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഇവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Read More » -
Kerala
തെക്കൻ ജില്ലകളിൽ പെരുമഴയ്ക്കു ശമനം, രാത്രി കേരളമാകെ ശക്തമായ മഴ
ക്യാപ്റ്റൻ നോബിൾ പെരേര കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാടു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരും. വയനാട് ജില്ലയിലും ശക്തമായ മഴ ഇടവിട്ടുണ്ടാകും. തൃശൂർ ജില്ലയുടെ കിഴക്കൻ മേഖലകളിലും മലയോരങ്ങളിലും അതി ശക്തമായ മഴ. തീരദേശത്തും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം. എറണാകുളം: ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ ഉണ്ടാകും. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കി: ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ ലഭിക്കും പൈനാവ്, മൂന്നാർ, ഇടമലക്കുടി പ്രദേശങ്ങളിൽ ഇടവിട്ട് അതി ശക്തമായ മഴ ഉണ്ടാകും. കോട്ടയം: ഇടവിട്ട ശരാശരി മഴ, നീണ്ടു നിൽക്കാത്ത ശക്തമായ മഴ. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഇടമറുക് പ്രദേശങ്ങൾ മുതലുള്ള കിഴക്കൻ മേഖലയിൽ ഇടവിട്ട് ശക്തമായ മഴ ആലപ്പുഴ: ഇടവിട്ട് ശരാശരി മഴ. ഒറ്റപ്പെട്ട ശക്തമായ മഴ. രാത്രിയിൽ ശക്തമായ മഴ പത്തനംതിട്ട: ഇടവിട്ട് ശരാശരി മഴ. മലയോരങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…
Read More » -
NEWS
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ
മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക. . അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. ️ മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗത ക്രമപ്പെടുത്തി വാഹനം ഓടിക്കുക. ️മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ️ ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. . തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. മൊട്ടയായ ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. ️ വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ️ ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ബ്രേക്കിന്റെ കാര്യക്ഷമത. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക. ️ വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി…
Read More » -
NEWS
പനിയോട് പോയി പണി നോക്കാൻ പറയൂ;ഇതാ ഒന്നാന്തരം വീട്ടുവൈദ്യം
മുതിർന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് വൈറൽ പനി. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീര താപനിലയിൽ ഉണ്ടാവുന്ന വിത്യാസവുമെല്ലാം വൈറൽ പനിക്ക് കാരണങ്ങളാണ്. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയെല്ലാം വൈറൽ പനിയുടെ ഭാഗമായി കാണപ്പെടുന്നു. വൈറൽ പനി തടയാൻ വീട്ടിൽ തന്നെ ധാരാളം മാർഗങ്ങളുണ്ട്.വൈറൽ പനിയെ ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്ത പോംവഴികൾ: തേൻ – ഇഞ്ചി ചായ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡന്റുകൾക്ക് വൈറൽ പനി കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്. ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തേൻ അണുബാധ കുറയ്ക്കുന്നതിനും ചുമയെ ചികിത്സിക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ച് ചേർത്ത് 2-5 വരെ മിനുട്ട് തിളപ്പിക്കുക, ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക, വൈറൽ പനിയിൽ നിന്ന് വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിന് ദിവസേന രണ്ടുതവണ ഈ ചായ കുടിക്കുക. കൊത്തമല്ലി കൊത്തമല്ലിയിൽ അടങ്ങിയിരിക്കുന്ന അവശ്യ സസ്യ ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള…
Read More » -
NEWS
തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം :കല്ലമ്ബലം, നവായിക്കുളത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നാവായിക്കുളം പൊയ്കവിള വീട്ടില്‍ ഷീജയെ (36) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ ഭര്‍ത്താവ് ഹാഷിം മദ്യപിച്ച് വീട്ടിലെത്തി ഇവരെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്. ആഷിക് (21 ) അജ്മല്‍ (12 ) എന്നിവര്‍ മക്കളാണ്.
Read More » -
NEWS
മൂവാറ്റുപുഴയിൽ ഗതാഗത നിയന്ത്രണം;യാത്രക്കാർക്ക് താഴെപ്പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം
മൂവാറ്റുപുഴ: എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് ഗതാഗത തടസ്സമില്ലാതെ യാത്ര ചെയ്യാൻ താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. കോട്ടയം ഭാഗത്ത് നിന്ന് എത്തുന്നവർ 1. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ മൂവാറ്റുപുഴ ഭാഗത്ത് പ്രത്യേക ആവശ്യം ഒന്നുമില്ലെങ്കിൽ കൂത്താട്ടുകുളം- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 2. കൂത്താട്ടുകുളം കഴിഞ്ഞ് മുന്നോട്ട് പോരുന്നവർ ഉപ്പുകണ്ടത്തു നിന്ന് ഇടത്തേക്ക് യാത്ര ചെയ്ത് പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 3. ആറൂർ സ്കൂളിന് സമീപത്തുകൂടി മണ്ണത്തൂർ- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 4. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും നേരെ പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. 5. ഈസ്റ്റ് മാറാടി പ്രധാന…
Read More » -
NEWS
മൂവാറ്റുപുഴയിൽ റോഡിൽ ഗർത്തം; ഗതാഗതം വഴിതിരിച്ചു വിട്ടു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യേ റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തിൽ നിന്നും ഏകദേശ 10 മീറ്റർ മാറി ഗർത്തം രൂപപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്
Read More » -
India
”അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം”; പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേര്‍ക്ക് ചെരുപ്പെറിഞ്ഞ് സ്ത്രീയുടെ രോഷപ്രകടനം
കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ് ഊരി എറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം. ഇ.ഡി. കസ്റ്റഡിയിലുള്ള പാര്‍ത്ഥയെ കൊല്‍ക്കത്തയ്ക്കു സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സ്ത്രീ ചെരുപ്പേറ് നടത്തിയത്. എന്തിനാണ് ചെരിപ്പ് എറിഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് – ”നിങ്ങള്‍ക്കറിയില്ലേ? അവന്‍ എത്രയോ പാവപ്പെട്ടവരുടെ പണം വെളുപ്പിച്ചു, ഫ്‌ളാറ്റുകള്‍ വാങ്ങി, എന്തിനാണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നു. അവനെ എയര്‍കണ്ടീഷനിലാണ് കാറിലാണ് കൊണ്ടുപോകുന്നത്, അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം, ചെരിപ്പ് അവന്റെ തലയില്‍ തട്ടിയാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ” യുവതി പറഞ്ഞു. ”പലര്‍ക്കും അവരുടെ പാത്രത്തില്‍ ഭക്ഷണമില്ല, ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി. എന്നിട്ട് അവന്‍ ആസ്വദിച്ചു, പണം അടുക്കിവയ്ക്കാന്‍ ഫ്‌ളാറ്റുകള്‍ വാങ്ങി. ഇത് എന്റെ മാത്രമല്ല, ബംഗാളിലെ ലക്ഷക്കണക്കിന് ആളുകളുടെ ദേഷ്യമാണ്” -യുവതി കൂട്ടിച്ചേര്‍ത്തു. ചെരുപ്പിന് ഏറുകിട്ടിയതിനു പിന്നാലെ ചാറ്റര്‍ജിയുടെ ചുറ്റിനും വലയം തീര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Read More »