Month: August 2022
-
Kerala
റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: ജാഗ്രത തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതോടെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍ പൂര്‍ണമായി പിന്‍വലിച്ചു. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഓഗസ്റ്റ് 3 മുതല്‍ 7 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി…
Read More » -
Kerala
166 ദുരിതാശ്വാസ ക്യാംപുകൾ; 4639 പേരെ മാറ്റിപ്പാർപ്പിച്ചു
മഴക്കെടുതികളെത്തുടർന്നു സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4639 പേരെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് ഏറ്റവും കൂടുതൽപേരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്. ഇടുക്കിയിൽ ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളിൽ 516 പേരെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.
Read More » -
Local
ശത്രുതയുടെ പേരിൽ അയൽക്കാരനായ യുവാവിനെ മദ്യപിപ്പിച്ച ശേഷം നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍
അയൽക്കാരനായ യുവാവിനെ ലോഡ്ജിലെത്തിച്ച് മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം വാഴമുട്ടം സ്വദേശികളും സുഹൃത്തുക്കളുമായ ഫിറോസ് (35), സജീർ (40), മനു(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് തിരുവല്ലം എസ്.ഐ സതീഷ് പറഞ്ഞു. വാഴമുട്ടം മഞ്ചുനിവാസിൽ മന്മദനെയാണ് ലോഡ്ജിൽ കൂട്ടിക്കൊണ്ട് പോയി മർദിച്ചത്. പ്രതികളുടെ വീടിന് സമീപത്തുള്ള പുരയിടത്തിൽ മന്മദൻ മാലിന്യമിട്ടു. ഇത് ഭക്ഷിക്കാനെത്തിയ നായ്ക്കൾ പ്രതികളുടെ വീട്ടിലെത്തി ആടുകളെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തർക്കമാണത്രേ സംഭവങ്ങൾക്ക് പിന്നിൽ. സൗഹൃദം നടിച്ചെത്തിയ പ്രതികൾ മന്മദനെ അനുനയിച്ച് ജീപ്പിൽ കയറ്റി മനുവിന്റെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മർദ്ദിക്കുകയും വിവസ്ത്രനാക്കിയ ശേഷം കൈയിൽ ഷോക്കടിപ്പിക്കുകയും കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നീട് പ്രതികൾ മന്മദനെ തിരികെ വീട്ടിലെത്തിച്ചു. ഇന്നലെ ശാരീരീക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മൻമദൻ മെഡിക്കൽ കോളജിലെത്തി ചികിത്സ തേടി. തുടർന്ന് തിരുവല്ലം പൊലീസിൽ പരാതി നൽകുകയും ചെയ്തു.…
Read More » -
NEWS
ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു
തിരുവല്ല: ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു മനയ്ക്കച്ചിറ സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ട് നാട്ടുകാർ എത്തി കരയ്ക്കെത്തിച്ചപ്പോഴേക്കും കാശിനാഥൻ മരിച്ചിരുന്നു.
Read More » -
NEWS
വല്ലാതെ ചൊറിയുമ്പോൾ ഓർക്കുക, നിങ്ങളുടെ കരൾ പണിമുടക്കി കഴിഞ്ഞു
കരൾ രോഗത്തിന്റെ ലക്ഷണമാണ് ശരീരത്തില്‍ അങ്ങിങ്ങായി തുടർച്ചയായി ഉണ്ടാകുന്ന ചൊറിച്ചില്‍.കരള്‍ രോഗമുള്ളവരില്‍ ഉയര്‍ന്നതോതില്‍ ബൈല്‍ സാള്‍ട്ട് തൊലിക്കടിയില്‍ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരള്‍ രോഗികളുടെ രക്തത്തില്‍ അമിതമായി കാണപ്പെടുന്ന സെറം ആല്‍ക്കലൈന്‍ ഫോസ്ഫറ്റേസ് മൂലവും ചൊറിച്ചില്‍ വരാം. വയര്‍ വീര്‍ക്കല്‍, തൊലിക്കടിയിലെ രക്തക്കുഴലുകള്‍ വീര്‍ക്കല്‍, കൈകള്‍ക്ക് ചുവപ്പ്, മഞ്ഞപിത്തം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. അമിതഭാരം നിയന്ത്രിച്ചും, നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും അധികമുള്ളതായ ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും സംസ്കരിച്ചതും അമിതമായ എണ്ണ ചേര്‍ന്നതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. രൂക്ഷമായ മണില്ലാത്ത മൈല്‍ഡ് സോപ്പുകള്‍ ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കുളിക്കാന്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ തിരഞ്ഞെടുക്കാം. ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. കഴിവതും വെയിലും ചൂട് അന്തരീക്ഷവും ഒഴിവാക്കുക. അയഞ്ഞ കാറ്റ് കയറുന്ന…
Read More » -
Kerala
‘എന്റെ അശ്ലീല ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടി’ സോഷ്യൽ മീഡിയയിലെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്
മിനിസ്ക്രീനിലെ താരമാണ് മഞ്ജു പത്രോസ്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടി. പക്ഷേ സമൂഹമാധ്യമങ്ങളിൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിലും ഇടുന്ന ചിത്രങ്ങളുടെ പേരിലും സൈബർ ആക്രമണത്തിനിടയാകുന്ന നടിയാണ് മഞ്ജു പത്രോസ്. തനിക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പറ്റി മഞ്ജു മനസ്സു തുറക്കുന്നു: “സോഷ്യൽ മീഡിയയിൽ തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂ…” താരം പറയുന്നു. “എന്നെ ഇഷ്ടമില്ലാത്തവരും, എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്.…
Read More » -
NEWS
പാരസെറ്റമോൾ ഗുളിക അളവിലധികം കൊടുത്തു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പുനലൂർ: പാരസെറ്റമോൾ മരുന്ന് അളവിലധികം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു. കൊല്ലം പുനലൂർ ചരുവിള പുത്തൻവീട്ടിൽ സുജിത്ത് – മഞ്ജിമ ദമ്പതികളുടെ ഏക മകളായ നവോമിയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്നത്. പാരസെറ്റമോൾ മരുന്ന് അളവിലധികം ഉള്ളിൽ ചെന്നാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നിലവിൽ നവോമി ചികിത്സയിലുള്ളത്. കുഞ്ഞിനു കരൾ പകുത്തുനൽകാൻ അമ്മ തയ്യാറാണ്.പക്ഷെ ഇതിനുള്ള ചിലവ് ഭീമമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ Sujith Account Number – 50210002624606 IFSC – ESMF0001267 Punalur Branch Google Pay Number – 9947555952
Read More » -
Local
സിപിഎം നേതാക്കൾ പീഢിപ്പിക്കുന്നു, ജീവിക്കാൻ അനുവദിക്കുന്നില്ല; ഒഞ്ചിയത്ത് യുവാവ് സി.പി.എം നേതാവിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു
‘സി.പി.എം നേതാക്കൾ പീഢിപ്പിക്കുന്നു, ജീവിക്കാൻ അനുവദിക്കുന്നില്ല’ എന്ന് പരാതിപ്പെട്ട് പ്രശാന്ത് എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഒഞ്ചിയത്തെ സി.പി.എം നേതാവ് പവിത്രന്റെ വീടിന് മുന്നിലെത്തി തീ കൊളുത്താൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തിരിപ്പിച്ചു ”പിരിവ് നൽകാത്തത്തിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്മാർ പീഡിപ്പിക്കുന്നു. തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ല. പോറോട്ട ഉണ്ടാക്കി സ്ഥലങ്ങളിൽ കൊണ്ട് കൊടുത്ത് ജീവിക്കുന്നതാണ്. അതും ഇന്ന് തടസ്സപ്പെടുത്തി. തന്റെ ജീവിത മാർഗ്ഗം വഴിമുട്ടി. അതുകൊണ്ടാണ് ഈ റോഡിൽ വന്ന് കിടക്കുന്നത്. ഇനി നേതാക്കൾ തന്നെ തീരുമാനിക്കട്ടെ താൻ മരിക്കണോ ജീവിക്കണോ എന്ന്. നാല് ആള് കൂടിയാൽ എനിക്ക് എഴുന്നേൽക്കാൻ ആവില്ല. പിന്നെ എങ്ങനെയാണ് ഞാൻ ജീവിക്കേണ്ടേത്. സ്‌കൂളിൽ പോകാതെയാണ് എന്റെ മക്കൾ നിൽക്കുന്നത്. എന്നെ കൊന്നിട്ട് നേതാക്കൾ സുഖിച്ച് ജീവിച്ചോട്ടെ.” പ്രശാന്ത് പറയുന്നു. അംഗവൈകല്യം ഉള്ള വ്യക്തിയാണ് പ്രശാന്ത്. ദേഹാസ്വത്തെ തുടർന്ന് പ്രശാന്തിനെ ഡി.വൈ.എഫ്.ഐ യുടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Read More » -
Kerala
സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഉരുള്‍പൊട്ടല്‍, കനത്ത മഴ. കണ്ണൂരില്‍ വൻ നാശനഷ്ടം
കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയിലെ ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി ഇറങ്ങി. ചന്ദ്രൻ എന്ന വ്യക്തിയുടെ വീട് പൂർണമായി നശിച്ചു. ചന്ദ്രന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ രണ്ടര കിലോമീറ്റർ ദൂരെ നിന്നാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്‍റെ മകൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീൻ എന്ന രണ്ടര വയസ്സുകാരിയും കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ മരണപ്പെട്ടിരുന്നു. തുടർച്ചയായ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. കണ്ണവം വനഭാഗത്തും വൻ നാശനഷ്ടങ്ങൾ ഉണ്ടായി.…
Read More »
