KeralaNEWS

‘എന്റെ അശ്ലീല ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടി’ സോഷ്യൽ മീഡിയയിലെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്

മിനിസ്ക്രീനിലെ താരമാണ് മഞ്ജു പത്രോസ്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടി. പക്ഷേ സമൂഹമാധ്യമങ്ങളിൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിലും ഇടുന്ന ചിത്രങ്ങളുടെ പേരിലും സൈബർ ആക്രമണത്തിനിടയാകുന്ന നടിയാണ് മഞ്ജു പത്രോസ്. തനിക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ പറ്റി മഞ്ജു മനസ്സു തുറക്കുന്നു:

“സോഷ്യൽ മീഡിയയിൽ തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച്‌ കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂ…” താരം പറയുന്നു.

“എന്നെ ഇഷ്ടമില്ലാത്തവരും, എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച്‌ പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമത്രേ… അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി”
മഞ്ജു പത്രോസ് വെട്ടിതുറന്ന് പറയുന്നു.

തന്റേതെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട് മഞ്ജു.
“ഈ ചിത്രങ്ങളൊന്നും ഞാൻ ഇടുന്നതല്ല. ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം ട്രാന്‍സ്പരന്റാക്കിയിട്ട് ക്ലീവേജൊക്കെ വരച്ച്‌ വെക്കും. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച്‌ തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്. ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതി…”
മഞ്ജു വസ്തുത വെളിപ്പെടുത്തുന്നു.

സൂപ്പർ ഹിറ്റായ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെയാണ് മഞ്ജു താരമായി മാറുന്നത്. പിന്നീട് ‘മറിമായം’ എന്ന പരിപാടിയിലൂടെയും കയ്യടി നേടി. തുടർന്ന് സിനിമയിലും സജീവമായി മാറി മഞ്ജു. ടമാര്‍ പഡാര്‍, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജു. ഇപ്പോള്‍ ‘അളിയന്‍സ് ‘എന്ന പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ‘ബ്ലാക്കീസ് ‘എന്ന യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. യാത്ര വീഡിയോകളാണ് ചാനലില്‍ പങ്കുവെക്കാറുള്ളത്.

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരാറുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. അത് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല’ എന്നാണ് മഞ്ജു പറയുന്നത്. ‘ഇതിന്റെയൊക്കെ അളവ് കോല്‍ എവിടെയാണ് വച്ചേക്കുന്നതെന്ന് അറിയില്ല. ആളുകള്‍ക്ക് ഇങ്ങനെ പറയുമ്പോള്‍ ഭയങ്കര സുഖമാണ്. തിരക്കഥയിലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ള സീരിയല്ലകളിലേക്ക് ഞാന്‍ പോകാറില്ല’ മഞ്ജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: