Month: August 2022
-
India
കൂലിപ്പണിക്കാരനായ ബിഹാരി ലാല്‍ 100 രൂപ പിന്‍വലിക്കാന്‍ പോയി, പക്ഷേ സ്വന്തം അക്കൗണ്ടിൽ 2,700 കോടി രൂപ…! ഒരു മണിക്കൂർ മാത്രം കോടീശ്വരന്‍, പിന്നെ പാപ്പരായി
ഉത്തരപ്രദേശിലെ കനൗജ് ജില്ലക്കാരനായ ബിഹാരി ലാല്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 100 രൂപ പിന്‍വലിക്കാനാണ് ബാങ്കിൽ പോയത്. മഴ കാരണം ഇഷ്ടിക ചൂള പ്രവർത്തിക്കുന്നില്ല. തൻ്റെ ജന്‍ധന്‍ അക്കൗണ്ടിലുള്ള 100 രൂപ എടുക്കാന്‍ പോയതായിരുന്നു ബിഹാരി. എന്നാല്‍ അക്കൗണ്ടിലെ തുക കണ്ട് അയാൾ ഞെട്ടിപ്പോയി. 2,700 കോടി രൂപ…! കൂലിപ്പണിക്കാരനായ ബിഹാരി ലാല്‍ പെട്ടെന്ന് കോടീശ്വരനാവുകയും അതിലും വേഗത്തില്‍ പാപ്പരാവുകയും ചെയ്തു. ഇഷ്ടിക ചൂളയിലെ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാരി ലാലിന് 600 മുതല്‍ 800 രൂപ വരെയാണ് പ്രതിദിനം കൂലി ലഭിക്കുന്നത്. അതിനാല്‍ ഇത്ര ഭീമമായ തുക കണ്ട് അയാൾ ആകെ വിവശനായിപ്പോയി. ബിഹാരി ലാല്‍ ബാങ്കില്‍ ചെന്ന് അക്കൗണ്ട് പരിശോധിച്ച് തുക സ്ഥിരീകരിച്ചു. അക്കൗണ്ട് മൂന്ന് തവണ പരിശോധിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വിശ്വസിക്കാനാകാതെ വന്നപ്പോള്‍ അയാള്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് കൊടുത്തു. അക്കൗണ്ടില്‍ 2700 കോടി രൂപ കിടക്കുന്നത് കണ്ട ബിഹാരി ലാലിന് എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാത്ത…
Read More » -
India
കര്‍ണാടകയില്‍ മഴ തുടരുന്നു; രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറു മരണം
ബെംഗളൂരു: മഴ ശക്തമായി തുടരുന്ന കര്‍ണാടകയില്‍ കനത്ത നാശം. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. കര്‍ണാടകയുടെ തീരമേഖലയിലും വടക്കന്‍ ജില്ലകളിലുമാണ് കനത്ത മഴ തുടരുന്നത്. ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബെംഗ്ലൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കാസര്‍ഗോഡ് മരുതോം ചുള്ളിയില്‍ വനത്തില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. കനത്ത വെള്ളപ്പാച്ചിലാണ് മേഖലയില്‍ ഉണ്ടായത്. റോഡില്‍ നിന്ന് മണ്ണും കല്ലും മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. മലവെളള പാച്ചിലില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം കേരളത്തില്‍ മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങി. അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പായ റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ…
Read More » -
India
പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ബി.ജെ.പി. നേതാവിന്റെ ഹര്‍ജി; സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രവും: വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്കും കേന്ദ്ര സര്‍ക്കാരിനും തെരെഞ്ഞെടുപ്പ് കമ്മീഷനും കൈമാറട്ടെയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ വാദം നടക്കവേ, പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കും. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വാദങ്ങളോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് യോജിച്ചു. നികുതിയായി ലഭിക്കുന്ന പണം…
Read More » -
Crime
കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്നു പറഞ്ഞ് ബെല്‍റ്റിനു മര്‍ദ്ദിച്ചു; കാഴ്ച നഷ്ടമായെന്ന് യുവതി: ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: ബെല്‍റ്റുകൊണ്ടുള്ള ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെതിരേ വാഴക്കാട് പോലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ജൂലായ് 15-നു നടത്തിയ മര്‍ദനത്തില്‍ ഒരു കണ്ണിന് പരുക്കേറ്റ് കാഴ്ച നഷ്ടമായെന്നും നഫിയ പറഞ്ഞു. കണ്ണിനു പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെന്നും കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു. കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നഫിയ വിശദീകരിച്ചു. 2011-ലാണ് നഫിയയും ഫിറോസ്ഖാനും വിവാഹിതരായത്. അന്നുമുതല്‍ ഗാര്‍ഹികപീഡനവും മര്‍ദനവും പതിവാണെന്നാണ് ഇവരുടെ ആരോപണം. ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു. നഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയൂര്‍ ഭര്‍ത്താവ് ഫിറോസ്ഖാന്‍, പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.…
Read More » -
India
സവിശേഷതകളുടെ പുരാതന നഗരം ഹംപി, കുറഞ്ഞ ചെലവിൽ 3 ദിവസം കൊണ്ട് കറങ്ങി വരാം; ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി
യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് കർണാടകയിലെ ഹംപി. 14-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യതലസ്ഥാനമായിരുന്നു ഹംപി. ഹോസ്‌പേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഹംപിയുടെ വിസ്തീർണം 4,100 ഹെക്ടറാണ്. അത്യന്തം പ്രൗഢഗംഭീരമായ മാളികകളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഹംപി ഇന്ന് പോയകാല അവശേഷിപ്പുകൾ പേറുന്ന പുരാതന നഗരത്തിന്റെ പ്രേതാത്മാവ് മാത്രമാണ്. ചരിത്രവും, സംസ്‌കാരവും ഇഷ്ടപ്പെടുന്നവർ ഉറപ്പായും ഹംപി കണ്ടിരിക്കണം. വെറും മൂന്ന് പകലും രണ്ട് രാത്രിയും മതി ഹംപിയെ അടിമുടി തൊട്ടറിഞ്ഞ് വരാൻ. ഐആർസിടിസി ഇതിനായി പ്രത്യേക ടൂർ പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഹുബ്ലിലി റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തിച്ചേരുന്ന നിങ്ങളെ ടൂർ ഗൈഡ് വന്ന് കൂട്ടിക്കൊണ്ടുപോകും. ഹോട്ടലിലെ ചെക്ക് ഇൻ കഴിഞ്ഞ ശേഷം പിന്നീട് കാഴ്ചകൾ കാണാനുള്ള സമയമാണ്. വീരുപക്ഷ ക്ഷേത്രം, കടലെ കാലു ഗണേശ, സസിവെ കാലു ഗണേശ, കൃഷ്ണ ക്ഷേത്രം, ലക്ഷ്മി നരസിംഹ, ബദാവി ലിംഗ, സിസ്റ്റർ സ്റ്റോൺസ്, ഭൂഗർഭ ക്ഷേത്രം, മിന്റ് ഹൗസ്, എലഫന്റ് സ്റ്റേബിൾസ്,…
Read More » -
Kerala
റഫറല്‍ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫര്‍ ചെയ്തതെന്നും അതില്‍ വ്യക്തമാക്കിയിരിക്കണം. ആശുപത്രി സൂപ്രണ്ട് റഫറല്‍ രജിസ്റ്റര്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ റഫറല്‍, ബാക്ക് റഫറല്‍ മാനദണ്ഡങ്ങള്‍ പുതുക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.…
Read More » -
Crime
കോട്ടയത്ത് ശിക്ഷകേട്ട് പ്രതിയിറങ്ങി ഓടി; അറസ്റ്റ് വാറണ്ടിറക്കി കോടതി; പരക്കംപാഞ്ഞ് പോലീസ്
കോട്ടയം: വ്യാപാരിയെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചെന്ന കേസിലെ പ്രതി ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് കോടതിയില്‍ നിന്നിറങ്ങിയോടി. ചാത്തന്‍തറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിപ്പോയത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വ്യാപാരിയെ മര്‍ദ്ദിച്ച കേസില്‍ മൂന്നു പ്രതികളാണുള്ളത്. കേസിന്റെ വിധി പറയാന്‍ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ആറുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. ഇതിനു പിന്നാലെ അജാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. 2018 ജൂലായിലായിരുന്നു പ്രതികളെ ശിക്ഷിക്കാന്‍ ഇടയാക്കിയ കേസിനാസ്പദമായ സംഭവമുണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍, മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മര്‍ദ്ദിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. നാലുവര്‍ഷമായി വിചാരണ നടന്നുവന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പോലീസ് തിരച്ചില്‍ നടത്തിവരുന്നു.
Read More » -
LIFE
ആകാംഷയും പ്രതീക്ഷയും നിറച്ച് ‘സബാഷ് ചന്ദ്രബോസിൻ്റെ’ ട്രെയിലറെത്തി
ആഗസ്റ്റ് 5ന് റിലീസാവുന്ന ഫാമിലി കോമഡി ത്രില്ലർ സിനിമ സബാഷ് ചന്ദ്രബോസിൻ്റെ ട്രയിലർ ട്രെൻഡിങ്ങാവുന്നു. തമാശയും സസ്പെൻസും ഒരുപോലെ നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷാണ് സംവിധാനം ചെയ്യുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രം ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം…
Read More » -
Kerala
ഓണത്തിന് സൗജന്യ കിറ്റിനു പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും
ഓണത്തിന് സൗജന്യ കിറ്റിനു പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വെട്ടിക്കുറച്ച ഗോതമ്പിനു പകരം റാഗി, വെള്ളക്കടല എന്നിവ നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു.
Read More » -
Local
ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു
കൊച്ചി: നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൗലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.
Read More »