വയര്‍ വീര്‍ക്കല്‍, തൊലിക്കടിയിലെ രക്തക്കുഴലുകള്‍ വീര്‍ക്കല്‍, കൈകള്‍ക്ക് ചുവപ്പ്, മഞ്ഞപിത്തം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.
അമിതഭാരം നിയന്ത്രിച്ചും, നിത്യവും വ്യായാമം ചെയ്തും മദ്യപാനം നിയന്ത്രിച്ചും പുകവലി ഒഴിവാക്കിയുമെല്ലാം കരള്‍ രോഗങ്ങളുടെ സാധ്യത കുറയ്ക്കാവുന്നതാണ്.
പഴങ്ങളും പച്ചക്കറികളും അധികമുള്ളതായ ഭക്ഷണക്രമം തിരഞ്ഞെടുക്കുകയും സംസ്കരിച്ചതും അമിതമായ എണ്ണ ചേര്‍ന്നതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
രൂക്ഷമായ മണില്ലാത്ത മൈല്‍ഡ് സോപ്പുകള്‍ ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
കുളിക്കാന്‍ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ തിരഞ്ഞെടുക്കാം. ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. കഴിവതും വെയിലും ചൂട് അന്തരീക്ഷവും ഒഴിവാക്കുക.
അയഞ്ഞ കാറ്റ് കയറുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ബൈലിയറി സിറോസിസ്, പ്രൈമറി സ്ക്ളിറോസിങ് കൊളാന്‍ജിറ്റിസ്, ഇന്‍ട്രാഹെപാറ്റിക് കൊളെസ്റ്റാസിസ് തുടങ്ങിയ കരള്‍ രോഗങ്ങളുടെ ഭാഗമായും ഈ ചൊറിച്ചില്‍ കണ്ട് വരാറുണ്ട്.