Month: August 2022

  • Kerala

    വീടിനുമുന്നിലെ തോട്ടില്‍ വീണ ഒന്നരവയസുകാരനും രക്ഷിക്കാന്‍ ചാടിയ അമ്മയും കുത്തൊഴുക്കില്‍പ്പെട്ടു; രക്ഷകനായി മരംവെട്ട് തൊഴിലാളി ഷാജി

    എടത്വാ: തോട്ടിലെ കുത്തൊഴുക്കില്‍പ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായി മരംവെട്ട് തൊഴിലാളി. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ദേവസ്വംചിറ വീട്ടില്‍ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിന്റെയും മാതാവിന്റെയും ജീവന്‍ രക്ഷിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നരവയസുള്ള മകന്‍ അദ്രിനാഥുമാണ് ഒഴുക്കില്‍പ്പെട്ടത്. കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുന്‍വശത്തെ തോട്ടില്‍ വീഴുകയായിരുന്നു. കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു, കരച്ചില്‍ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി വെള്ളത്തിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കില്‍പ്പെട്ടു. ടി.വി കണ്ടിരുന്ന ഷാജി നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ തോട്ടിലൂടെ ഒഴുകിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു. ഇതോടെ തോട്ടിലേക്ക് എടുത്ത് ചാടി ഷാജി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പിന്നീട് പ്രാഥമിക ശുശ്രൂഷ തേടി.

    Read More »
  • Kerala

    വന്‍ ശബ്ദം കേട്ട് കുട്ടികള്‍ ഓടിമാറി; പിന്നാലെ റോഡിന്റെ വന്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട്ടുമുറ്റത്ത്

    ഇലവുംതിട്ട: വീടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ വന്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ കൂറ്റന്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. തെറിച്ചു വന്ന വലിയ കോണ്‍ക്രീറ്റ് പാളി ശരീരത്ത് പതിക്കാതെ രണ്ടു കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്തനംതിട്ടയിലെ രാമന്‍ചിറ-പനങ്ങാട്-പാണില്‍ റോഡില്‍ കുരിശടി പടിക്ക് സമീപം നെല്ലിക്കാല ജിജിവില്ലയില്‍ എന്‍.പി. ജോര്‍ജിന്റെ വീടിനു മുകളിലും മുറ്റത്തുമായാണ് സംരക്ഷണഭിത്തി തകര്‍ന്നു വീണത്. ഇന്നലെ പകല്‍ 10.30 നാണ് സംഭവം. 15 അടി പൊക്കത്തില്‍ 25 മീറ്ററോളം വരുന്ന ഡി.ആര്‍.കെട്ടും കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുമാണ് വന്‍ശബ്ദത്തോടെ തകര്‍ന്നത്. ഈ സമയം വീടിന് മുന്‍വശത്തെ ചവിട്ടുപടിയ്ക്കടുത്തുനിന്ന കുട്ടികള്‍ കോണ്‍ക്രീറ്റ് പൊട്ടുന്ന ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു. കുട്ടികള്‍ നിന്ന സ്ഥലത്താണ് ഏഴടിയോളം നീളവും നാലടിയോളം വീതിയുമുള്ള കോണ്‍ക്രിറ്റ് കഷണം വന്നു പതിച്ചത്. വീടിന്റെ മുകളിലും മുറ്റത്തും കോണ്‍ക്രീറ്റ് കഷണങ്ങള്‍ പതിച്ചു. വിവരമറിഞ്ഞ് എത്തിയ കെ.എസ്.ടി.പി അധികൃതരോടും നാട്ടുകാര്‍ പ്രതിഷേധിച്ചു. കെ.എസ്.ടി.പി ഏറ്റെടുത്ത് നടത്തുന്ന റോഡിന്റെ പണി…

    Read More »
  • LIFE

    വഞ്ചിപ്പാട്ടിന്റെ അകമ്പടിയില്‍ പമ്പാതീരവും പൈതൃക ഗ്രാമവും ഇന്നു മുതല്‍ വള്ളസദ്യയുടെ രുചിവൈവിധ്യത്തിലേക്ക്

    ആറന്മുള: പാര്‍ഥസാരഥിയുടെ മണ്ണില്‍ വഞ്ചിപ്പാട്ടിന്റെ ആരവം ഉയരുന്ന വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കമാകും. രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കീഴ്തൃക്കോവിലിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടക്കും. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് എന്‍.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ മുഖ്യാതിഥിയാകും. ഏഴു പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. ഇതുവരെ വഴിപാട് വള്ളസദ്യകളുടെ ബുക്കിങ് നാനൂറോളമായിട്ടുണ്ട്. പ്രളയം മൂലം വള്ളസദ്യ മാറ്റിവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാടിനാഗ്രഹിക്കുന്നവര്‍ പള്ളിയോട സേവാസംഘത്തില്‍ ബുക്ക് ചെയ്യണം. വളളസദ്യ ഒരുക്കുന്നതിനായി അംഗീകൃത സദ്യകരാറുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് തുടര്‍ ദിവസങ്ങളില്‍ സദ്യ ലഭിക്കാത്ത തരത്തിലുള്ള ക്രമത്തിലാണ് വള്ളസദ്യനടത്താന്‍ ഏല്‍പ്പിക്കുന്നത്. പാചകക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാടുകാര്‍ക്ക് ലഭിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ക്രമീകരണം.…

    Read More »
  • Health

    മുട്ട് തേയ്മാനം തടയാം, ഇവ കഴിക്കൂ…

    സാധാരണയായി പ്രായമായവരിലാണ് മുട്ടുവേദന ഉണ്ടാകുന്നതെങ്കിലും, പാരമ്പര്യം, മുട്ടിലുണ്ടാകുന്ന പല ഡീഫോള്‍ട്ടുകള്‍, എന്നി കാരണങ്ങളാല്‍ ചെറുപ്പക്കാരിലും ഇത് കാണാറുണ്ട്. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. മുട്ടുകളിലെ തേയ്മാനം, നീര്‍വീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങള്‍. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം. പോഷകങ്ങളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുട്ട് തേയ്മാനം ഒരു പരിധി വരെ കുറയ്ക്കാനാകും. മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോണ്‍ഡെന്‍സിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാന്‍ മഗ്‌നീഷ്യത്തിനു കഴിവുണ്ട്. ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ, കാര്‍ട്ടിലേജിന്റെ നാശം തടയുന്നു.…

    Read More »
  • Health

    കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം നിങ്ങളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കുന്നുണ്ടോ ? ആ കറുപ്പകറ്റാന്‍ എന്ത് ചെയ്യണം ?

    കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍ നിരവധി കാരണങ്ങള്‍കൊണ്ട് കണ്ണിന് ചുറ്റും കറുത്ത പാട് ഉണ്ടാകുന്നു. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി എന്നീ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കറുത്ത പാട് വരുന്നത്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിനയില. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പനി, ചുമ, തലവേദന എന്നിവ അകറ്റാനും പുതിനയില ഗുണം ചെയ്യും. കൂടാതെ മുഖക്കുരു, വരണ്ട ചര്‍മം എന്നിവയ്ക്കും പുതിനയില വളരെ ഫലപ്രദമാണ്. പുതിനയില പ്രയോഗം പുതിനയിലയുടെ നീര് കണ്ണിന് ചുറ്റും തേയ്ച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം ചെറുചൂട് വെള്ളത്തില്‍ കഴുകി കളയാം. നാരങ്ങാനീരില്‍ പുതിനയിലയുടെ നീര് ചേര്‍ത്ത് മുഖത്തിടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഇത് ഉത്തമമാണ്. പുതിനയിലയുടെ നീര്, മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി എന്നിവ മിക്‌സ് ചെയ്ത് കണ്ണിന് താഴെ ഇടുന്നത് നല്ലതാണ്. ശേഷം ചെറുചൂട് വെള്ളത്തിലോ, തണുത്ത വെള്ളത്തിലോ മുഖം കഴുകാം. മുട്ടയുടെ…

    Read More »
  • Health

    കോഴികളിലെ മഴക്കാല രോഗങ്ങളും അവയുടെ പ്രതിവിധികളും

    മഴക്കാലത്ത് കോഴികളില്‍ ധാരാളം രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഈര്‍പ്പം അധികമുള്ള അന്തരീക്ഷം കോഴികള്‍ക്ക് ഒട്ടും ഗുണകരമല്ല. മഴക്കാലത്ത് കോഴികളില്‍ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് രക്താതിസാരവും ബംബിള്‍ ഫൂട്ട് രോഗവും. മഴക്കാലത്ത് ലിറ്റര്‍ നനയുമ്പോഴാണ് കൂടുതലായും രക്താതിസാരം കോഴികളില്‍ വരുന്നത്. കോഴിക്കൂട്ടിലോ പരിസരത്തോ ഉള്ള ആണി, മുള്ള് തുടങ്ങി കൂര്‍ത്ത വസ്തുക്കള്‍ കോഴിയുടെ പാദത്തില്‍ തുളച്ചു കയറുകയും പിന്നീട് രോഗാണുക്കള്‍ കോഴികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതോടൊപ്പം ഉണ്ടാകുന്ന രോഗ സാധ്യതയാണ് ബംബിള്‍ ഫൂട്ട് രോഗം. രക്താതിസാരം കാണുന്ന കോഴികളുടെ കാഷ്ഠം പരിശോധിച്ചാണ് രോഗം നിര്‍ണയിക്കേണ്ടത്. ഇവയ്ക്ക് രക്തം കലര്‍ന്ന കോഴിക്കാഷ്ഠം ഉണ്ടാകുന്നു. ഇത്തരത്തില്‍ രക്തം കലര്‍ന്ന കോഴിക്കാഷ്ഠം കാണപ്പെടുന്ന കോഴികള്‍ക്ക് 99 ശതമാനവും കോക്‌സീഡിയോസിസ് അഥവാ രക്താതിസാരം ആയിരിക്കും. ഈ രോഗം വന്ന കോഴികള്‍ എപ്പോഴും തളര്‍ന്നു തൂങ്ങി നില്‍ക്കുകയും തീറ്റ എടുക്കാതിരിക്കുകയും ചെയ്യും. തീറ്റയില്‍ പൊട്ടാസ്യം, സോഡിയം തുടങ്ങി ഘടകങ്ങളുടെ അപര്യാപ്തതയും വായുസഞ്ചാരം കൂട്ടില്‍ ലഭ്യമല്ലാത്തതും രോഗകാരണങ്ങളായി വരാറുണ്ട്. അതുകൊണ്ടുതന്നെ രക്താതിസാരം ഇല്ലാതാക്കുവാന്‍ ഇത്തരം…

    Read More »
  • Crime

    ഗുണ്ടാബന്ധം: ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി; നടപടി ഐജിയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്

    കോട്ടയം: കോട്ടയത്ത് പൊലീസ്-ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് മാറ്റം. കുഴപ്പണല്‍ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചത്. ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇന്‍സ്പക്ടര്‍ക്കും, രണ്ടു പൊലീസുകാര്‍ക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. ഗുണ്ട അരുണ്‍ ഗോപനെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാന്‍ ഡിവൈഎസ്പി സ്റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങള്‍…

    Read More »
  • Kerala

    വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല

    കൽപ്പറ്റ: വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒൻപത് മങ്കിപോക്സ് കേസുകളാണ്. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിൻറെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം. നേരത്തെ ഐസിഎംആർ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നൽകേണ്ടത്. കേരളത്തിൽ…

    Read More »
  • Kerala

    വൈദികര്‍ക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയില്‍: ഭൂമി ഇടപാടില്‍ 29.5 കോടി രൂപയുടെ നഷ്ടം; പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് താന്‍ ശ്രമിച്ചത്

    കൊച്ചി: വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിരൂപതയ്ക്ക് കീഴിൽ ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്നം ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും ബിഷപ്പ് പറയുന്നു. ചാലക്കുടി ആശ്രമത്തിൽ നിന്നാണ് കത്ത് എഴുതിയത്. തന്നെ അനുസരണ ഇല്ലാത്തവനായി സിനഡ് ചിത്രീകരിച്ചുവെന്ന് അദ്ദേഹം വിമർശിക്കുന്നു. സിനഡനെ അനുസരിച്ചിരുന്നെങ്കിൽ തനിക്ക് സ്ഥാനം ഉറപ്പാക്കാമായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടിയാണ് അത് ചെയ്യാതിരുന്നതെന്നും കത്തിൽ പറയുന്നു. അതിരൂപത മെത്രാപൊലീത്തൻ വികാരി ആയത് സിനഡ് ഒപ്പം ഉണ്ടാകും എന്ന ഉറപ്പിലാണെന്നും അദ്ദേഹം പറയുന്നു. അതിരൂപതയുടെ ഭൂമി വില്പനയിൽ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിരൂപതയ്ക്ക് 29.51 കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടായത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവിൽ കേസ്…

    Read More »
  • NEWS

    യുഎഇയില്‍ 1,009 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല

    അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,009 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,35,936 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,94,693 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,73,711 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,335 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,647 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

    Read More »
Back to top button
error: