Month: August 2022

  • NEWS

    റോഡ് അടയാള ബോര്‍ഡിലെ നാല് കുത്തുകള്‍ എന്തിനാണ്?

    റോഡിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥങ്ങളുമെല്ലാം നമുക്ക് ഒട്ടുമിക്ക പേർക്കും കാണാപാഠമാണ്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള മുന്നോടിയായി ലേണേഴ്സ് എടുക്കാന്‍ സമയത്ത് റോഡിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥങ്ങളുമെല്ലാം ഓരോ ഡ്രൈവറും മനസ്സിലാക്കേണ്ടതുമുണ്ട്. എന്നാല്‍ ഇതൊന്നും അറിയാത്തവരും നമ്മുടെ നിരത്തുകളിൽ ഇന്ന് വാഹനവുമായി ഇറങ്ങുന്നുണ്ട്.ഇത്തരത്തില്‍ ബംഗളൂരുവിലെ ഒരു സൈന്‍ ബോര്‍ഡില്‍ വെളുത്ത പ്രതലത്തില്‍ നാല് കറുത്ത കുത്തുകള്‍ കണ്ടയാള്‍ക്കുണ്ടായ കൗതുകമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റോഡ് അടയാള ബോര്‍ഡിലെ നാല് കുത്തുകള്‍ എന്തിനെന്ന് മനസിലാവാതെ ഒരു ട്വിറ്റര്‍ ഉപയോക്താവ് അതിന്റെ ചിത്രമെടുത്ത് പൊലീസ് ട്വിറ്റര്‍ ഹാന്‍ഡില്‍ ടാഗ് ചെയ്യുകയായിരുന്നു.ബംഗളൂരു ട്രാഫിക് പൊലീസ് ഈ അടയാളത്തിന്റെ അര്‍ത്ഥം വിശദീകരിക്കുകയും ചെയ്തു. വെളുത്ത പശ്ചാത്തലത്തില്‍ നാല് കറുത്ത കുത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് അന്ധനായ ഒരാള്‍ റോഡിലുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ്.അന്ധര്‍ക്കായി നടത്തുന്ന സ്‌കൂളുകളോ, സ്ഥാപനങ്ങളോ ഇതിന് സമീപത്തായി ഉണ്ടാവാം.ഈ സ്ഥലത്തു കൂടി വാഹനത്തില്‍ പോകുമ്ബോള്‍ വേഗം കുറച്ചും, എപ്പോള്‍ വേണമെങ്കിലും ബ്രേക്ക് ഉപയോഗിക്കേണ്ടി വരാം എന്ന മുന്‍ധാരണയിലും വേണം വാഹനം…

    Read More »
  • Kerala

    ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ കത്ത് എത്തുന്നതിനു മുമ്പ് വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി’ മന്ത്രി ജി.ആർ അനിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

    ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച മന്ത്രി ജിആർ അനിലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യമന്ത്രിയുടെ കത്തിലെ വിവരങ്ങളെയാണ് മന്ത്രിസഭാ യോഗത്തിൽ പിണറായി വിജയൻ വിമർശിച്ചത്. മുഖ്യമന്ത്രിക്ക് അഭിപ്രായം രേഖപ്പെടുത്താനും എഴുതാനും മന്ത്രിമാർക്ക് അവകാശമുണ്ട്. എന്നാൽ, കത്ത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയായില്ല. കത്ത് ഓഫീസിലെത്തി തുറക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിൽ വാർത്തകൾ വന്നുതുടങ്ങി. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. ആലോചനയ്ക്ക് ശേഷമാണ് നിയമന കാര്യങ്ങളിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതിനാൽ അത് മനസ്സിലാക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നോട് ആവശ്യപ്പെടാതെയാണ് ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ പരാതിപ്പെട്ടു. മന്ത്രിയോട് അഭിപ്രായം ചോദിക്കാതെ നിയമിച്ച രീതി ശരിയായില്ല. നേരത്തെയും സി.പി.ഐ മന്ത്രിമാരുടെ വകുപ്പിൽ ഇത്തരത്തിൽ നിയമനം നടന്നിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു. തുടർന്നാണ് മുഖ്യമന്ത്രി തന്റെ അതൃപ്തി പരസ്യമാക്കിയത്. മാധ്യമപ്രവർത്തകൻ കെഎം…

    Read More »
  • Kerala

    വ്ളോഗറും മോഡലുമായ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം, ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ

    വ്ളോഗറും മോഡലുമായ മലയാളി റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം തിടുക്കപ്പെട്ട് മറവ് ചെയ്യുകയായിരുന്നു. പിന്നീടുള്ള പെരുമാറ്റത്തിലും മറ്റും റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെ കാക്കൂര്‍ പൊലീസ് മെഹ്നാസിനെതിരെ കേസെടുത്തു. തുടർന്ന് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തി. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കി. എന്നാൽ മെഹ്‍‍നാസിന്റെ…

    Read More »
  • Kerala

    വന്നു പോയ് മലയാളത്തിലെ ആദ്യ ‘അഡൾട്ട് ഒൺലി’ ഒ.ടി.ടി പ്ലാറ്റ്‌ഫോം ‘യെസ്‌മാ’, ആദ്യപ്രദർശനത്തിന് ‘നാൻസി’ എത്തി

        മലയാളികൾ പലരും പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ അഡൽട്ട് ഓൺലി ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നു. ‘യെസ്മാ’ എന്നു നാമകരണം ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചൂടൻ ചിത്രങ്ങൾ ആസ്വദിക്കാം. ‘യെസ്മാ’ എന്ന പ്ലാറ്റ്‌ഫോമിൽ ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് നൽകേണ്ടത്. yessma.com എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ‘നാൻസി ‘ എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ‘യെസ്‌മാ’യിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഏറെ നാൾ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത്തരമൊന്ന് ആദ്യമായാണ്.

    Read More »
  • India

    ദേശവിരുദ്ധ നിലപാട്, 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക്

    കേന്ദ്രആഭ്യന്തരമന്ത്രാലയം 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന ആപ്പുകളാണ് വിലക്കിയത്. ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകള്‍ ഡെവലപ്പ് ചെയ്യപ്പെട്ടത്. കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കി. കാരണം, അത്തരം ഡാറ്റാ ട്രാന്‍സ്മിഷനുകള്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഇന്ത്യയുടെ പ്രതിരോധവും സംസ്ഥാനത്തിന്റെ സുരക്ഷയും ലംഘിക്കുന്നു- അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതില്‍ വ്യക്തതയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ബാറ്റില്‍ റോയല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ‘ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ’യെ കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്.…

    Read More »
  • NEWS

    കുട്ടികൾ സ്കൂളിൽ എത്തിയശേഷം എറണാകുളത്ത് അവധിപ്രഖ്യാപനം

    കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയ ശേഷമായിരുന്നു കളക്ടറുടെ അവധി പ്രഖ്യാപനം.മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധിപ്രഖ്യാപിച്ചിരുന്നു. എം.ജി. സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    Read More »
  • Kerala

    സ്വാതന്ത്ര്യ ദിനത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കും

       സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാനാണ് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ് സർക്കാർ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ 33 പേരെ തിരഞ്ഞെടുത്തത്. പട്ടിക ഉടൻ ഗവർണർക്ക് കൈമാറും. വിടുതൽ പട്ടികയിൽ ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ മണിച്ചൻ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

    Read More »
  • India

    ഈ വര്‍ഷം വീണ്ടും എല്ലാ മൊബൈല്‍ കമ്പനികളും നിരക്കുകള്‍ വർദ്ധിപ്പിക്കും

    രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്‌പെക്ട്രം യൂസേജ് ചാര്‍ജുകളിലൂടെ (എസ്.യു.സി.) വലിയ ലാഭം ലഭിക്കുമെന്നതിനാല്‍ 5ജി തരംഗങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കാതെ വന്ന വലിയ ചെലവുകള്‍ നികത്താന്‍ 2022ല്‍ തന്നെ കമ്പനികള്‍ക്ക് താരിഫ് ശരാശരി 4 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് ഇ.ടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളേക്കാള്‍ കൂടുതല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. 5ജി സ്‌പെക്ട്രം ലേലത്തില്‍ 88,078 കോടി രൂപയുടെ 5ജി സ്‌പെക്ട്രമാണ് ജിയോ വാങ്ങിയത്. ഭാരതി എയര്‍ടെല്‍ 43,084 കോടി രൂപയ്ക്കും വോഡഫോണ്‍ ഐഡിയ 18799 കോടി രൂപയ്ക്കുമാണ് സ്‌പെക്ട്രം ലേലത്തിനെടുത്തത്. 5ജി ലേലത്തിന് ശേഷം, ജിയോയുടെ ആകെ സ്‌പെക്ട്രം വിപണി വിഹിതം 25 ശതമാനത്തില്‍ നിന്ന് 46…

    Read More »
  • Crime

    പോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി, പിതാവ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

    കൊല്ലം: ശൂരനാട് വടക്ക് പോക്സോ കേസ്സിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിൽ ശൂരനാട് വടക്ക് സ്വദേശി ദിലീപ് റിമാൻഡിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ ദിലീപാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി വെട്ടേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ പിതാവിന് വെട്ടേൽക്കുകയായിരുന്നെന്നും പറയുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്തു.

    Read More »
  • NEWS

    തീപ്പൊരി വിതറി യു.എസ്. പോയി; സൈനികാഭ്യാസമെന്ന പേരില്‍ തായ്‌വാനെ വളഞ്ഞ് ചൈന, മുട്ടുമടക്കില്ലെന്ന് തായ്‌വാനും: വരുന്നത് യുദ്ധകാലമോ?

    തായ്പേയ്: ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് നടത്തിയ വിവാദ സന്ദര്‍ശനത്തിനുശേഷം യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍നിന്നു മടങ്ങിയതിനു പിന്നാലെ ചൈന-തായ്‌വാന്‍ തര്‍ക്കം രൂക്ഷമായി. സൈനികാഭ്യാസമെന്ന പേരില്‍ ചൈനീസ് സൈന്യം തായ്‌വാനെ വളഞ്ഞുകഴിഞ്ഞു. തായ്വാന്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നു പ്രസിഡന്റ് ത്സായ് ഇങ് വെനും പ്രഖ്യാപിച്ചു. ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പതിപ്പായി ഇരുരാജ്യങ്ങളുടെയും തര്‍ക്കം മാറുമോ എന്ന ആശങ്കയിലാണ് ലോകം. ചൈനീസ് സൈന്യം തായ്വാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. തായ്വാന്‍ തീരത്തിന് 20 കിലോമീറ്റര്‍ ചുറ്റളവിലാണു ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനം. രാജ്യാന്തരനിയമങ്ങളെ വെല്ലുവിളിച്ചുള്ള ചൈനീസ് നീക്കം തങ്ങളുടെ പ്രധാന തുറമുഖങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടാണെന്നു തായ്വാന്‍ ആരോപിച്ചു. സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും ഉചിതമായ സമയത്ത് വേണ്ടപോലെ പ്രതികരിക്കുമെന്നും തായ്വാന്‍ പ്രതിരോധവകുപ്പ് വ്യക്തമാക്കി. ചൈനീസ് സൈനികാഭ്യാസം ശനിയാഴ്ചവരെ തുടരും. തായ്വാനു ചുറ്റുമുള്ള ആറു കേന്ദ്രങ്ങളിലാണു ചൈന സൈനികാഭ്യാസം നടത്തുന്നത്. ഈ മേഖലകളില്‍ ചൈന കടല്‍-വ്യോമയാത്രകള്‍ തടഞ്ഞിട്ടുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്നു തായ്വാനെ ഒറ്റപ്പെടുത്താനാണു ചൈനയുടെ…

    Read More »
Back to top button
error: