Month: August 2022

  • Crime

    ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയംവച്ച് എട്ട് ലക്ഷം തട്ടി പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

    പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ ബന്നി മകൻ സോനുവിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്‍റെ പൂച്ചാക്കല്‍ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത് കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍. 2021 ഫെബ്രുവരിയിലാണ് സോനു ഫെഡറൽ ബാങ്കിൽ പണയത്തട്ടിപ്പു നടത്തിയത്. തട്ടിപ്പ് മനസിലാക്കി ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ കേസ്സ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കേസെടുത്തതോടെ പ്രതി തമിഴ് നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി പാലാരിവട്ടം, ചേർത്തല, പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസ്സുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു. പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ അജയ്മോഹൻ, സബ് ഇൻസ്പെക്ടർ ജേക്കബ് കെ.ജെ.,…

    Read More »
  • Crime

    മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതിയെ റിമാൻഡ് ചെയ്തു

    ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാ‍ർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലാണ് കേസിലെ പ്രതി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ ഷാജി തോമസിനെയാണ് രാഹുൽ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ചെല്ലാ‍ർകോവിലിലെ വീട്ടിൽ വച്ച്  ചൊവ്വാഴ്ച  ഉച്ചക്കാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് തലക്കു പുറകിലേറ്റ വെട്ടാണ് മരണകാരണമായത്. രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും അണക്കരയിലെത്തി മദ്യപിച്ചു. സുഹൃത്ത് വീട്ടിലേക്ക് പോയതിനു ശേഷം ഷാജിയും രാഹുലിൻറെ വീട്ടിലെത്തി. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിക്കുകയും സഹോദരനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നൽകാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പുപയോഗിച്ച് ഷാജിയെ അടിച്ചു. തിരച്ചാക്രമിക്കാൻ വന്നപ്പോൾ കത്തിയുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. തലക്കു പുറകിൽ അഞ്ചു സെന്‍റീമീറ്റർ വരെ നീളത്തിലുള്ള വെട്ടേറ്റ് നാലു മുറിവുകളുണ്ടായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് ഷാജി തോമസ്…

    Read More »
  • Crime

    കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത യുവതിയെ കഴുത്തില്‍ കത്തിവെച്ച് ആക്രമിച്ചു; ഒരാൾ കൂടി പിടിയിൽ

    കൊല്ലം: കൊല്ലം പരവൂരിൽ കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം പ്രതിയായ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു. ഇവര്‍ കടയിൽ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്ന് പിടിയിലായ അനി കഴുത്തിൽ കത്തി വയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതിയായ സുനിൽകുമാറിനെ സംഭവ ദിവസം തന്നെ പരവൂര്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനിയെ റിമാന്‍റ് ചെയ്തു.

    Read More »
  • NEWS

    വെളുത്തുള്ളിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

    വെളുത്തുള്ളിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രക്തയോട്ടം സുഗമമാക്കുന്നു വെളുത്തുള്ളിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ എളുപ്പമാക്കുന്നു. ഒരു ദിവസം നാല് അല്ലി വെളുത്തുള്ളി ചവച്ചു തിന്നുന്നതും രക്തയോട്ടം സുഗമമാക്കാന്‍ ഉത്തമമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നു ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. പല പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ കുറച്ച്‌ സമയമെടുക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയുന്നു.രക്തക്കുഴലുകളെ റിലാക്‌സ് ആക്കുന്നതിലൂടെയും പ്ലേറ്റ്‌ലെറ്റ് അഗ്രഗേഷന്‍ തടയുന്നതിലൂടെയുമാണ് ഹൃദ്രോഗ സാധ്യത കുറയുന്നത്. വെളുത്തുള്ളിയിലെ നൈട്രിക് ഓക്സൈഡുകളാണ് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുന്നത്. ഇത് പ്ലേറ്റ‌ലെറ്റുകളെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കുന്നത് തടയുന്നു, രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു. ജലദോഷത്തിനും പനിക്കും വെളുത്തുള്ളി പാകം ചെയ്യുന്ന വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. ജലദോഷ ലക്ഷണങ്ങളുടെ ശരാശരി ദൈര്‍ഘ്യം അഞ്ച് ദിവസത്തില്‍ നിന്ന് ഒന്നര…

    Read More »
  • NEWS

    ദുബായ് ഡ്യൂട്ട് ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 7.91 കോടി രൂപ

    ദുബായ് :ദുബായ് ഡ്യൂട്ട് ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പത്തനംതിട്ട സ്വദേശി കോശി വര്‍ഗീസ് എന്ന നല്‍പ്പത്തിയെട്ടുകാരനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) അടിച്ചിരിക്കുന്നത്. ഏതാനും ആഴ്ച മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രാമധ്യേയായിരുന്നു കോശീ വര്‍ഗീസ് ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്തത്. 0844 എന്ന നമ്ബറിലെ ടിക്കറ്റിനായിരുന്നു കോശി വര്‍ഗീസിന് ഒന്നാം സമ്മാനം ലഭിച്ചത്. 1999 ലാണ് മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിക്കുന്നത്. ഇതിനോടകം ഒരു ദശലക്ഷം യിഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത്തെ ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരാണ് കൂടതലും ടിക്കറ്റുകള്‍ എടുക്കുന്നത് എന്നതിനാലാണ് വിജയികളുടെ എണ്ണത്തിലും ഇന്ത്യക്കാരെ കൂടുതല്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യക്കാരില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

    Read More »
  • NEWS

    അല്‍-ക്വയ്ദ തലവന്റെ വധം;അമേരിക്കയ്ക്കെതിരെ താലിബാൻ

    കാബൂള്‍: അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ വധിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച്‌ താലിബാൻ.  അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്‌നമായ ലംഘനമാണെന്നും  താലിബാന്‍ നേതാവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി. അമേരിക്കന്‍ ഡ്രോണാണ് കാബൂളില്‍ ആക്രമണം നടത്തിയത്.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാം മുജാഹിദ് പറഞ്ഞു. കാബൂളിലെ ഷെര്‍പൂര്‍ മേഖലയില്‍ ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ബിന്‍ലാദന്റെ പിന്‍ഗാമിയായിരുന്ന അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ അമേരിക്ക വധിച്ചത്.

    Read More »
  • NEWS

    ശ്മശാനങ്ങള്‍ക്കും ജിഎസ്ടി; പാർലമെന്റിൽ വാക്ക്പോര്

    ന്യൂഡല്‍ഹി: ജി.എസ്.ടി സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ധനമ​ന്ത്രി നിര്‍മ്മല സീതാരാമന്‍.ശ്മശാനങ്ങള്‍ക്കും ജിഎസ്ടി ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപത്തിന് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു അവർ. ശശ്മാശനത്തിനും ആശുപത്രികളിലെ കിടക്കകള്‍ക്കും ജി.എസ്.ടിയുണ്ടാവില്ലെന്ന്  പറഞ്ഞ നിർമ്മല സീതാരാമൻ പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുമ്ബോഴും 5000 രൂപക്ക് മുകളിൽ പ്രതിദിന വാടകയുള്ള ആശുപത്രി മുറികള്‍ക്കും മാത്രമാണ് ജി.എസ്.ടി ഈടാക്കുക എന്നും കൂട്ടിച്ചേർത്തു. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കു​മ്ബോഴും ചെക്ക്ബുക്കുകള്‍ക്കും ജി.എസ്.ടി ഈടാക്കുന്നില്ല. ചെക്കുബുക്കുകള്‍ പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകള്‍ വാങ്ങുമ്ബോഴാണ ജി.എസ്.ടി ഈടാക്കുക. ഇത് ഉപഭോക്താക്ക​ളെ ബാധിക്കില്ല എന്നും അവർ പറഞ്ഞു.പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസര്‍ക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു. പാര്‍ലമെ​ന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സഭ ഏറ്റവും പ്രക്ഷുബ്ധമായത് ജി.എസ്.ടിയുടെ പേരിലായിരുന്നു.പാക്ക് ചെയ്ത ഭക്ഷ്യവസ്തുകള്‍ക്ക് ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.അതിന് പിന്നാലെയായിരുന്നു ശ്മശാന വിവാദം.

    Read More »
  • NEWS

    ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

    ഷാര്‍ജ:  റോളയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്ബായി വിസിറ്റ് വിസയിലായിരുന്നു.       ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്.

    Read More »
  • NEWS

    വൈദ്യുതി കണക്ഷൻ ലഭിക്കാൻ വേണ്ടത് രണ്ടു രേഖകൾ

    പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ…

    Read More »
  • NEWS

    മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാം; ഇത് വായിക്കാതെ പോകരുത്

    മുങ്ങി മരണം, വാഹനാപകടങ്ങള്‍, വൈദ്യുതാഘാതം ഇവയാണ് മഴക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ടത്.നദിയും തോടുമൊക്കെ കരകവിഞ്ഞ് കിടക്കുമ്പോള്‍ മൂടപ്പെടാത്ത മാന്‍ഹോളുകള്‍, ഓടകള്‍, കുഴികള്‍ എന്നിവ തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവാം. മഴക്കാല പൂര്‍വ്വ ”ചെക്ക് അപ്പ്” നിങ്ങളുടെ വാഹനങ്ങള്‍ക്ക് കൊടുക്കുന്നത് ഉചിതമാണ്. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ് ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക.കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിങ്് കുറയാന്‍/ തെന്നാന്‍ ഒക്കെ സാധ്യത വളരെ കൂടുതലാണെന്നത് മറക്കരുത്.മഴയത്ത് കാഴ്ച്ചയില്‍ ഉണ്ടാകാവുന്ന കുറവും അപകടങ്ങള്‍ക്കു കാരണമാവും. മഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാൽ പാരപ്പറ്റ്  ഇല്ലാത്ത കിണറിന്റെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക കിണറുകളുടെ  അടുത്തേക്ക് കുട്ടികൾ പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക. കെട്ടിടങ്ങളിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക. പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക . വലിയ മരങ്ങൾക്ക് അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക. മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക ഈർപ്പം…

    Read More »
Back to top button
error: