Month: August 2022
-
Kerala
നീരൊഴുക്ക് ശക്തം, ഷോളയാര്‍ ഷട്ടര്‍ തുറന്നു; ചാലക്കുടി തീരത്തുരാത്രി ജലനിരപ്പ് ഉയരും: 2018 ല്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ മുഴുവന്‍ പേരെയും ക്യാമ്പിലേക്ക് മാറ്റും
തൃശ്ശൂര്‍: തമിഴ്‌നാട് ഷോളയാറില്‍ നിന്നും കേരള ഷോളയാറിലേക്കുളള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ ഒരു അടി വീതം തുറന്നു. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പോരും മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും അറിയിച്ചു. ചാലക്കുടി പുഴയില്‍ അടുത്ത മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും അറിയിച്ചു. പറമ്പികുളത്തും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും അതിശക്തമായമഴയാണ് ലഭിക്കുന്നത്. പറമ്പിക്കുളത്തുനിന്ന് ജലം പുറന്തള്ളുന്നതിന് പുറമേ, പെരിങ്ങല്‍ക്കുത്തിന്റെ താഴേയ്ക്കുള്ള ഭാഗത്ത് നല്ല മഴയും പെയ്യുന്നുണ്ട്. ഇത്…
Read More » -
India
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ കുറ്റാരോപിതൻ തറ വൃത്തിയാക്കുന്ന ലായനി കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചു
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ക്ലര്‍ക് തറ വൃത്തിയാക്കുന്ന ലായനി എടുത്തു കുടിച്ചു. മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അപ്പര്‍ ഡിവിഷനല്‍ ക്ലര്‍ക്ക് ഹീറോ കേശവാനി ആണ് റെയ്ഡ് നടക്കുന്നതിനിടെ കീടനാശിനി എടുത്ത് കുടിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച പരിശോധന നടത്തിയതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്: ‘ഹീറോ കേശവാനി പരിശോധന തടയാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ ഫ്ളോര്‍ ക്ലീനര്‍ കുടിച്ചു. അദ്ദേഹത്തെ ഉടന്‍തന്നെ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.’ ഭോപാലിലെ ഇ.ഒ.ഡബ്ല്യു പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് പറഞ്ഞു. ഭാര്യയെയും രണ്ട് കുട്ടികളെയും സാക്ഷിയാക്കി ഉച്ചയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ബൈരഗഡിലുള്ള ഇയാളുടെ മൂന്ന് നില വീട്ടില്‍ നിന്ന് 85 ലക്ഷം രൂപ സംഘം കണ്ടെടുത്തു. 14 പേപ്പറുകളും വസ്തുവകകളുടെ വില്‍പന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന്…
Read More » -
Kerala
വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് രാവിലെ കാണാതായ രണ്ട് പെൺകുട്ടികളേയും ഉച്ചയ്ക്ക് കണ്ടെത്തി
കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍ ഹോം വീണ്ടും പ്രശ്ന കേന്ദ്രമായി മാറുന്നു. കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികൾ ഇവിടെനിന്ന് കാണാതായി. കുട്ടികളെ പൊലീസ് കണ്ടെത്തിയത് ബംഗളൂരുവിൽ നിന്നാണ്. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ അന്നേ ചർച്ചയായിരുന്നു. അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും കുട്ടികള്‍ ചാടിപ്പോയത്. രാവിലെ കാണാതായ കാണാതായ രണ്ട് കുട്ടികളേയും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തി. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്. പോക്സോ കേസില്‍ ഇരകളായ പതിനേഴ് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ഇന്ന് രാവിലെ ഏഴരയോടെയാണ് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍…
Read More » -
NEWS
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട്; ശബരിമലയിൽ നിന്നും തീർഥാടകരെ ഒഴുപ്പിക്കുന്നു
പത്തനംതിട്ട: കനത്തമഴയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇതേത്തുടർന്ന് പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള തീർത്ഥാടകരെ തിരിച്ചയ്ക്കാൻ തുടങ്ങി. ഏവരുടെയും സുരക്ഷിതത്വത്തെ മുൻനിർത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോൾ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയിൽ നിന്നും ശബരിമലകയറുവാൻ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നും ഇതേത്തുടർന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം പമ്പാ, ശബരിമല മേഖലകളിൽ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.
Read More » -
NEWS
സംസ്ഥാനത്ത് ഇന്നും തീവ്രമഴക്ക് സാധ്യത;12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴക്ക് സാധ്യത. ഇതേത്തുടർന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അതേസമയം രൂക്ഷ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നു വീടുകള്‍ പൂര്‍ണമായും 72 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി.198 വീടുകള്‍ക്കു ഭാഗിക നാശവുമുണ്ടായി.12 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതിയെത്തുടര്‍ന്നു സംസ്ഥാനത്ത് 178 ക്യാംപുകള്‍ തുറന്നു. 5168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Read More » -
NEWS
റാന്നിയിൽ ജലനിരപ്പ് ഉയരുന്നു;കച്ചവടക്കാർ ആശങ്കയിൽ
റാന്നി : രാത്രിയിൽ ഉണ്ടായ കനത്തമഴയെ തുടർന്ന് പമ്പാനദി കരകവിഞ്ഞതോടെ റാന്നി പ്രളയഭീക്ഷണിയിൽ. അനുനിമിഷം ഇവിടെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.ഉപാസന,പുള്ളോലി,ചെത്തോങ്കര ജംഗ്ഷനുകളിൽ റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. അങ്ങാടി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരാൾ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മിനിഞ്ഞാന്ന് ഇവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും ഇന്നലെ പകൽ വലിയതോതിൽ മഴ പെയ്യാതിരുന്നതോടെ വെള്ളം വലിഞ്ഞിരുന്നു.എന്നാൽ രാത്രി ഉണ്ടായ കനത്തമഴയോടെ വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും റാന്നി ഇനിയും പൂർണമായി കരകയറിയിട്ടില്ല.2018 ആഗസ്റ്റ് 15 നായിരുന്നു റാന്നിയിലെ ആദ്യ പ്രളയമെങ്കിൽ അതിന്റെ അടുത്ത വർഷം ഇത് ആഗസ്റ്റ് പതിനാറിനായിരുന്നു. 2018 ആഗസ്റ്റ് 14-ന് രാത്രിയിൽ പിറ്റേന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സ്വപ്നം കണ്ടുകിടന്നുറങ്ങിയ ജനങ്ങൾ നേരം പുലർന്ന് ഉണരുന്നത് കഴുത്തറ്റം വെള്ളത്തിലായിരുന്നു. അതിന്റെ അടുത്ത വർഷം ഓർമ്മതെറ്റുപോലെ റാന്നിയെ പ്രളയം വിഴുങ്ങിയത് ആഗസ്റ്റ് 16-നും. പ്രളയദുരിതങ്ങൾ തുടർക്കഥയായ റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും ഇതിൽനിന്നും …
Read More » -
NEWS
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
വടകര: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട്ട് നിന്ന് വടകരയ്ക്ക് പോയ ചരക്കുലോറിക്കാണ് തീപിടിച്ചത്. പെട്രോള്‍ പമ്ബിന് സമീപത്തുവച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗത്തെ ടയറിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.ആളപായമില്ല.
Read More » -
NEWS
കെഎസ്‌ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
ആലുവ :ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ ആറരയോടെ മുട്ടത്താണ് അപകടം.മെട്രോപില്ലറിന് സമീപം നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിക്ക് പിന്നിലും ഇടിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Read More » -
NEWS
കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
ആലപ്പുഴ: കലവൂര്‍ കൃപാസനത്തിന് സമീപം കാര്‍ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടം. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരുമായി കലവൂര്‍ കൃപാസനത്തിലേക്ക് പോയതായിരുന്നു. ഓട്ടോ വളയ്‌ക്കുന്നതിനിടെ മറ്റൊരു കാര്‍ തട്ടി നിയന്ത്രണം വിട്ടപ്പോള്‍ പിന്നാലെയെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ആദ്യം ഓട്ടോയില്‍ തട്ടിയ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
NEWS
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയോടുകൂടി വീണ്ടും അവസരം; അവസാന തീയതി ഡിസംബർ 31
ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍ – income tax return) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 (July 31) ഞായറാഴ്ചയായിരുന്നു.ഇനിയും ഫയൽ ചെയ്യാത്തവർക്ക് ഈ രീതിയിൽ റിട്ടേൺ ഫയൽ ചെയ്യാം. ജൂലൈ 31-ന് ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ ബിലേറ്റഡ് ഐടിആര്‍ എന്ന ഓപ്ഷനിലൂടെ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. നികുതിദായകര്‍ക്ക് നിശ്ചിത തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണിത്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234 എഫ് പ്രകാരം ചാര്‍ജ് ഈടാക്കും. എന്നാല്‍ കാലതാമസം അനുസരിച്ച് ഇത് വര്‍ദ്ധിക്കുകയും ചെയ്യും. സെക്ഷന്‍ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള നികുതിദായകര്‍ ജൂലൈ 31 ന് ശേഷം ഐടിആര്‍ ഫയല്‍ ചെയ്താല്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍…
Read More »