CrimeNEWS

പോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി, പിതാവ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ

കൊല്ലം: ശൂരനാട് വടക്ക് പോക്സോ കേസ്സിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിൽ ശൂരനാട് വടക്ക് സ്വദേശി ദിലീപ് റിമാൻഡിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ ദിലീപാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

ഗുരുതരമായി വെട്ടേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ പിതാവിന് വെട്ടേൽക്കുകയായിരുന്നെന്നും പറയുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്തു.

Back to top button
error: