Month: August 2022

  • Kerala

    ടിപ്പറിലെ വെള്ളം ഒഴുക്കിക്കളയാന്‍ ഉയര്‍ത്തിയ ക്യാരിയര്‍ വൈദ്യുതി ലൈനില്‍ത്തട്ടി ഡ്രൈവര്‍ മരിച്ചു

    മാനന്തവാടി (വയനാട്): ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ വൈദ്യുത ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍വച്ചാണ് ജബ്ബാറിന് വൈദ്യുതാഘാതമേറ്റത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാന്‍ ക്യാരിയര്‍ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ കുടുങ്ങി. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.  

    Read More »
  • Kerala

    കാലവര്‍ഷം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; എം.ജി. പരീക്ഷകൾ മാറ്റി

    കോട്ടയം: കാലവർഷം കനത്തതോടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്ജ്  നിർദ്ദേശിച്ചു. അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

    Read More »
  • NEWS

    കാസര്‍കോട് ഒഴുക്കില്‍പ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി 

    കാസര്‍കോട്: ഒഴുക്കില്‍പ്പെട്ട റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ഭീമനടി കൂരാംകുണ്ടില്‍ ഒഴുക്കില്‍പ്പെട്ട ലത(57)യുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. കുരാംകുണ്ടിലെ രവീന്ദ്രന്‍റെ ഭാര്യയാണ് ലത.പ്ലാച്ചിക്കര വനത്തിനുള്ളിലെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടില്‍ കുത്തൊഴുക്കില്‍പ്പെട്ട് കാണാതായത്.

    Read More »
  • NEWS

    കേരളത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    ഡല്‍ഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.മണിക്കൂറില്‍ എട്ട് മുതല്‍ 12 സെന്റീമീറ്റര്‍ വരെ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ആര്‍.കെ ജനാമണി പറഞ്ഞു.പമ്പയിലും ചാലക്കുടി പുഴയിലടക്കം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രൂക്ഷമാകാന്‍ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും 24 മണിക്കൂര്‍ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്നറയിപ്പില്‍ മാറ്റം വന്നേക്കാമെന്നും ആര്‍ കെ ജനാമണി പറഞ്ഞു.       അടുത്ത തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന്…

    Read More »
  • Kerala

    മോശം കാലാവസ്ഥ, കരിപ്പൂരിൽ ഇറങ്ങേണ്ട ഗൾഫ് നാടുകളിൽ നിന്നുള്ള 6 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

    കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്. കരിപ്പൂർ വിമാനത്താവളത്തിലേത് ടേബിൾ ടോപ് റൺവേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. 21 പേർ കൊല്ലപ്പെട്ട അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കനത്ത മഴയെ തുടർന്ന് റൺവേ കാണാനാവാതെ രണ്ട് വട്ടം ലാന്റിങിൽ നിന്ന് പിന്തിരിഞ്ഞ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നാമത്തെ ശ്രമത്തിൽ അപകടത്തിൽ പെടുകയായിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത്.

    Read More »
  • Kerala

    കാലാവസ്ഥാ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ, അതിനുള്ള കഴിവും തന്റേടവും കേരളജനതയ്ക്കുണ്ട്: മന്ത്രി എം.വി. ഗോവിന്ദന്‍

    കണ്ണൂര്‍: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥയെ കുറിച്ചുള്ള അറിയിപ്പൊന്നും ശരിയല്ലെന്ന് മന്ത്രി മന്ത്രി എം.വി. ഗോവിന്ദന്‍. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അവര്‍ തന്നെ പിന്‍വലിച്ചു. പ്രഖ്യാപിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ കാര്യമില്ല. നേരിടുകയേ മാര്‍ഗമുള്ളൂ. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഏതൊരു പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള കഴിവും തന്റേടവും കേരളജനതയ്ക്കുണ്ട്. പ്രത്യേകിച്ച് ഈ മേഖലയില്‍ ഉള്ളവര്‍ക്കുണ്ട്- ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരിലെ മഴദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തരത്തിലുള്ള അപകടങ്ങളാണ് കോളയാട്, കണിച്ചാറ്, പേരാവൂര്‍, കേളകം തുടങ്ങിയ മേഖലകളിലുണ്ടായിട്ടുള്ളത്. എത്രസ്ഥലത്താണ് കൃത്യമായി ഉരുള്‍പൊട്ടിയതെന്ന് പോലും പറയാന്‍ സാധിക്കാത്ത വിധത്തില്‍ മുപ്പതോളം ഇടങ്ങളില്‍ ചെറിയരീതിയിലുള്ള ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട്. വലിയപാറകള്‍ വീണിട്ടുണ്ട്. വീടുകള്‍ തകരുകയും ഒറ്റപ്പെട്ടു പോയിട്ടുമുണ്ട്. ക്വാറികളുടെ പ്രശ്നം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്വാറി പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. വീട്, ഭൂമി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും…

    Read More »
  • Crime

    മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

    എടപ്പാള്‍: വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്. മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് അമീര്‍ അലിയെ അറസ്റ്റുചെയ്യുകയായിരുന്നു. മൂന്നുമാസം മുമ്പാണ് അമീര്‍ അലി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ചങ്ങരംകുളത്തുവെച്ച്, സ്‌കൂളില്‍ പോയിരുന്ന 16 വയസ്സുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ കൈമാറിയശേഷം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വീട്ടില്‍ പെണ്‍കുട്ടി മാത്രമേ ഉള്ളുവെന്നു മനസ്സിലാക്കിയ യുവാവ് ഉച്ചയോടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ വീട്ടുകാരുടെ പരാതിപ്രകാരമാണ് പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റുചെയ്തത്. എസ്.ഐ. രാജേന്ദ്രന്‍, എസ്.സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.  

    Read More »
  • Kerala

    ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

    ഇടുക്കി: കാലവര്‍ഷം കനത്ത് പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

    Read More »
  • Kerala

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; എട്ടുവരെ മഴ തോരില്ല

    തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റേയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് 4 മുതല്‍ 8 വരെ ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി),…

    Read More »
  • Kerala

    ചാലക്കുടിയിൽ അതീവ ഗുരുതരാവസ്ഥ, ആറു മണിക്കൂറിനുള്ളിൽ എന്തും സംഭവിക്കാം, ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി

    പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ 6 മണിക്കൂറിനുള്ളില്‍ ചാലക്കുടി മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി തുടങ്ങി. നിലവിലെ സ്ഥിതി വിലയിരുത്താനായി റവന്യൂമന്ത്രി കെ.രാജന്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് നടപടികള്‍ ഊര്‍ജിതമാക്കിയത്. പുഴയുടെ തീരത്തുള്ള ആളുകളെ ഉടന്‍ ഒഴിപ്പിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. പുഴയില്‍ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദീ തീരത്തുള്ളവര്‍ ഒഴിപ്പിക്കല്‍ നടപടികളോടു സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രിയാകുന്നതിനു മുമ്പ് പരമാവധി ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ…

    Read More »
Back to top button
error: