NEWS

കെഎസ്‌ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

ആലുവ :ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ്സിന് പിന്നില്‍ ലോറിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്.

വ്യാഴാഴ്ച രാവിലെ ആറരയോടെ മുട്ടത്താണ് അപകടം.മെട്രോപില്ലറിന് സമീപം നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടയില്‍ ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനര്‍ ലോറിക്ക് പിന്നിലും ഇടിച്ചു.

 

 

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: