NEWS

റാന്നിയിൽ ജലനിരപ്പ് ഉയരുന്നു;കച്ചവടക്കാർ ആശങ്കയിൽ

റാന്നി : രാത്രിയിൽ ഉണ്ടായ കനത്തമഴയെ തുടർന്ന് പമ്പാനദി കരകവിഞ്ഞതോടെ റാന്നി പ്രളയഭീക്ഷണിയിൽ.
അനുനിമിഷം ഇവിടെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.ഉപാസന,പുള്ളോലി,ചെത്തോങ്കര ജംഗ്ഷനുകളിൽ റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
അങ്ങാടി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഒരാൾ പൊക്കത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മിനിഞ്ഞാന്ന് ഇവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും ഇന്നലെ പകൽ വലിയതോതിൽ മഴ പെയ്യാതിരുന്നതോടെ വെള്ളം വലിഞ്ഞിരുന്നു.എന്നാൽ രാത്രി ഉണ്ടായ കനത്തമഴയോടെ വീണ്ടും ജലനിരപ്പ് ഉയരുകയായിരുന്നു.
 മൂന്നു വർഷങ്ങൾക്ക് മുൻപ് ഉണ്ടായ  വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും റാന്നി ഇനിയും പൂർണമായി കരകയറിയിട്ടില്ല.2018 ആഗസ്റ്റ് 15 നായിരുന്നു റാന്നിയിലെ ആദ്യ പ്രളയമെങ്കിൽ അതിന്റെ അടുത്ത വർഷം ഇത് ആഗസ്റ്റ് പതിനാറിനായിരുന്നു.

 
2018 ആഗസ്റ്റ് 14-ന് രാത്രിയിൽ പിറ്റേന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സ്വപ്നം കണ്ടുകിടന്നുറങ്ങിയ ജനങ്ങൾ നേരം പുലർന്ന് ഉണരുന്നത് കഴുത്തറ്റം വെള്ളത്തിലായിരുന്നു. അതിന്റെ അടുത്ത വർഷം ഓർമ്മതെറ്റുപോലെ റാന്നിയെ പ്രളയം വിഴുങ്ങിയത് ആഗസ്റ്റ് 16-നും.
പ്രളയദുരിതങ്ങൾ തുടർക്കഥയായ റാന്നിയിലെ സാധാരണക്കാരും വ്യാപാരികളും ഇനിയും ഇതിൽനിന്നും  മോചനം നേടിയിട്ടില്ല.അതിന് പിന്നാലെയാണ് കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി തുടരുന്ന കോവിഡ് ദുരിതങ്ങൾ.

Back to top button
error: