NEWS

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

വടകര: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട്ട് നിന്ന് വടകരയ്ക്ക് പോയ ചരക്കുലോറിക്കാണ് തീപിടിച്ചത്.
പെട്രോള്‍ പമ്ബിന് സമീപത്തുവച്ച്‌ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗത്തെ ടയറിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.ആളപായമില്ല.

Back to top button
error: