Month: August 2022

  • NEWS

    മഴ ഒഴിഞ്ഞു; മാനം തെളിയുന്നു

    പത്തനംതിട്ട :സംസ്ഥാനത്ത് മഴയുടെ തീവ്രത ഒഴിയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാടെങ്ങും കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് പെയ്തത്തോടെ ആശങ്കയുടെ കൊടുമുടിയിലായിരുന്നു സംസ്ഥാനം.മൂന്നു ദിവസത്തിന് ശേഷമാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുന്നത്.പത്തനംതിട്ടയിൽ ഉൾപ്പടെ രാവിലെ മുതൽ വെയിൽ തെളിഞ്ഞിട്ടുണ്ട്.    ഇതോടെ പല ജില്ലകളിലും ഏർപ്പെടുത്തിയിരുന്ന റെഡ് അലേര്‍ട്ടുകൾ പിന്‍വലിച്ചു.അതേസമയം മധ്യ വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.

    Read More »
  • NEWS

    തിരുവനന്തപുരത്ത് പെട്രോള്‍ പമ്ബ്  ജീവനക്കാരന് വെട്ടേറ്റു

    തിരുവനന്തപുരം: മലയന്‍കീഴില്‍ പെട്രോള്‍ പമ്ബ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു. ആനമണ്‍ സ്വദേശി സുകുമാരനാണ് (62) വെട്ടേറ്റത്. കാട്ടാക്കട കണ്ടലയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്ബിന് പിന്നിലൂടെ എത്തിയ ആള്‍ അകത്ത് കടക്കുകയും, ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തോളിലും താടിയിലും മുതുകിലുമാണ് വെട്ടേറ്റത്.വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.     ആദ്യം കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരനെ പിന്നീട് കിംസിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഷാർജയിൽ മരിച്ചു

    ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ്, ശ്രീലക്ഷ്‍മി

    Read More »
  • NEWS

    ഇങ്ങനെയുമുണ്ടോ ക്രൂരത;25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 13 വയസുകാരനെ അരുംകൊല ചെയ്തു 

    മുംബൈ: 13 വയസുകാരന്റെ അരുംകൊലയില്‍ നടുങ്ങി മുംബൈ നഗരം . രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മായങ്ക് താക്കൂര്‍ എന്ന കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച്‌ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുകയായിരുന്നു. അതിന് ശേഷം മോചനദ്രവ്യവും കുടുംബത്തില്‍ നിന്നും ഇവര്‍ ആവശ്യപ്പെട്ടു. മായങ്കിന്റെ മാതാവില്‍നിന്ന് പണം ഈടാക്കുകയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. അവനെ കൊന്നുകളഞ്ഞശേഷമാണ് പ്രതികള്‍ മാതാവിനെ വിളിച്ച്‌ 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഹെയര്‍ സ്‌റ്റൈലിസ്റ്റായ അഫ്‌സല്‍ അന്‍സാരിയും (26) മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായ ഇമ്രാന്‍ ഷെയ്ക്കും (28) ആണ് പ്രതികള്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.     ഇവരില്‍ അഫ്‌സല്‍ അന്‍സാരി മായങ്കിന്റെ അയൽവാസിയാണ്.

    Read More »
  • NEWS

    നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്;ഇനി ഉപയോഗിച്ചാൽ പിടിവീഴും

    തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. നിരോധിച്ചവ പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ ഇല, കാന്‍ഡി സ്റ്റിക്, തെര്‍മോക്കോള്‍, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം), പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂണ്‍, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, 500 മില്ലിലീറ്ററില്‍ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം,…

    Read More »
  • Kerala

    ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നെങ്കിലും നിയന്ത്രണ വിധേയം, ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ വീടൊഴിഞ്ഞിരുന്നെങ്കിലും ഇന്ന് ആശങ്ക വേണ്ടെന്ന് അധികൃതർ; ഈ കാലവർഷത്തിൽ 23 മരണങ്ങൾ

    അണക്കെട്ടുകൾ തുറന്നതും ഒപ്പമുള്ള ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും  മൂലം രൂക്ഷമായ മഴക്കെടുതിക്കു നേരിയ ശമനം. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നെങ്കിലും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. പെരിങ്ങൽക്കുത്ത്, തമിഴ്നാട് ഷോളയാർ, കേരള ഷോളയാർ എന്നീ അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നെങ്കിലും നിയന്ത്രണ വിധേയമാന്നെന്നും പരിഭ്രാന്തി വേണ്ടെന്നും റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. ഇന്നലെ സന്ധ്യയോടെ ജലനിരപ്പ് 6.9 മീറ്ററായതോടെ ജനങ്ങൾ വീടൊഴിഞ്ഞു തുടങ്ങിയിരുന്നു. 8.1 മീറ്ററാണ് അപകടനില. മൂഴിയാർ, മണിയാർ, ഭൂതത്താൻകെട്ട് ഉൾപ്പെടെ വലുതും ചെറുതുമായ 23 അണക്കെട്ടുകൾ തുറന്നു. മലമ്പുഴ ഡാം ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ടിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടതിനെത്തുടർന്ന് തമിഴ്നാട് ആദ്യ ജാഗ്രതാനിർദേശം നൽകി. 2018-ലെ പ്രളയകാലത്തെപ്പോലെ ആളുകൾ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു വെള്ളിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദസാധ്യതയും അറബിക്കടലിൽ ശക്തമായ കാറ്റിന്റെ സാധ്യതയുമുണ്ട്.…

    Read More »
  • Local

    ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു

    ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയും തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും കുടുംബവും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ച് ഒടുവിൽ വഴി തെറ്റി കാർ തോട്ടിലേയ്ക്കു മറിഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലാണ് സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഈ സമയം സമീപവാസികൾ ചേർന്ന് വടം ഇട്ടു കൊടുത്ത് വലിച്ച് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തു. തുടർന്നു ഇവരെ സമീപത്തെ സനലിന്റെ വീട്ടിൽ എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് ധരിക്കാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ഇവിടെ നിന്നും ബന്ധുക്കളോടൊപ്പം നാട്ടിലേയ്ക്ക്…

    Read More »
  • Local

    യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു, ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു, പൊലീസ് അന്വേഷണം വേണമെന്ന് ബന്ധുക്കൾ

    കൊല്ലം: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍, ഇടയ്‌ക്കോട് കാവുവിള വീട്ടില്‍ ഓമനക്കുട്ടന്റെയും ജാനമ്മയുടെയും മകള്‍ ഷീന(34)യാണ് ഭര്‍ത്താവിന്റെ വീടായ പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മുകള്‍ നിലയിലേക്കു പോയ ഷീന തിരികെ വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. രാജേഷിന്റ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരിയുടെ ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിന്റെ സഹോദരി ഷീനയെ മര്‍‌ദിക്കുമായിരുന്നുവെന്നാണ് ഷീനയുടെ ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ മുന്നിൽവച്ചു പോലും ഭർതൃസഹോദരി ഷീനയെ മർദിച്ചിരുന്നു. സംഭവത്തില്‍ ഷീനയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുകയും പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ്, പുത്തൂര്‍ ഐ.എസ്.എച്ച്.ഒ ജി. സുഭാഷ്‌കുമാര്‍, എസ്‌.ഐ ടി.ജെ.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു പ്രവേശിപ്പിച്ചു. ഷീനയുടെ ഭര്‍ത്താവ് രാജേഷ് സൗദിയിലാണ്. 3 മാസം…

    Read More »
  • LIFE

    വാഹനത്തിനുമുകളില്‍ വൈദ്യുതിലൈന്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റുമൊക്കെയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്. ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം. തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍…

    Read More »
  • India

    വിലക്കയറ്റം: രാജ്യതലസ്ഥാനം കത്തുന്നു; വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ്, ഇന്ന് പാര്‍ലമെന്റിലും പ്രതിഷേധമുയരും.

    ഡല്‍ഹി: ജനങ്ങളെ ദുരിതത്തിലാക്കിയ വിലക്കയറ്റത്തിനെതിരെ ഇന്ന് പാര്‍ലമെന്റിലും പ്രതിഷേധമുയരും. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷം കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് അറിയിപ്പ്. ചലോ രാഷ്ട്രപതി ഭവന്‍ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി എംപിമാര്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നേക്കും. വിലക്കയറ്റത്തിനൊപ്പം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയവും കോണ്‍ഗ്രസ് ഉയര്‍ത്തും. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് പുറത്ത് കനത്ത സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്നലെ ഇഡി വിട്ടയച്ചത്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തായിരുന്നു മൊഴിയെടുപ്പ്. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത…

    Read More »
Back to top button
error: