NEWS

മഴ ഒഴിഞ്ഞു; മാനം തെളിയുന്നു

പത്തനംതിട്ട :സംസ്ഥാനത്ത് മഴയുടെ തീവ്രത ഒഴിയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

നാടെങ്ങും കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് പെയ്തത്തോടെ ആശങ്കയുടെ കൊടുമുടിയിലായിരുന്നു സംസ്ഥാനം.മൂന്നു ദിവസത്തിന് ശേഷമാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുന്നത്.പത്തനംതിട്ടയിൽ ഉൾപ്പടെ രാവിലെ മുതൽ വെയിൽ തെളിഞ്ഞിട്ടുണ്ട്.

 

 ഇതോടെ പല ജില്ലകളിലും ഏർപ്പെടുത്തിയിരുന്ന റെഡ് അലേര്‍ട്ടുകൾ പിന്‍വലിച്ചു.അതേസമയം മധ്യ വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: