Month: August 2022
-
Kerala
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശം, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും മഴ…
Read More » -
NEWS
ആലപ്പുഴക്കാരുടെ ശ്രദ്ധയ്ക്ക്;പ്രളയസമാനമായ അവസ്ഥ ഉണ്ടെങ്കിൽ താഴെ പറയുന്ന സ്റ്റേഷനുകളിൽ നിങ്ങൾക്കായി ബോട്ടുകൾ കാത്ത് കിടപ്പുണ്ട്
ആലപ്പുഴ: ജില്ലയിൽ പ്രളയസമാനമായ അവസ്ഥ ഉണ്ടെങ്കിൽ താഴെ പറയുന്ന സ്റ്റേഷനുകളിൽ നിന്നും ബോട്ടുകൾ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളെ ക്യാമ്പുകളിലേക്കും മറ്റും മാറ്റുന്നതിന് വേണ്ട ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ – 4 നെടുമുടി – 4 കാവാലം -3 എടത്വ -2 പുളിങ്കുന്ന് -3 മുഹമ്മ – 2 ചങ്ങനാശ്ശേരി -2 കൂടാതെ പുളിങ്കുന്ന് ഹോസ്പിറ്റൽ കേന്ദ്രികരിച്ചു ഒരു റെസ്ക്യൂ ആംബുലൻസ് ബോട്ട് 24 മണിക്കൂറും ഉണ്ടാകുന്നതാണ്. രാത്രിയിൽ നെടുമുടി -2 കൈനകരി -2 പാണ്ടിശ്ശേരി (കുട്ടമംഗലം ) -1 വേണാട്ടുകാട് -2 കാവാലം -3 കൃഷ്ണൻകുട്ടി മൂല ( ആർ- ബ്ലോക്ക് )-1 എന്നിവടങ്ങളിൽ സ്റ്റേ ബോട്ടുകളും ഉണ്ടാകുന്നതാണ്. സ്റ്റേഷൻ മാസ്റ്റർ ആലപ്പുഴ – 9400050327,+918281195250 സ്റ്റേഷൻ മാസ്റ്റർ നെടുമുടി – 9400050327, +919495440631 സ്റ്റേഷൻ മാസ്റ്റർ കാവാലം – 9400050374, +919400231113 സ്റ്റേഷൻ മാസ്റ്റർ പുളിങ്കുന്ന് – 9400050378, +919446564764 സ്റ്റേഷൻ മാസ്റ്റർ കോട്ടയം – 9400050371,…
Read More » -
NEWS
നിർധനരായ 250 കുടുംബങ്ങൾക്ക് വീട് യാഥാർത്ഥ്യമാക്കി സുനിൽ ടീച്ചർ
കെട്ടിമറയ്ക്കാത്ത ഷെഡ്ഡിൽ താമസിക്കുന്ന ഒരു പെൺകുട്ടി. രാത്രി ഉറങ്ങുമ്പോൾ വാതിലായി ഉപയോഗിക്കുന്നത് ചുരിദാറിന്റെ ഷാൾ. ഇങ്ങനെയൊരാൾ തന്റെ കോളേജിലുണ്ടെന്ന് കേട്ടപ്പോൾ അദ്ഭുതമായിരുന്നു. അതിനെക്കാളേറെ ഞെട്ടിച്ചത് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ആ പെൺകുട്ടി തന്റെ വിദ്യാർഥിനിയായിരുന്നു എന്നതാണ്. അതൊരു തിരിച്ചറിവായിരുന്നു. മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ തുടക്കം. 250 – ാമത്തെ വീട് നിർമിച്ചു നൽകാനൊരുങ്ങുന്ന സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഈ രംഗത്തേക്ക് വരാൻ തന്നെ പ്രേരിപ്പിച്ച ഈ ആദ്യ സംഭവം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്. ആ വിദ്യാർഥിനിയുടെ പേരുൾപ്പെടെ. ഒട്ടേറെ കഷ്ടപ്പെട്ടാണ് 2005 ൽ ആ വീട് പൂർത്തിയാക്കിയത്. സഹായിക്കാമെന്നേറ്റയാള്‍ അവസാന നിമിഷം പിന്മാറി. പുറത്തു നിന്ന് സഹായങ്ങൾ ഒന്നും ലഭിച്ചില്ല. ഏറ്റെടുത്ത ദൗത്യം ഉപേക്ഷിക്കേണ്ടി വരുമോ എന്നു പോലും തോന്നിപ്പോയി. എന്നാൽ കൂടെ ജോലി ചെയ്തിരുന്ന കോളജിലെ പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാ അധ്യാപകരും ഒപ്പം നിന്നു. മുന്നോട്ടു പൊയ്ക്കൊള്ളൂ, ഞങ്ങൾ കൂടെയുണ്ട് എന്നവർ പറഞ്ഞു. അതിന് ഫലമുണ്ടായി.…
Read More » -
NEWS
ആരോഗ്യത്തിന്റെ അടിസ്ഥാനം മിതമായ ഭക്ഷണമാണ്;ഔഷധങ്ങളെ തേടുന്നതിനു മുൻപ് സ്വയം പാലിക്കാവുന്ന കാര്യങ്ങൾ
അറിഞ്ഞിരിക്കേണ്ട ചില പഴയ ചൊല്ലുകൾ *അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) *അർദ്ധരോഗഹരീ നിദ്രാ* (പാതി രോഗം ഉറങ്ങിയാൽ തീരും) *മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ* (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) *അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) *നാസ്തി മൂലം അനൗഷധം* (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) *ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) *ചിന്താ വ്യാധിപ്രകാശായ* (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) *വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം — അമിതവേഗം പാടില്ല.) *അജവത് ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) *സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം* (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) *ന സ്നാനം…
Read More » -
NEWS
താൻ ജീവിതത്തിൽ ആദ്യമായി സന്തോഷം അനുഭവിച്ച നിമിഷം; ഒരു കോടീശ്വരന്റെ ആത്മകഥ വായിക്കാം
ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു, “സർ, നിങ്ങളെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?” ഫെമി പറഞ്ഞു: “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.” സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം. പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി. എന്നാൽ ഈ കാര്യത്തിന്റെ ഫലവും താൽക്കാലികമാണെന്നും വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്നും ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി. നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം കിട്ടിയില്ല. വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു…
Read More » -
NEWS
സൈബർ ആക്രമണം; വിവാദങ്ങൾക്ക് ‘അവധി’ കൊടുത്ത് എറണാകുളം ജില്ലാ കലക്ടർ രേണുരാജ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കാൻ വൈകിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട ആളാണ് എറണാകുളം ജില്ലാ കളക്ടറായ ഡോക്ടർ രേണു രാജ്.ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയാണ് അവർ. ഇത് ആദ്യത്തെ സംഭവമെന്ന മട്ടിലായിരുന്നു പലരുടെയും ആക്രോശങ്ങൾ.ക്ലാസ്സ് തുടങ്ങി ഒന്നും രണ്ടും പീരിയഡ് കഴിഞ്ഞ് അവധി പ്രഖ്യാപിച്ച എത്രയോ സംഭവങ്ങൾ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച സംഭവങ്ങൾ…! എറണാകുളം ജില്ലയിൽ ഇതേ വരെ വളരെ നന്നായി കാലാവസ്ഥ കെടുതിയടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്ത് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ് അവർ.അതിനിടെ സ്കൂൾ ലീവ് പ്രഖ്യാപിക്കുന്നതിൽ വന്ന കാല താമസം വലിയൊരു പിഴവായി തോന്നുന്നില്ല.മഴയ്ക്ക് ശമനമുണ്ടാകും എന്ന കാലാവസ്ഥ നിരീക്ഷണത്തെ മുൻനിർത്തിയാവാം ഒരുപക്ഷെ സ്കൂൾ അവധി പ്രഖ്യാപിക്കാൻ അവർ വൈകിയത്. അവരും ഒരിക്കൽ വിദ്യാർത്ഥിനിയായിരുന്നു.ഇക്കണ്ട പ്രകൃതിക്ഷോഭങ്ങളോടും പട്ടിണിയോടുമൊക്കെ പടവെട്ടിതന്നെയാണ് ഇന്നവർ കലക്ടറുടെ കസേരയിൽ എത്തിയത്. കാലാവസ്ഥയോട് മാത്രമല്ല, ജീവിതത്തിന്റെ തന്നെ പ്രതികൂലാവസ്ഥയെ ഇത്രത്തോളം ആഴത്തിൽ അറിഞ്ഞ, അല്ലെങ്കിൽ അവരോളം അനുഭവസ്ഥയായ മറ്റൊരു ‘…
Read More » -
Local
ഗ്രാമപഞ്ചായത്തിലെ ഡ്രൈവറെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് അകാരണമായി മര്‍ദ്ദിച്ചു, പഞ്ചായത്ത് കമ്മറ്റിയില്‍ ബഹളം; ആറന്മുള പൊലീസ് കേസെടുത്തു
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഡൈവര്‍ ജിജി എന്ന സേവ്യറിനെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു കോഴഞ്ചേരിയിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം പൊയ്യാനില്‍ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. ഇതേച്ചൊല്ലി പഞ്ചായത്ത് കമ്മറ്റിയില്‍ രൂക്ഷമായ വാഗ്വാദം നടന്നു. വൈസ് പ്രസിഡന്റ് ഫോണില്‍ ജിജിയെ വിളിച്ച് പഞ്ചായത്ത് ജീപ്പില്‍ കോഴഞ്ചേരിയിലേക്ക് വരുത്തുകയായിരുന്നു. വണ്ടി വരാന്‍ വൈകി എന്നു പറഞ്ഞാണ് ഡ്രൈവറെ വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജു പഞ്ചായത്ത് ജീപ്പിനുള്ളില്‍ കയറി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ വൈസ് പ്രസിഡന്റും ഭര്‍ത്താവും തങ്ങളുടെ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് ആറന്മുള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഈ സംഭവം ഗ്രാമ പഞ്ചായത്ത് കമ്മറ്റിയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ജീവനക്കാരും പ്രതിഷേധത്തിലാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് സജു മദ്യപിച്ച് ഗ്രാമപഞ്ചായത്ത് കമ്മറ്റി നടന്നുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ കയറിച്ചെന്നു ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. പഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്കിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണവും ഇയാള്‍ക്കെതിരേ ഉയര്‍ന്നിരുന്നു. വൈസ്…
Read More » -
Kerala
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 136.05 അടിയില്‍, ഷട്ടര്‍ നാളെ തുറന്നേക്കും; ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്
ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും. കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. അതീവ ജാഗ്രത പുലർത്തണം- മുഖ്യമന്ത്രി മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ…
Read More » -
Kerala
ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തിന്റെ വികാരം കണക്കിലെടുത്ത്: കോടിയേരി
തിരുവനന്തപുരം: ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീറാമിനെ മാറ്റാനിടയായ കാരണത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. പത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കളക്ടറാക്കി. എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിര്‍പ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. എന്നാല്‍, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന…
Read More » -
Crime
നീതി ലഭിക്കുമെന്ന് കരുതുന്നില്ല; ജഡ്ജിക്കെതിരേ വീണ്ടും ആക്രമിക്കപ്പെട്ട നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരേ അതിജീവിത. നിലവില്‍, സി.ബി.ഐ. കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഈ മാസം രണ്ടിന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി. ‘നീതി ലഭിക്കുമെന്ന് കരുതുന്നില്ല’ ഇപ്പോള്‍ വനിതാജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്. മെമ്മറികാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് പേടിയുണ്ട്. ഇത് വനിതാജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനും വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസിന്റെ വിവിധവശങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി…
Read More »