Month: August 2022
-
India
മരുന്നുകളുടെ പ്രചാരണത്തിന് ഡോളോ നിര്‍മാതാക്കളില്‍നിന്ന് ഡോക്ടര്‍മാര്‍ കൈപ്പറ്റിയത് 1000 കോടിയുടെ സൗജന്യങ്ങള്‍; നടപടിക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍
ന്യൂഡല്‍ഹി: കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മിക പ്രചാരണത്തിന് മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിന്റെ പക്കല്‍നിന്ന് അനര്‍ഹമായ സൗജന്യങ്ങള്‍ ചില ഡോക്ടര്‍മാര്‍ കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അവിചാരിതമായി കണ്ടെത്തുകയായിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞമാസം പരിശോധന നടത്തിയത്. എന്നാല്‍ ഈ പരിശോധനയില്‍, കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിക്കുകയായിരുന്നു. മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായാണ് കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു. ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍…
Read More » -
Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; രണ്ടു മണിക്കൂറിനു ശേഷം രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയേക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് ഉച്ചയോടെ ആദ്യം തുറന്നത്. രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തുമെന്നാണ് വിവരം. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചുകഴിഞ്ഞു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. എന്നാല്‍ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. റൂള്‍ കര്‍വ് പ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. 534 ക്യുസെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ 1,000 ക്യുസെക്‌സ് വെള്ളം തുറന്ന് വിടേണ്ടിവന്നേക്കാമെന്നും മന്ത്രി പറഞ്ഞു. ഫ്‌ളഡ്…
Read More » -
NEWS
നീലേശ്വരത്തു വന്‍ മയക്കുമരുന്ന് വേട്ട
കാസർകോട് :നീലേശ്വരത്തു വന്‍ മയക്കുമരുന്ന് വേട്ട.പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്ന് 25 ഗ്രാം MDMA പിടിച്ചെടുത്തു. സംഭവത്തിൽ പഴയങ്ങാടി മാടായി സ്വദേശി നിഷാം എ, കണ്ണൂര്‍ എടക്കാട് സ്വദേശി മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ.പി ശ്രീഹരിയുടെയും എസ്.ഐ ശ്രീജേഷിന്‍റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
Read More » -
Kerala
ദേശീയ പതാക ഉയർത്താണമെന്ന് പ്രധാനമന്ത്രി, പക്ഷേ പിണറായിയുടെ ചിത്രം വച്ച് വയനാട് കലക്ടറുടെ പോസ്റ്റ്
കല്പറ്റ: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് ഒരുങ്ങുമ്പോൾ അതിൻ്റെ പ്രചരണത്തിന് മുന്നോടിയായി വയനാട് കളക്ടർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ രൂക്ഷ വിമർശനം. ഒട്ടേറെപ്പേർ കളക്ടറുടെ നിലപാടിനെ വിമർശിച്ചു കൊണ്ട് പൊങ്കാലയിട്ടു. ആദ്യ പോസ്റ്റിൽ ഹിന്ദി അക്ഷരങ്ങൾ മലയാളയത്തിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച അക്ഷരത്തെറ്റിനെ വിമർശിച്ചു. അതിനെക്കാൾ കൂടുതൽ കമൻ്റുകളെക്കാൾ പുതിയ പോസ്റ്ററിന് ചുവടെ വന്നിരിക്കുന്നത്. പ്രാധാന മന്ത്രി ആഹ്വാനം ചെയ്ത സന്ദേശം കേരള മുഖ്യമന്ത്രിയുടെ പേരിലാക്കിയതിനാണ് വിമർശനം. രാജ്യം ഇതുവരെയും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് പ്രസ്താവിച്ച പാർട്ടിയുടെ നേതാവായ പിണറായിയുടെ ഫോട്ടോ മാറ്റണമെന്ന കമൻ്റാണ് പലരും ഇട്ടിരിക്കുന്നത്. ജില്ലാ കലക്ടർ രാഷ്ട്രീയ നേതൃത്വത്തിന് അടിമപ്പെട്ടുവെന്നാണ് പല കമൻ്റിൻ്റെയും ധ്വനി. ഏതാനും കമൻറുകൾ: ‘ദേശീയ പതാക ഉയർത്താൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രിയാണ്. ബഹുമാന്യ കലക്ടർ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചതിൽ കുറ്റം പറയുന്നില്ല. പക്ഷേ ഇതിന് ആഹ്വാനം ചെയ്ത നമ്മുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാത്തത് പ്രതിഷേധം തന്നെയാണ്. അങ്ങ് പാർട്ടിയുടെ പ്രതിനിധി അല്ല എന്നോർക്കുക.’…
Read More » -
NEWS
എംഎൽഎയെ ഒഴിവാക്കി മുൻ എംഎൽഎയുടെ പേരിൽ ഫ്ലക്സ്
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കൽ-പള്ളിപ്പടി റോഡിന് ഫണ്ട് അനുവദിച്ച എംഎൽഎയുടെ പേരിന് പകരം മുൻ എംഎൽഎയുടെ പേര് ഫ്ലക്സിൽ വച്ചത് വിവാദമാകുന്നു. ഇപ്പോഴത്തെ റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായനാണ് റോഡിന്റെ വികസനത്തിനായി 50,0000 രൂപ ഫണ്ട് അനുവദിച്ചത്.എന്നാൽ വാർഡ് മെമ്പർ സാബു പാരുമലയ്ക്കൊപ്പം ഫ്ലക്സിൽ ഉള്ളത് മുൻ എംഎൽഎ രാജു ഏബ്രഹാമിന്റെ ഫോട്ടോയാണ്. 25 വർഷം സിപിഐഎം കൈവച്ചിരുന്ന സീറ്റ് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് എമ്മിന് കൈമാറിയത്.നിലവിൽ കേരള കോൺഗ്രസ് എമ്മിലെ അഡ്വ പ്രമോദ് നാരായനാണ് ഇവിടുത്തെ എംഎൽഎ.അതിന് മുൻപ് കാൽനൂറ്റാണ്ടോളം രാജു ഏബ്രഹാമായിരുന്നു റാന്നി എംഎൽഎ. കഴിഞ്ഞ തവണ സീറ്റ് കൈമാറിയപ്പോൾ മുതൽ അണികൾക്കിടയിലുണ്ടായ അമർഷമാണ് ഫ്ലക്സിന്റെ രൂപത്തിൽ പുറത്തുവന്നതെന്നാണ് വിലയിരുത്തൽ.സിപിഐഎം ചെറുകുളഞ്ഞി ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ്.
Read More » -
NEWS
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരില്‍ 2,38,150 പേര്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചു. മെറിറ്റ് സീറ്റുകളില്‍ അവശേഷിക്കുന്നത് 59,616 എണ്ണമാണ്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ട്രയല്‍ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയ മുന്നാക്ക സമുദായ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. ഇതോടെ, ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 10ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്വേയില് ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ പ്രവേശന പോര്‍ട്ടലില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്‍റ് ഫലം പരിശോധിക്കാം.…
Read More » -
NEWS
ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയിൽ
കൊട്ടാരക്കര :ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. കൊട്ടാരക്കരയില്‍ പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് തൂങ്ങിമരിച്ചത്. യുവതിയെ ഭര്‍ത്താവിന്റെ സഹോദരി മര്‍ദ്ദിച്ചതായിട്ടാണ് യുവതിയുടെ കുടുംബം പറയുന്നത്. ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്.രാജേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരി ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. മുമ്ബും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭര്‍തൃസഹോദരി ഷീനയെ മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുടുംബത്തിന്റെ പരാതിയില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
തന്റെ അവിഹിതബന്ധം കണ്ട മകന്റെ ജനനേന്ദ്രിയത്തില്‍ അമ്മ പച്ചമുളക് അരച്ച് തേച്ചു
കോതമംഗലം: അമ്മയുടെ അവിഹിതം ബന്ധം കണ്ടതിന്റെ പേരില്‍ അമ്മയും കാമുകനും ചേർന്ന് മകന്റെ ജനനേന്ദ്രിയത്തിൽ പച്ചമുളക് അരച്ച് തേച്ചതായി പരാതി. കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ യുവാവാണ് പരാതിക്കാരന്‍.ഇതിന്റെ പേരിൽ മാതാവ് തന്നെ പീഡനകേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും യുവാവ് പറയുന്നു. അമ്മയുടെ പരാതിയിൽ എസ് ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നിര്‍മ്മാണ തൊഴിലാളിയായ യുവാവ് പരാതിയില്‍ പറയുന്നു.തുടർന്ന് യുവാവ് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കാന്‍ എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.
Read More » -
NEWS
പണപ്പെരുപ്പം ഉയരുന്നു; ബാങ്കുകൾ വായ്പാ പലിശ നിരക്കുകൾ വർധിപ്പിച്ചു
ന്യൂഡൽഹി:രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ഉയർന്നതോടെ ബാങ്കുകള്‍ വായ്പാ പലിശ വീണ്ടും ഉയര്‍ത്തി. ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം.ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു. ഇതോടെ റിസര്‍വ് ബങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍.ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.
Read More » -
NEWS
കിഴക്ക് മഴയൊഴിഞ്ഞെങ്കിലും പടിഞ്ഞാറ് ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: ശബരിമല ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ മഴയൊഴിഞ്ഞെങ്കിലും കോഴഞ്ചേരി ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ പ്രളയഭീക്ഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം പമ്പയിലൂടെ ഒഴുകിയെത്തിയതോടെ കോഴഞ്ചേരി -ചെങ്ങന്നൂര്‍ റോഡിലെ സത്രക്കടവ്, നീര്‍വിളാകം , തുരുത്തിമല , മാലക്കര – കുറിച്ചി മുട്ടം, തെക്കേമല – കുഴിക്കാല റോഡിലെ പുന്നയ്ക്കാട്, കുടുന്ത റോഡുകള്‍ ഇതിനകം വെള്ളത്തിനടിയിലായിട്ടുണ്ട്. ഏഴിക്കാട്, ആറാട്ടുപുഴ നല്ലൂര്‍, കിടങ്ങന്നൂര്‍ കുട്ടക്കോട്, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുന്ത, പാലയ്ക്കാട്ട് ചിറ, ചെട്ടിമുക്ക് നെല്ലിക്കാപറമ്ബ്, പരപ്പുഴ കടവ് , മല്ലപ്പുഴശ്ശേരി ഓന്തേകാട്, കുറുന്താര്‍, പുന്നയ്ക്കാട്, കാഞ്ഞിരവേലി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പമ്ബാനദിയില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ക്യാമ്ബുകളിലേയ്ക്ക് മാറ്റും. കോഴഞ്ചേരി ഏരിയായിലെ ആറന്‍മുള വില്ലേജില്‍ ആറാട്ടുപുഴ ഗവ. യു പി സ്‌കൂള്‍, കോഴിപ്പാലം എന്‍എംയുപി സ്‌കൂള്‍, നാല്‍ക്കാലിക്കല്‍ എംടിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്ബുതുറന്നത്. കിടങ്ങന്നൂര്‍ വില്ലേജിലെ വല്ലന ഗവ.എസ് എന്‍ഡിപി യു പി സ്‌കൂള്‍, വല്ലന ടികെഎംആര്‍എം വിഎച്ച്‌എസ്സി,…
Read More »