NEWS

തിരുവനന്തപുരത്ത് പെട്രോള്‍ പമ്ബ്  ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: മലയന്‍കീഴില്‍ പെട്രോള്‍ പമ്ബ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു. ആനമണ്‍ സ്വദേശി സുകുമാരനാണ് (62) വെട്ടേറ്റത്.

കാട്ടാക്കട കണ്ടലയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

പെട്രോള്‍ പമ്ബിന് പിന്നിലൂടെ എത്തിയ ആള്‍ അകത്ത് കടക്കുകയും, ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തോളിലും താടിയിലും മുതുകിലുമാണ് വെട്ടേറ്റത്.വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

 

 

ആദ്യം കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകുമാരനെ പിന്നീട് കിംസിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: