Month: August 2022

  • Crime

    മതപാഠശാലകളെ കുറിച്ച് തമാശ പറഞ്ഞു; തുര്‍ക്കിയില്‍ പോപ് താരം അറസ്റ്റില്‍

    മതപാഠശാലകളെ കുറിച്ച് തമാശ പറഞ്ഞതിന്റെ പേരിൽ തുർക്കിയിൽ പോപ് താരത്തെ അറസ്റ്റ് ചെയ്തു. ഇത് സർക്കാരിനെ എതിർക്കുന്നവരിൽ നിന്നും വലിയ തരത്തിലുള്ള വിമർശനം നേരിടുകയാണ്. യാഥാസ്ഥിതിക വീക്ഷണങ്ങളെ എതിർക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതയാണ് ഇതെന്നാണ് വിമർശകരുടെ വാ​ദം. ‘തുർക്കിയുടെ മഡോണ’ എന്നാണ് 46 -കാരിയായ ​ഗായിക അറിയപ്പെടുന്നത്. ഏപ്രിലിലാണ് ഒരു വേദിയിൽ പ്രസ്തുത പരാമർശം ​ഗുൽസൻ നടത്തിയത്. ഇത് ഒരു സർക്കാർ അനുകൂല മാധ്യമം സംപ്രേക്ഷണം ചെയ്തു. കൂടാതെ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ അവ വൈറലാവുകയും ചെയ്തു. ഇതേ തുടർന്നാണ് ഇപ്പോൾ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  ഒരു സഹ​ഗായകരിലൊരാളെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. അയാളുടെ സ്വഭാ​വത്തിലെ പ്രശ്നം ചെറുപ്പത്തിൽ മതപാഠശാലയിൽ പഠിച്ചതിന്റെയാണ് എന്നായിരുന്നു ​ഗുൽസൻ തമാശ പറഞ്ഞത്. എന്നാൽ, ഇത് വലിയ വിവാദമായി മാറുകയായിരുന്നു. നേരത്തെ തന്നെ ​ഗുൽസന് നേരെ വിമർശനങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ​ഗായികയുടെ വേഷവിധാനത്തെ ചൊല്ലി…

    Read More »
  • Crime

    സൊനാലി ഫോഗട്ടിന്‍റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും

    മുംബൈ : നടിയും ബിജെപി നേതാവുമായി സൊനാലി ഫോഗട്ടിന്‍റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. ആവശ്യമെങ്കിൽ അന്വേഷണം പൊലീസിൽ നിന്നും സിബിഐയ്ക്ക് കൈമാറാൻ ഒരുക്കമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ശുപാർശ ചെയ്യണമെന്ന് പ്രമോദ് സാവന്ദിനോട് ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണർത്തി സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം. സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറന്‍റിലേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ 5 പേരാണ് പൊലീസിന്റെ പിടിയിലായത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി ചെലവഴിച്ച റസ്റ്റോറന്‍റിന്‍റെ ഉടമയടക്കം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എന്തൊക്കെയാണ് പാനീയത്തിൽ കലർത്തി നടിക്ക് നൽകിയതെന്നറിയാൻ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെകൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പിഎ സുധീർ സാംഗ്വാൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റസ്റ്റോറന്‍റിലെ സിസിടിവിയിൽ…

    Read More »
  • India

    “രാജ്യത്തിന് വേണ്ടി ​ഖാദി, പക്ഷേ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ”, മോദിയെ പരിഹസിച്ച് രാഹുൽ

    ദില്ലി: ഖാദിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനത്തിനും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ചാണ് രാഹുൽ രംഗത്തെത്തിയത്. ഖാദി രാജ്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ദേശീയ പതാക നിർമ്മിക്കാൻ ചൈനീസ് പോളീസ്റ്ററാണ് ഉപയോ​ഗിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. “‘ഖാദി ഫോർ നേഷൻ’ എന്നാൽ ചൈനീസ് പോളിസ്റ്റർ ദേശീയ പതാകയ്ക്ക്! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. – രാഹുൽ വമർ‌ശിച്ചു. ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ മെഷീൻ നിർമ്മിതമോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ പട്ട് ഖാദി ബണ്ടിംഗ് എന്നിവ കൊണ്ടായിരിക്കണമെന്ന് ദേശീയ പതാക ഭേദഗതി ചെയ്തതിൽ കേന്ദ്രസർക്കാരിനെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. നേരത്തെ, പോളിസ്റ്റർ പതാകകൾ ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. ഒരുകാലത്ത് ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയെ സ്വാതന്ത്ര്യത്തിന്…

    Read More »
  • Crime

    എട്ടാം ക്ലാസുമുതല്‍ പ്രണയത്തിലെന്ന്; വയറുവേദനയുമായി എത്തിയ പത്താം ക്ലാസുകാരി ഗര്‍ഭിണി; ഇരുപത്തൊന്നുകാരന്‍ സുഹൃത്ത് അറസ്റ്റില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) അറസ്റ്റിലായത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വയറുവേദനയുമായാണ് തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണയം നടിച്ച് രഞ്ജിത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പ്രണയത്തിലായിരുന്നുഎന്നാണ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ കബളിപ്പിച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നും വര്‍ക്കല പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്എച്ച്ഒ എസ് സനോജ്, എസ്ഐ രാഹുല്‍ പി ആര്‍, എഎസ്ഐ ലിജോ ടോം ജോസ്, സിപിഒമാരായ സുരജ, ഹേമ,ഷിജു, സിപിഒമാരായ പ്രശാന്ത്കുമാരന്‍, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…

    Read More »
  • NEWS

    യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കം; ഓണ്‍ലൈന്‍ പഠനത്തിനും അനുമതി

    ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 29 തിങ്കളാഴ്‍ച തുടക്കമാവും. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ നീങ്ങി, ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള അക്കാദമിക വര്‍ഷത്തിനാണ് നാളെ തുടക്കം കുറിക്കാന്‍ പോകുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്ക്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്‍ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധന വേണമെന്നും സ്‍കൂള്‍ ബസുകളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കര്‍ശിച്ചിരുന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ ഇത്തവണ എടുത്തുകളഞ്ഞിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം നേരിട്ട് സ്‍കൂളുകളില്‍ എത്തണം. ആദ്യം ദിവസം എത്തുമ്പോള്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം കൊണ്ടുവരണം. എന്നാല്‍ ദുബൈയിലെ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല. പുതിയ നിബന്ധനകള്‍ പ്രകാരം കൊവിഡ് പരിശോധനയില്‍ പോസിറ്റാവായവര്‍ക്ക് വീടുകളിലിരുന്ന പഠനം തുടരാം. അതേസമയം ശ്വാസകോശ…

    Read More »
  • Kerala

    ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ; ബിഎൽഒമാർ‌ വീടുകളിലേക്ക്

    തിരുവനന്തപുരം: ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ബിഎൽഒ മാരുടെ സഹായം കൂടാതെ ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി…

    Read More »
  • Crime

    ഇന്റിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ദുബൈയിലേക്കുള്ള വിമാനം ആറ് മണിക്കൂര്‍ വൈകി

    ചെന്നൈ: ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ബോംബ് ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകി. ശനിയാഴ്ച രാവിലെ 7.20ന് ദുബൈയിലേക്ക് പുറപ്പെടേണ്ട 6E 65, വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ചെന്നൈയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. ജീവനക്കാരുള്‍പ്പെടെ 180 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിയമപ്രകാരമമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ഉച്ചയ്‍ക്ക് മണിയിലേക്ക് പുനഃക്രമീകരിച്ചു. അതുവരെയുള്ള സമയത്തേക്ക് യാത്രക്കാര്‍ക്ക് വിമാനക്കമ്പനി താമസ സൗകര്യം ഏര്‍പ്പെടുത്തി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ വ്യക്തിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്‍തു. 43 വയസുകാരനായ രഞ്ജിത്ത് എന്നയാളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. ഒരു ട്രാവല്‍ ഷോപ്പ് ഉടമയായ ഇയാള്‍ തന്റെ രണ്ട് കുടുംബാംഗങ്ങള്‍ രാജ്യം വിട്ട് പോകുന്നത് തടയാനാണ് ഭീഷണി സന്ദേശം നല്‍കിയതെന്ന് പൊലീസിനോട്…

    Read More »
  • Crime

    സ്‌കൂള്‍ മാറ്റുന്നതില്‍ കലഹിച്ച് ആത്മഹത്യചെയ്യാന്‍ വീടുവിട്ട പതിനാലുകാരിയെ ചൂഷണം ചെയ്തു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    ചെന്നൈ: സ്‌കൂള്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ കലഹത്തെത്തുടര്‍ന്ന് വീടുവിട്ട ബാലികയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചെന്നൈ ആവഡിയില്‍ ആണ് സംഭവം. പട്ടാഭിരാമിലെ ടീച്ചേഴ്‌സ് കോളനിയില്‍നിന്നുള്ള ഓട്ടോഡ്രൈവര്‍ രാമകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. സ്‌കൂള്‍ മാറുന്നതിനെച്ചൊല്ലി മാതാപിതാക്കളോട് വഴക്കിട്ട പതിനാലുകാരി അച്ഛനും അമ്മയും പുറത്തുപോയ സമയത്താണ് വീടുവിട്ടത്. ഈ സമയം സഹോദരിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആത്മഹത്യചെയ്യാന്‍ പോവുകയാണ് എന്നാണ് അനുജത്തിയോട് പതിനാലുകാരി പറഞ്ഞത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലെത്തിയ ഉടന്‍ കുട്ടി ഇക്കാര്യം പറയുകയും അവര്‍ മകളെ അന്വേഷിച്ചിറങ്ങുകയും ചെയ്തു. രാത്രി ഒമ്പതുമണിയോടെ വിദ്യാര്‍ഥിനി തനിച്ചു നടന്നുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട ഓട്ടോഡ്രൈവറായ രാമകൃഷ്ണന്‍ പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടിയുമായെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വഴിയില്‍കണ്ട സ്ത്രീയോട് വിവരം പറഞ്ഞു. അവരാണ് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടി നല്‍കിയ വിവരണത്തിന്റെയും സമീപത്തെ സി.സി.ടി.വി. ക്യാമറകളില്‍നിന്നു കിട്ടിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് രാമകൃഷ്ണനെ അറസ്റ്റുചെയ്യുകയായിരുന്നു.  

    Read More »
  • Health

    രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ ? സത്യം ഇതാണ്…..

    വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ് എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാൻ എളുപ്പവഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്നതിനായി വ്യാജവിവരങ്ങള്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. ഇങ്ങനെ വണ്ണം കുറയ്ക്കാൻ സഹായകമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നതാണ് സത്യം. അത്തരത്തില്‍ ശാസ്ത്രീയമായി ശരിയല്ലാത്തൊരു പ്രചാരണമാണ് രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമെന്നത്. രാവിലെ എഴുന്നേറ്റയുടനെ ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ലതുതന്നെയാണ്. എന്നാല്‍ ഇതൊരിക്കലും വണ്ണം കുറയ്ക്കാൻ സഹായിക്കില്ല. പ്രധാനമായും രാവിലെ ചൂടുവെള്ളം കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാൻ സാധിക്കുക. ഇതിന് പുറമെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരല്‍പം മഞ്ഞള്‍പ്പൊടി ( വീട്ടില്‍ തന്നെ തയ്യാറാക്കിയത്). ഇതെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണമാകും. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കിയാല്‍ വേറെയും ചില ഗുണങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്ന് കൂടി…

    Read More »
  • Pravasi

    കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റ് മദ്യഫാക്ടറിയാക്കി; വിദേശമദ്യബ്രാന്‍ഡുകളുടെ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വിറ്റ പ്രവാസി അറസ്റ്റില്‍

    കുവൈത്ത് സിറ്റി: കുവൈറ്റില്‍ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തിയിരുന്ന പ്രവാസി അറസ്റ്റില്‍. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് മദ്യഫാക്ടറിയാക്കിമാറ്റിയ യുവാവിനെ അഹ്‌മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. അപ്പാര്‍ട്ട്മെന്റില്‍ വച്ച് വിദേശ നിര്‍മ്മിത മദ്യക്കുപ്പികളില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ വിറ്റിരുന്നത്. അറസ്റ്റിലായ യുവാവിനെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു. ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും അറസ്റ്റിലായി. മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും. പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍…

    Read More »
Back to top button
error: