CrimeNEWS

കൗണ്‍സിലിങ്ങില്‍ കണ്ടെത്തി, ആണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം പോയത് പീഡനത്തെത്തുടര്‍ന്ന്; വയോധികന്‍ അറസ്റ്റില്‍

നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ വയോധികന്‍ അറസ്റ്റില്‍. മമ്പാട് ടാണ പൊയിലില്‍ അബ്ദുള്ളയെ (54) ആണ് അറസ്റ്റ് ചെയ്തത്.

2021 ജൂണിലാണ് കേസിനാസ്പദമായ സംഭവ നടന്നത്. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്താല്‍ പഠനത്തില്‍ പിന്നാക്കംപോയ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്ത പോലീസ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: