Month: August 2022
-
Kerala
മലയാളിയെ ഹരം കൊള്ളിക്കാൻ സംഗീത വിരുന്നുമായി സണ്ണി ലിയോൺ കേരളത്തിലേക്ക്
കേരളത്തെ ത്രില്ലടിപ്പിക്കാൻ ബോളിവുഡ് താരം സണ്ണി ലിയോൺ പങ്കെടുക്കന്ന ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രോഗ്രാം പ്ലാൻ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14ന് തിരുവനന്തപുരത്തും നടക്കുന്ന ക്ലൗഡ് ബര്‍സ്റ്റില്‍ സ്‌റ്റേജ് ഷോയിൽ വൈവിദ്ധ്യമാർന്ന പ്രകടനങ്ങളുമായി സണ്ണി ലിയോൺ കാണികളെ ഹരം കൊള്ളിക്കും. സംഗീതം, നൃത്തം, സ്റ്റാൻഡ് അപ്പ് കലാപ്രകടനങ്ങൾ എന്നിവ അവതരിപ്പിക്കുന്ന കലാകാരൻമാർക്കൊപ്പം സംസ്ഥാന തലത്തിൽ നിന്നുള്ള ആളുകളും പ്രേക്ഷകരെ ആകർഷിക്കാൻ എത്തും. ക്ലൗഡ് ബർസ്റ്റ് മൂന്ന് ഭാഗങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 25 ലേറെ കലാകാരൻമാർ തുടർച്ചയായി ആറ് മണിക്കൂർ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. ഈ മൺസൂൺ ഫെസ്റ്റിവലിന്‍റെ അവസാന ഘട്ടത്തിൽ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് നടക്കുക. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി അവർ അവതരിപ്പിക്കുന്നത്. ബ്ലെസ്‌ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ് ഹോപ്പ് ഇൻഡി ആർട്ടിസ്റ്റുകൾ), അജയ് സത്യൻ (സ്റ്റാർ സിംഗർ ഫെയിം),…
Read More » -
Kerala
മായം കലരാത്ത ശുദ്ധമായ കള്ളിനായി ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനവുമായി എക്‌സൈസ് വകുപ്പ്
മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം , വിൽപ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സംവിധാനം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വിർച്ച്വൽ നമ്പർ ഏർപ്പെടുത്തുകയും ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കുകയും ചെയ്യും. കൂടാതെ കള്ള് കൊണ്ടുപോകുന്നതിന് ആവശ്യമായ പെർമിറ്റ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ‘ട്രാക്ക് ആൻഡ് ട്രേസ്’ ഓൺലൈൻ സംവിധാനത്തിന് കീഴിലാവും. ഇതുവഴി ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാൽ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സംവിധാനം സഹായകമാകും. നിലവിൽ കേരളത്തിൽ 4800 ഓളം കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കള്ള് ഉദ്പാദിപ്പിക്കുന്ന വൃക്ഷങ്ങൾ മാർക്ക് ചെയ്ത് വിർച്ച്വൽ നമ്പർ നൽകിയ ശേഷമാണ് സംവിധാനം നിലവിൽ വരിക. സംസ്ഥാനത്ത് കൂടുതൽ കള്ള് ഉദ്പാദിപ്പിക്കപ്പെടുന്ന പാലക്കാട് ചിറ്റൂർ മേഖലയിലാണ് ഇതിനുള്ള…
Read More » -
NEWS
ആതിര പ്രീതാറാണി മലയാളിക്ക് അഭിമാനമാകുമോ…? കൽപന ചൗളയുടെ പിൻഗാമിയായി ബഹിരാകാശ യാത്ര നടത്തുന്ന ഇന്ത്യൻ വനിതയാകുമോ ആതിര…?
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ മലയാളിയായ ആതിര പ്രീതാറാണിയും. വിജയിച്ചാൽ ബഹിരാകാശസഞ്ചാരം നടത്തിയ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയുമാകും ആതിര. നാസയുടെ സഹായത്തോടെ ‘പ്രോജക്ട് പോസ്സം’ എന്ന പരിശീലന പരിപാടിയിലൂടെയാണ് തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര സ്വന്തം സ്വപ്നം കയ്യെത്തി പിടിക്കുന്നത്. ഫ്ലോറിഡയിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിര ഇപ്പോൾ. കാനഡയിൽ സ്ഥിരതാമസമാക്കിയ ആതിര ‘എക്‌സോ ജിയോ എയ്‌റോസ്‌പേസ്’ എന്ന കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമാണ്. കളിപ്പാട്ടങ്ങൾ മുതൽ യുദ്ധവിമാനങ്ങൾ വരെ ആറാമത്തെ വയസ്സിൽ, എയർപോർട്ട് ജീവനക്കാരനായ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുള്ള ആതിരയുടെ ആകർഷണം അവളെ ആകാശത്തിന്റെ പ്രിയങ്കരിയാക്കി. 2013 മുതൽ അമച്വർ അസ്‌ട്രോണേഴ്‌സ് ഓർഗനൈസേഷനിൽ (ആസ്‌ട്രോ) സജീവമാണ്. ‘ആസ്‌ട്രോ’യിലാണ് തൻ്റെ സുഹൃത്തും പിന്നീട് ജീവിത പങ്കാളിയുമായ ഗോകുൽ ദാസ് ബാലചന്ദ്രനെ ആതിര പ്രീതാറാണി കണ്ടുമുട്ടുന്നത്.…
Read More » -
LIFE
ഉയിരെടുത്ത് ഉരുള്‍ മാഞ്ഞു; പെട്ടിമുടിയുടെ കണ്ണീരിന് രണ്ടാണ്ട്
മൂന്നാര്‍: പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. താഴ്‌വാരത്ത് മാങ്കുളം പുഴയില്‍ രാത്രിയില്‍ അസാധാരണമായി വെള്ളം പൊങ്ങിയതിന്റെ ഉറവിടം തേടി രാജമലയില്‍ നിന്നെത്തിയ വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍മാരിലൂടെയാണ് പെട്ടിമുടിയുടെ ദുരന്തമുഖം കേരളം അറിഞ്ഞത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. പെട്ടിമുടിയില്‍ ഇന്നതെല്ലാം കണ്ണീരോര്‍മ്മകളാണ്. നേരം പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച അത്യന്തം ഭയാനകവും സമാനതയില്ലാത്തതുമായിരുന്നു. ജോലികഴിഞ്ഞുവന്ന് ഭക്ഷണം കഴിച്ച്, നല്ല നാളെകള്‍ സ്വപ്നം കണ്ട് കിടന്നുറങ്ങിയവര്‍ക്ക് മുകളിലേക്കായിരുന്നു ദുരന്തം പൊട്ടിയൊലിച്ചിറങ്ങിയത്. കമ്പിളിമൂടി ഉറങ്ങാന്‍ കിടന്ന ജീവനുകളെ കൂറ്റന്‍ പാറകളും മണ്ണും മൂടിയ കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ ലയങ്ങളുടെ മേല്‍ പതിച്ചു. ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങള്‍ ഉറക്കെ കരയാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങി. അച്ഛനെയും…
Read More » -
Kerala
മാളിയേക്കല്‍ മറിയുമ്മ: വ്യവസ്ഥിതിയോട് പൊരുതി അക്ഷരവെളിച്ചം നേടിയ ധീരവനിത
കണ്ണൂര്‍: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ (97) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മറിയുമ്മയുടെ മരണത്തോടെ മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്ര അധ്യായം കൂടിയാണ് മായുന്നത്. ഏറെ അധിക്ഷേപങ്ങളും ത്യാഗങ്ങളും സഹിച്ച് കാലഘട്ടത്തോടും വ്യവസ്ഥിതിയോടും പൊരുതിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയതും വിദ്യാഭ്യാസം നേടിയെടുത്തതും. അസുഖബാധിതയാകുംവരെ ‘ഹിന്ദു’ പത്രവായന മറിയുമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം പെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയയ്ക്കുന്നതില്‍ എതിര്‍പ്പുമായി യാഥാസ്ഥിതികര്‍ വഴിനിറഞ്ഞു നിന്ന കാലത്ത് എല്ലാത്തിനെയും അതിജീവിച്ചാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡില്‍വച്ച് യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയത് അവര്‍ പില്‍ക്കാലത്ത് ഓര്‍ത്തുപറഞ്ഞിരുന്നു. തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍, നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചരിത്രം കൂടിയാണ് ആ വാക്കുകളിലൂടെ കേട്ടിരുന്നവരിലേക്ക് എത്തിയിരുന്നത്. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. റിക്ഷാവണ്ടിയില്‍…
Read More » -
LIFE
68-ാം നെഹ്റുട്രോഫി ജലമേള ഭാഗ്യചിഹ്നം: എന്‍ട്രികള്‍ ക്ഷണിച്ചു
ആലപ്പുഴ: 68-ാം നെഹ്റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 12 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ4 െസെസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ 68-ാം നെഹ്റു ട്രോഫി ജലമേള ഭാഗ്യചിഹ്ന മത്സരം എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 5001 രൂപ സമ്മാനം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു തെളിഞ്ഞാല്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ സൃഷ്ടിയുടെ പൂര്‍ണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ ലഭിക്കണം.
Read More » -
Kerala
ഇനി സര്‍ക്കാരിനു നഷ്ടം വരുത്തിയാല്‍ പെന്‍ഷന്‍ കട്ട്, ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ടാലും ശിഷ്ടകാലം പെന്‍ഷന്‍ നഷ്ടകാലം; കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു
കൊച്ചി: ജോലിയില്‍നിന്ന് വിരമിച്ച ശേഷം ക്രിമിനല്‍കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ഉണ്ടാകില്ല. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു. കെ.എസ്.ആര്‍. മൂന്നാം ഭാഗത്തില്‍ 2,3,59 ചട്ടങ്ങളാണു ധനകാര്യവകുപ്പ് ജൂലായ് നാലിന് ഉത്തരവിലൂടെ ഭേദഗതി ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിനു 30 ദിവസത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയോ ചെയ്താല്‍ ഈ വിവരം ജയില്‍ സൂപ്രണ്ട്/എസ.്എച്ച്.ഒ/ ജില്ലാതല നിയമ ഓഫീസര്‍ എന്നിവര്‍ ട്രഷറി ഡയറക്ടറെ അറിയിക്കണം. വിധിന്യായത്തിന്റെ പകര്‍പ്പും പെന്‍ഷനറുടെ വിശദവിവരവും ട്രഷറി ഡയറക്ടര്‍ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതിയില്‍ പറയുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം പി.എസ്്.സിയുമായി കൂടിയാലോചിച്ചാണു പെന്‍ഷന്‍ തടയുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക. എത്രകാലത്തേക്കു ശിക്ഷ വേണമെന്നും ഉത്തരവ് പുറപ്പെടുവിക്കും. സര്‍വീസ് കാലത്ത് വരുത്തിയ സാമ്പത്തിക നഷ്ടം പെന്‍ഷനില്‍നിന്ന് ഈടാക്കാനും വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. നിലവില്‍ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയില്‍…
Read More » -
Crime
”അച്ഛന്‍ കോണ്‍ട്രാക്ടറാണ്, ബാക്കിവന്ന സാധനങ്ങള്‍ മാറ്റാനുണ്ട് ”എന്നുപറഞ്ഞ് വാഹനം വാടകയ്ക്കെടുത്ത് വന്ന് സ്‌കൂളിന്റെ ഗേറ്റടക്കം കടത്താന്‍ ശ്രമിച്ച ഇരുപതുകാരന്‍ പിടിയില്‍
എനാദിമംഗലം: മാരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുമ്പുസാമഗ്രികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ പിടിയില്‍. കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപ്(20)ആണ് അറസ്റ്റിലായത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇളക്കിവച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പുഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്കു കയറാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കുടുങ്ങിയത്. 30 ന് പത്തനാപുരത്തുനിന്നു വാഹനം വാടകയ്ക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാള്‍ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അനൂപിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വാഹനത്തിന്റെ ഡ്രൈവര്‍ നാട്ടുകാരോട് വിവരം തിരക്കുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. പിതാവ് കോണ്‍ട്രാക്ടര്‍ ആണെന്നും സ്‌കൂളിലെ പണികള്‍ക്കു ശേഷം ബാക്കിവന്ന വസ്തുക്കള്‍ മാറ്റുകയാണെന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് ആളുകള്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടല്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു.
Read More » -
India
‘കുറഞ്ഞ വിലയ്ക്ക് ‘ ഇന്ത്യന്‍ എണ്ണവിപണി പിടിച്ച് റഷ്യ; സൗദിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കുറഞ്ഞ വിലയുമായി ഇന്ത്യയുടെ എണ്ണ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി റഷ്യ. ഒപെക് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ വിലയില്‍ എണ്ണ എത്തിച്ച റഷ്യ സൗദിയെ പിന്നിലാക്കി ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇറാഖ് കഴിഞ്ഞാല്‍ ജൂണില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കിയതു റഷ്യയാണ്. വിലക്കുറവിന്റെ പിന്‍ബലത്തില്‍ ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൊടിപൊടിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കു നോക്കിയാല്‍ സൗദിയുടെ ക്രൂഡ് ഓയില്‍ വിലയേക്കാള്‍ ഗണ്യമായ കുറവിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയത്. മേയില്‍ ബാരലിന് 19 ഡോളറിന്റെ വരെ ഡിസ്‌കൗണ്ട് നല്‍കി. 2021 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ഈ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു റഷ്യ. കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനെ ആക്രമിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ വിവിധ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണയും പ്രകൃതി വാതകവും െകെവിടാന്‍ പല…
Read More » -
Crime
ഒരു കുടുംബത്തിലെ എട്ടുപേരെ കാണാനില്ലെന്ന് പരാതി
കൊടുങ്ങല്ലൂര്‍: ഒരു കുടുംബത്തിലെ എട്ടു പേരെ കാണാനില്ലെന്നു പരാതി. അഴീക്കോട് സുനാമി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ഉഷ, ഉഷയുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ കാവ്യ, ഇവരുടെ രണ്ടര വയസുള്ള മകള്‍ വിയാദ്യ, ഉഷയുടെ മകള്‍ സൗമ്യ, സൗമ്യയുടെ ഭര്‍ത്താവ് ലാലു, ഇവരുടെ പത്തു വയസുള്ള മകള്‍ ശ്രീലക്ഷ്മി, എട്ടു വയസുള്ള ശ്രീലക്ഷ്മി എന്നിവരെയാണു കഴിഞ്ഞ നാലിനു രാത്രി എട്ടരയോടെ കാണാതായത്. ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു.
Read More »