Month: August 2022

  • Kerala

    ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് മണ്ണിടിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

    മാവേലിക്കര: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ മലയാളി െസെനികന്‍ മരിച്ചു. ചെട്ടികുളങ്ങര ഈരേഴതെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്പതികളുടെ മകന്‍ ബി. ബിജു(42)വാണു മരിച്ചത്. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളില്‍ റോഡ് പുനര്‍നിര്‍മാണം നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ഇന്നു നാട്ടില്‍ എത്തിക്കുമെന്നാണു വിവരം. ഭാര്യ: രഞ്ജിനി. മകള്‍: അപര്‍ണ(മാവേലിക്കര ചെറുകുന്നം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി). സഹോദരന്‍ സജി മിസോറമില്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം അദ്ദേഹം പഠിച്ച ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

    Read More »
  • Crime

    ബസിറങ്ങി വീട്ടിലേക്കു നടന്ന വീട്ടമ്മയുടെ മാലകവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

    ഇലവുംതിട്ട: ബസിറങ്ങി വീട്ടിലേക്ക് നടന്ന വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അന്‍വര്‍ഷാമന്‍സിലില്‍ ഷാഫി (24), താഴത്തുതല തൃക്കോവില്‍ വട്ടം ഉമ്മയനല്ലൂര്‍ പേരയം ഫാത്തിമ മന്‍സിലില്‍ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇളമ്പള്ളൂര്‍ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ് ഷാഫി. കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയില്‍ ബസിറങ്ങി വീട്ടിലേക്കു നടന്നുപോയ അമ്പലക്കടവ് കണിയാരേത്തുപടി മണ്ണില്‍ മേലേ മുറി വീട്ടില്‍ മനോര്‍മണിയമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടേമുക്കാല്‍ പവന്റെ മാല െബെക്കില്‍ വന്ന പ്രതികള്‍ കവരുകയായിരുന്നു. പ്രതികള്‍ കൂടെക്കൂടെ മൊെബെല്‍ ഫോണുകള്‍ മാറ്റിയത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് കണ്ടെത്തിയത്. ഷാഫിയെ പേരയത്തും സെയ്തലിയെ തൃക്കോവില്‍വട്ടം കുരിയപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. അടൂര്‍, പത്തനാപുരം ഉള്‍പ്പെടെ പല പോലീസ് സ്റ്റേഷനുകളിലെയും മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. ജില്ലാ…

    Read More »
  • Crime

    പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മില്‍മ വാന്‍ ഡ്രൈവറായ യുവാവ് അറസ്റ്റില്‍

    ഇലവുംതിട്ട: പതിനാലുകാരിയെ െലെംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവ(24) നാണ് പിടിയിലായത്. മില്‍മ വാഹനത്തിലെ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡിവൈ.എസ്.പി: എസ്. നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ഡി. ദീപു, എസ്.ഐ. ആര്‍. വിഷ്ണു, എസ്.സി.പി.ഒമാരായ സന്തോഷ് കുമാര്‍, രജിന്‍, ധനൂപ്, പ്രശാന്ത്, സി.പി.ഒമാരായ ശ്യാം കുമാര്‍, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    കാറ്റുവന്നു വിളിച്ചു; സ്‌കൂള്‍ മേല്‍ക്കൂര കൂടെ പറപറന്നു

    മറയൂര്‍: ഇടുക്കിയില്‍ കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി. െമെക്കിള്‍ ഗിരിയില്‍ സെന്റ് െമെക്കിള്‍സ് എല്‍.പി.എസ്. സ്‌കൂളിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്നത്. കഴിഞ്ഞദിവസം രാത്രി കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ സ്‌കൂളിന്റെ ഒരു വശത്തുള്ള മേല്‍ക്കൂരയിലെ ഷീറ്റുകളാണ് പറന്നത്. പ്രദേശത്ത് കനത്ത മഴയ്‌ക്കൊപ്പം കാറ്റും അനുഭവപ്പെടുകയാണ്. മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നത് അര്‍ധരാത്രിയില്‍ ആയതിനാലും സ്‌കൂള്‍ അവധിയായ സമയത്തായതിനാലും വന്‍ അപകടം ഒഴിവായി.

    Read More »
  • Crime

    പൈലറ്റാണെന്ന് പരിചയപ്പെടുത്തി യുവതികളുമായി സൗഹൃദത്തിലായി പണം തട്ടുന്ന 25കാരന്‍ പിടിയില്‍; മുന്നൂറോളം യുവതികളില്‍നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍

    ദില്ലി: പൈലറ്റാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി 300ലധികം യുവതികളെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസാണ് യുവാവിനെ തന്ത്രപരമായി കുടുക്കിയത്. വിമാനത്തിലെ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലാകുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. സ്വകാര്യ എയര്‍ലൈനുകളില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന യുവതികളെയാണ്  ഏറെയും ഇയാൾ കബളിപ്പിച്ചത്. കബളിപ്പിച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഗോള്‍ഫ് കോഴ്‌സ് റോഡിലെ താമസക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായി 300ഓളം യുവതികളെ തട്ടിപ്പിനിരയാക്കിയെന്ന് ബോധ്യമായി. പൈലറ്റെന്ന വ്യാജേനസോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ 150ലധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ തട്ടിപ്പിനായി ഉണ്ടാക്കിയത്. യുവതികളുമായി ഏറെക്കാലം സൗഹൃദം സ്ഥാപിച്ചതിന് ശേഷം പണം തട്ടുകയാണ് ഇയാളുടെ രീതി. തട്ടിപ്പിനിരയാക്കിയ യുവതികളാരും ഇയാളെ നേരിൽ കണ്ടിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ്…

    Read More »
  • Crime

    ജര്‍മ്മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പക്കമേളക്കാരില്‍ നിന്ന് അരക്കോടിയിലേറെ രൂപ തട്ടിയ ക്ഷേത്രപൂജാരി പിടിയില്‍

    ചെന്നൈ: ജര്‍മ്മനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നാദസ്വരം, തകില്‍ വിദ്വാന്‍മാരില്‍ നുന്ന് 54 ലക്ഷം രൂപ തട്ടിയെടുത്ത ക്ഷേത്രപൂജാരി പിടിയില്‍. മയിലാടുംതുറ തിരിവിഴന്തിയൂരില്‍ ക്ഷേത്രപുരോഹിതനായ പൂര്‍ണചന്ദ്രനാണ് പക്കമേളക്കാരെ കബളിപ്പിച്ച് പണം തട്ടിയത്. ജര്‍മനിയില്‍ പക്കമേളക്കാര്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇന്ത്യക്കാരുടെ ചടങ്ങുകളിലും ഇന്ത്യന്‍ വംശജര്‍ പോകുന്ന ക്ഷേത്രങ്ങളിലും നാദസ്വരം, തകില്‍ വാദകരെ ആവശ്യമുണ്ടെന്ന് ഇയാള്‍ പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്ക് വരുന്ന പക്കമേളക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇവരുമായി പരിചയമുള്ള വേറെ പക്കമേളക്കാരെയും പ്രതിമാസം ഒരു ലക്ഷം രൂപ വരെ പ്രതിഫലം കിട്ടുമെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കി. 26 പക്കമേളക്കാരില്‍ നിന്നായി 54 ലക്ഷം രൂപ ഇയാള്‍ വാങ്ങി. രണ്ടും മൂന്നും ലക്ഷം രൂപ വീതം ഓരോരുത്തരില്‍ നിന്നും പിരിച്ചു. ഇതില്‍ 15 പേരെ കഴിഞ്ഞ മാസം 28ന് ജര്‍മനിക്ക് കയറ്റിവിടാന്‍ മയിലാടുതുറയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. ശേഷം ഇവരെ വിമാനത്താവളത്തിലുപേക്ഷിച്ച് പൂര്‍ണചന്ദ്രന്‍ മുങ്ങി. വിശ്വാസം ഉറപ്പിക്കാന്‍ വ്യാജ…

    Read More »
  • India

    കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി

    കൊച്ചി: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ഡിവിഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെയുള്ള ആറ് സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. തീയതിയും റദ്ദാക്കിയ ട്രെയിനുകളും: നാളെ: തിരുനെല്‍വേലി-ബിലാസ്പൂര്‍ ജങ്ഷന്‍ വീക്ക്ലി എക്സ്പ്രസ് (22620). ഓഗസ്റ്റ് 8: ബിലാസ്പൂര്‍-എറണാകുളം ജങ്ഷന്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് (22815), കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648). ഓഗസ്റ്റ് 9: ബിലാസ്പൂര്‍-തിരുനെല്‍വേലി ജങ്ഷന്‍ വീക്ക്ലി എക്സ്പ്രസ് (22619). ഓഗസ്റ്റ്-10 എറണാകുളം ജങ്ഷന്‍-ബിലാസ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് (22816), കോര്‍ബ-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647). ഓഗസ്റ്റ് 11: കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് (22648). ഓഗസ്റ്റ്-13: കോര്‍ബ-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647).

    Read More »
  • India

    ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം െവെകിട്ടോടെ പ്രഖ്യാപിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബംഗാള്‍ ഗവര്‍ണറായ ധന്‍കര്‍, എം. വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി പദത്തിലെത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നു ഭിന്നമായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കു മാത്രമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം. 790 ആണ് ഇലക്ടറല്‍ കോളജിന്റെ ആകെ സംഖ്യ. 395 ലേറെ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിക്കാവും വിജയം. 12 നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പടെ 233 പേര്‍ രാജ്യസഭയിലും രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പടെ 545 പേര്‍ ലോക്സഭയിലും വോട്ടര്‍മാരായുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആല്‍വയ്ക്ക് പിന്തുണയുമായി 18 പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ധന്‍കറിനു പിന്നില്‍ 20 പാര്‍ട്ടികള്‍ അണിനിരക്കുന്നു.

    Read More »
  • Kerala

    വയനാട്ടില്‍ ഇന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല; തല്‍ക്കാലം ഓടിക്കാനുള്ള ഡീസലെത്തി

    കല്‍പ്പറ്റ: വയനാട് ജില്ലയിലെ സര്‍വീസുകള്‍ ഇന്ന് മുടങ്ങില്ലെന്ന് കെ.എസ്.ആര്‍.ടി. അറിയിച്ചു. ഡീസല്‍ ക്ഷാമം നേരിട്ട കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ഇന്നലെ ഡീസല്‍ എത്തിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ട അവസ്ഥ ഒഴിവായത്. ഡീസല്‍ ക്ഷാമം മൂലം വയനാട് ജില്ലയിലെ സര്‍വീസുകള്‍ കഴിഞ്ഞ ദിവസം വെട്ടിചുരുക്കിയിരുന്നു. അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ന് ഭൂരിഭാഗം ഓര്‍ഡിനറി ബസ്സുകളും നിരത്തിലിറങ്ങില്ലെന്നാണ് വിവരം. ഇന്നലെ 50 ശതമാനം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇന്ന് ഓര്‍ഡിനറി ബസുകള്‍ പൂര്‍ണമായും ഉണ്ടായേക്കില്ല. ലാഭകരമായി സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഉള്‍നാടുകളില്‍ സര്‍വീസ് നടത്തുന്നവയാണ് ഓര്‍ഡിനറി ബസ്സുകളില്‍ കൂടുതലും എന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമുള്ള നാട്ടിലെ ജനങ്ങള്‍ വലിയ ദുരിതത്തിലാകും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിനാല്‍ ഡീസലടിക്കാന്‍ പണമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സാധാരണ നിലയില്‍ ബസ്സുകള്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു. കെ.എസ്.ആര്‍.ടി.സിയിലേത് കൃത്രിമ ഡീസല്‍ ക്ഷാമമാണെന്നും, ജീവനക്കാരെ വെച്ച് വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍…

    Read More »
  • LIFE

    ലുങ്കിയുടുത്ത് വന്നയാളെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ കയറ്റിയില്ല; വിവാദമായപ്പോള്‍ കുടുംബ ക്ഷണിച്ച് സ്വീകരിച്ചിരുത്തി

    വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമെല്ലാം വലിയ അനീതി തന്നെയാണ്. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം ഇങ്ങെനയുള്ള സംഭവങ്ങള്‍ നാം അറിയാറുണ്ട്. അത്തരമൊരു സംഭവം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലുങ്കിയുടുത്ത് വന്നതുകൊണ്ട് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്‌സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. അതേസമയം ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും സ്റ്റാര്‍ സിനിപ്ലക്‌സ് വിശദീകരിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ സമന്‍ അലി സര്‍ക്കാരിനെയും കുടുംബത്തെയും ഇവര്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം തിയേറ്ററില്‍…

    Read More »
Back to top button
error: