Month: August 2022

  • India

    റേഷൻ സൗകര്യം കൂടുതൽ എളുപ്പമാക്കാൻ കേന്ദ്രസർകാർ പോർട്ടൽ ആരംഭിച്ചു, വിശദ വിവരങ്ങൾ അറിയാം

    സൗജന്യ റേഷൻ സൗകര്യം രാജ്യത്ത് കോടിക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഈ സൗകര്യം കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു കേന്ദ്രസർകാർ. ഇനി എല്ലാ വിവരങ്ങളും ‘റേഷൻ കാർഡ് മിത്ര’ പോർട്ടലിൽ ഉണ്ടാകും. ജോലി കാരണം മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡും അനുബന്ധ സൗകര്യങ്ങളും ലഭിക്കാൻ ഇത് എളുപ്പമാകും. ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി 11 സംസ്ഥാനങ്ങളിൽ ആരംഭിച്ചു ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11 സ്ഥലത്താണ് ഇന്നലെ (വെള്ളി) മുതൽ പോർട്ടൽ സൗകര്യം ആരംഭിച്ചത്. അസം, ഗോവ, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് തുടക്കം കുറിച്ചത്. വർഷാവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ഇത് ആരംഭിക്കും. എന്താണ് റേഷൻ മിത്ര ആപ്…? സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് റേഷൻ മിത്ര. ഇതൊരു സാധാരണ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്. പൗരന്മാർക്ക് അവരുടെ മൊബൈൽ ഫോണിൽ ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്ത് റേഷൻ കാർഡിനായി സ്വയം രജിസ്റ്റർ…

    Read More »
  • Local

    റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രികർക്ക് ദാരുണാന്ത്യം, ഇന്നലെ അങ്കമാലിയിലും സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ ഉടമയുടെ ജീവൻ പൊലിഞ്ഞു

    കേരളത്തിലെ ദേശിയ പാതകൾ ഉൾപ്പടെ പ്രധാന നിരത്തുകളെല്ലാം കുണ്ടും കഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നിട്ട് മാസങ്ങളായി. റോഡുകളിലെ അഗാധഗർത്തങ്ങളിൽ വീണ് പലർക്കും ഒരുണാന്ത്യം സംഭവിച്ചിട്ടും അധികതർക്ക് അനക്കമില്ല. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ദേശിയ പാതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞത്. ഇന്നലെ അങ്കമാലി ദേശീയപാതയിലെ ഭീമൻ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്കും ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ എ.എ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ് രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിൽ തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കെട്ടി കിടന്നതിനാൽ കുഴി…

    Read More »
  • NEWS

    പിഎഫ് അക്കൗണ്ടില്‍ എത്ര രൂപ നിക്ഷേപമായി ഉണ്ടെന്ന് വീട്ടിലിരുന്നു തന്നെ പരിശോധിക്കാം 

    നിങ്ങള്‍ ഒരു പിഎഫ് (PF) അക്കൗണ്ട് ഉടമയാണ് എങ്കില്‍ അക്കൗണ്ടിലെ പണം അറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ഇത് നിങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ എളുപ്പത്തില്‍ പരിശോധിക്കാം. നിങ്ങള്‍ EPFO-യില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴില്‍ TAM എന്നും മലയാളത്തിൽ MAL എന്നും എഴുതണം. ഹിന്ദിയില്‍ വിവരങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം അറിയാന്‍ സാധിക്കും.   UMANG ആപ്പ് വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം   നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ Play Store-ല്‍ നിന്ന് UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.നിങ്ങളുടെ ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍…

    Read More »
  • Local

    ദീപക്കിൻ്റെ തിരോധാനം, ഡിവൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

    നാദാപുരം: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂർ സ്റ്റേഷനിലെ സി.ഐ കെ.ഉണ്ണികൃഷ്ണൻ ഉൾപ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ജൂൺ 6നാണ് ദീപക്കിനെ കാണാതായത്. തുടർന്ന് ജൂലൈ 9തിന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജൂലൈ 17ന് തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ദീപക്കിൻ്റെതാണെന്നു കരുതി ബന്ധുക്കൾക്ക് വിട്ടു നൽകി സംസ്കരിക്കുകയായിരുന്നു. പിന്നീടാണ് ഡി.എൻ.എ ഫലം വന്നപ്പോൾ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്നിരിക്കര സ്വദേശി ഇർഷാദിൻ്റെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് കിട്ടിയ വിവരമാണ് ഇതിലേക്ക് വെളിച്ചം വീശിയത്. ദീപക്കിൻ്റെ അമ്മ ശ്രീലത തൻ്റെ മകൻ്റെ മൃതശരീരമല്ലെന്ന് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. ഡി.എൻ.എ ഫലം വരാതെ മൃതദേഹം സംസ്കരിക്കാൻ വിട്ടു കൊടുത്തത് പോലീസിൻ്റെ അനാസ്ഥയാണെന്ന ആരോപണവുമായി…

    Read More »
  • NEWS

    ചില തിരിച്ചറിവുകൾ 

    തുടർച്ചയായി  രണ്ടു  തവണയിൽ  കൂടുതൽ  ഒരിക്കലും  ഒരു  ഫോണിലേക്കു  വിളിക്കരുത്. അവർ  നമ്മുടെ  കാൾ  അറ്റൻഡ്  ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക,   പ്രധാനപ്പെട്ട  മറ്റേതോ  തിരക്കിൽ  അയാൾ  പെട്ടിരിക്കുന്നു.. കടം  വാങ്ങിയ  പണം , അതവർ  ഓർമ്മിപ്പിക്കും  മുന്നേ  തിരിച്ചു  കൊടുക്കാൻ  ശ്രമിക്കുക. അതവർക്ക്  നമ്മോടുള്ള  ഇഷ്ടവും  വിശ്വാസവും  വർദ്ധിപ്പിക്കും.. പണമെന്നല്ല,   പേന , കുട എന്തുമായിക്കോട്ടെ.. ഹോട്ടലിൽ  നമുക്കൊരു  സൽക്കാരം  ആരെങ്കിലും  ഓഫർ  ചെയ്‌താൽ,  ഒരിക്കലും  മെനുകാർഡിലെ  വിലയേറിയ  ഡിഷുകൾ  ഓർഡർ   ചെയ്യാതിരിക്കുക.. കഴിവതും  അവരെക്കൊണ്ടു  നമുക്കുള്ള  ഭക്ഷണം  ഓർഡർ  ചെയ്യാൻ  നിർബന്ധിക്കുക. .ഒരിക്കലും  മറ്റൊരാളോട്  ഇതുവരെ  കല്യാണം  കഴിച്ചില്ലേ..? ഇതുവരെ  കുട്ടികളായില്ലേ…? എന്താ  ഒരു  വീട്  വാങ്ങാത്തത്..? എന്താ  ഒരു  കാർ  വാങ്ങാത്തത്  പോലുള്ള  തീർത്തും  അനാവശ്യമായ  ചോദ്യങ്ങൾ  ചോദിക്കാതിരിക്കുക… എപ്പോഴും,  നമുക്ക് തൊട്ടു  പിന്നാലെ കടന്നുവരുന്ന  ആൾക്ക്  വേണ്ടി,  അത്  ആൺ ~പെൺ ആയിക്കോട്ടെ  ജൂനിയർ ~സീനിയർ  ആയിക്കോട്ടെ,  നമ്മൾ തുറന്ന  വാതിലുകൾ അൽപനേരം  കൂടി  തുറന്നു  പിടിക്കുക.…

    Read More »
  • NEWS

    ഒരു രാത്രി മുഴുവൻ ചാലക്കുടിക്കാരെ ‘എയറിൽ’ നിർത്തിയ മാധ്യമങ്ങൾ-ചാലക്കുടിക്കാരൻ സംഗീത് മൈക്കിൾ എഴുതുന്നു

    ഇവിടെ കൊടുത്തിരിക്കുന്ന ആദ്യത്തെ ചിത്രം ആർക്കെങ്കിലും ഓർമ്മയുണ്ടോ? 2018 പ്രളയത്തിന്റെ നൊമ്പരകാഴ്ചകളിൽ ഒന്നായി മാധ്യമങ്ങൾ ആഘോഷിച്ച ചിത്രങ്ങളിൽ ഒന്നാണിത്. ഇരമ്പി വന്ന പ്രളയജലത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ  വീടിന്റെ ഉച്ചിയിൽ കയറി, പിടിച്ചു നിൽക്കാൻ ഒരു കച്ചി തുരുമ്പെങ്കിലും കിട്ടുമോന്നറിയാൻ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ.. പ്രളയ മുഖത്തിന്റെ ഒരു ഭീകര നേർക്കാഴ്ച. കേരളം മുങ്ങുന്നു. 2018ലെ പ്രളയ കാലത്ത് കേരള മാധ്യമങ്ങൾ ഈ ചിത്രത്തോടൊപ്പം ആഘോഷിച്ച വാർത്തകളുടെ ചില തലക്കെട്ടുകൾ…. കേരള മാധ്യമങ്ങളുടെ വാർത്തകൾ പിന്നീട് നാഷണൽ ചാനലുകളും,പത്രങ്ങളും ഏറ്റെടുത്തു. അതുക്കും മേലെ  ഇന്റർനാഷണൽ ചാനലുകൾ ഈ ചിത്രം  ഏറ്റെടുത്തതോടെ സംഗതി കളറായി. പ്രളയ ഭീകര ദൃശ്യങ്ങളുടെ പതിവ് കാഴ്‌ച്ചകളിൽ ഒന്നായി മാറി ഈ ചിത്രം. എന്നാൽ ആ  പ്രളയത്തിൽ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടുവോ? ആരെങ്കിലും ഈ മനുഷ്യനെ രക്ഷിച്ചുവോ?  പ്രളയ വാർത്തകൾ കൊട്ടിഘോഷിച്ച മാധ്യമങ്ങൾ  പിന്നീട് ഈ മനുഷ്യനെപ്പറ്റിയൊ, ഇയാളുടെ വീടിനെപ്പറ്റിയോ അന്വേക്ഷിച്ചില്ല. അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റി…

    Read More »
  • NEWS

    കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാകാൻ കൊതിച്ച കുട്ടന്റെ കഥ

    പഴയ തിരുവിതാംകൂർ സംസ്ഥനത്തെ പാലായ്ക്കടുത്ത് ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്ത് കുട്ടൻ എന്ന് വിളിപ്പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.കോച്ചേരിൽ രാമൻ വൈദ്യരുടേയും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമൻ. 1920 ഒക്ടോബർ 27 നായിരുന്നു അവന്റെ ജനനം.കൊടിയ ദാരിദ്ര്യത്തോടും പട്ടിണിയോടും പടവെട്ടി അവൻ വളർന്നു.ഒരു നേരം പോലും ഭക്ഷണം ഇല്ലാതിരുന്ന ദിവസങ്ങളിൽ പോലും പഠിക്കണം എന്ന കുട്ടന്റെ ആഗ്രഹത്തെ തളർത്താനായില്ല. കോട്ടയം ജില്ലയിലെ ഉഴവൂർ ലോവർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടന് ബാബു എന്ന ഒരു ചങ്ങാതിയെ കിട്ടി. ബാബു സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നും വരുന്ന കുട്ടിയായിരുന്നു. അക്കാലത്ത് നാട്ടിൽ വളരെ അപൂർവ്വമായിരുന്ന ടെറസ്സ് വീടായിരുന്നു ബാബുവിന്റേത്.ആ വീട്ടിൽ ഒന്ന് കയറാൻ കുട്ടന് അതിയായ മോഹം തോന്നി.ഏറെ മടിച്ചിട്ടാണെങ്കിലും കുട്ടൻ ആ മോഹം ബാബുവിനോട് പറഞ്ഞു. അവന് കുട്ടന്റെ മോഹം സാധിച്ചു കൊടുക്കണം എന്നുണ്ടായിരുന്നു എങ്കിലും ഹരിജൻ ആയത് കൊണ്ട് കുട്ടനെ വീട്ടിൽ കയറ്റാൻ തന്റെ മാതാപിതാക്കൾ അനുവദിക്കില്ല എന്ന…

    Read More »
  • NEWS

    മൂന്നാർ കുണ്ടളയ്ക്ക് സമീപം വീണ്ടും മണ്ണിടിച്ചിൽ ; ആളപായമില്ല

    ഇടുക്കി/മാട്ടുപ്പെട്ടി: കുണ്ടള പുതുക്കടിക്കു സമീപം വീണ്ടും മണ്ണിടിച്ചിൽ. ആളപായമില്ല എന്നാണ് വിവരം. അടിവാരത്തുള്ള കടകൾക്കും ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള  പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഫയർ ഫോഴ്സ് സംഘവും ദേവികുളം തഹൽസിദാറും പോലീസും പ്രദേശത്ത്  എത്തിച്ചേർന്നിട്ടുണ്ട്.

    Read More »
  • NEWS

    ഷാജി പുൽപ്പള്ളി കോമൺവെൽത്ത് ഗെയിംസിൽ ഫീൽഡ് വോളണ്ടിയർ

    പുൽപ്പള്ളിയിലെ കബനിഗിരി പൂഴിപ്പുറത്ത് ഷാജി കോമൺവെൽത്ത് ഗെയിംസിൽ വയനാടൻ സാന്നിധ്യമാവുന്നു.  ഗെയിംസിൽ ഫീൽഡ് വോളണ്ടിയറാകാൻ അപേക്ഷിച്ച യു.കെ മലയാളിയായ ഷാജി ബാസ്കറ്റ് ബോൾ കളത്തിൽ സേവനത്തിന് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കേരള സംസ്ഥാന ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു ഷാജി.  കേരള പൊലീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 1986-’89 ൽ തൃശൂർ കേരളവർമ്മ കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു. 1989ൽ ജൂനിയർ നാഷണലിൽ കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.  കളിയിലെ മികവാണ് 1990 ൽ ഷാജിയെ കേരള പോലീസിൽ എത്തിച്ചത്. അങ്ങനെ പത്തു വർഷം പോലീസിനു വേണ്ടി കളിച്ചു. ഫെഡറഷൻ കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. 2006 മുതൽ യു. കെ യിലാണ് 53കാരനായ ഷാജിയുടെ കർമ്മപദം. കബനിഗിരി പൂഴിപ്പുറത്ത് വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഷാജി. കോഴിക്കോട് കുറ്റ്യാടി ചെമ്പനോട സ്വദേശിയായ തേരകത്ത് ജെസ്സി (ബർമിംഗ്ഹാം ചെസ്റ്റ് ക്ലിനിക് നേഴ്സ്) യാണ് ഭാര്യ. നേഴ്സിങ് വിദ്യാർത്ഥികളായ എയ്ഞ്ചലിനും…

    Read More »
  • Kerala

    ആഗസ്റ്റ് ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

      കേരളത്തില്‍ ആഗസ്റ്റ് ഒമ്പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ കര്‍ണാടകക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ആഗസ്റ്റ് ഏഴോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

    Read More »
Back to top button
error: