കൊടുങ്ങല്ലൂര്‍: ഒരു കുടുംബത്തിലെ എട്ടു പേരെ കാണാനില്ലെന്നു പരാതി.
അഴീക്കോട് സുനാമി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ഉഷ, ഉഷയുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ കാവ്യ, ഇവരുടെ രണ്ടര വയസുള്ള മകള്‍ വിയാദ്യ, ഉഷയുടെ മകള്‍ സൗമ്യ, സൗമ്യയുടെ ഭര്‍ത്താവ് ലാലു, ഇവരുടെ പത്തു വയസുള്ള മകള്‍ ശ്രീലക്ഷ്മി, എട്ടു വയസുള്ള ശ്രീലക്ഷ്മി എന്നിവരെയാണു കഴിഞ്ഞ നാലിനു രാത്രി എട്ടരയോടെ കാണാതായത്.
ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു.