Month: August 2022

  • NEWS

    മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം

    മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയ്ക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം. ഓഗസ്റ്റ് 22 ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള വീട്ടിലാണ് സംഭവം. രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ് 54 കാരിയായ സ്ത്രീ. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗണ്‍ഹൗസില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മ്മിച്ചതിനാല്‍ അവരുടെ നിലവിളി ആരും കേട്ടില്ല. ഒടുവില്‍ രക്ഷപ്പെടലില്ല എന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു: ‘ഞാന്‍ 22-ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇത്ര ദിവസവും ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവിച്ചത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും വന്നുമില്ല’ ഈ കുറിപ്പും പക്ഷേ ആരും ശ്രദ്ധിച്ചില്ല. മൂന്നു ദിവസമായി വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും സ്ത്രീയുടെ സഹോദരി ആകെ ഭയന്നു പോയി. ഈ…

    Read More »
  • Crime

    കല്യാണം കഴിക്കാതെ കാലുമാറുന്ന കാമുകന്മാർ ജാഗ്രതൈ, വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ മുംബൈ അരേ കോളനിയിലെ ഓട്ടോ ഡ്രൈവറായ റംസാൻ ഷെയ്ഖിന് ഒടുവിൽ സംഭവിച്ചത്

    ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ് (26)കാമുകി സൊഹ്‌റ ഷാ (32) യോടൊപ്പം മുംബൈ അരേ കോളനിയിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. 6 കുട്ടികളുടെ അമ്മയായ സൊഹ്‌റ 2 വർഷം മുമ്പാണ് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഒരു വർഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്. പക്ഷേ കാമുകിയെ കല്യാണം കഴിക്കാൻ മാത്രം റംസാൻ ഷെയ്ഖ് ഒരുക്കമായിരുന്നില്ല. ഒടുവിൽ സഹികെട്ട സൊഹ്‌റ ഷാ കാമുകനെ ഓട്ടോയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയെ നടുക്കിയ കൊലപാതകം ശനിയാഴ്ച അരേ കോളനിയിൽ വച്ചാണ് നടന്നത്. സംഭവത്തിൽ കാമുകി സൊഹ്‌റ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളോടൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന ഇരുവരും പതിവായി വഴക്കിടാറുണ്ടെന്നും തർക്കം പരിഹരിക്കാൻ പോലീസിനെ സമീപിച്ചിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. റംസാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നു എന്നാണ് സോഹ്‌റയുടെ പരാതി. ഓട്ടോറിക്ഷ ഓടിച്ചിരുന്ന റംസാനെ പിൻസീറ്റിലിരുന്ന സൊഹ്‌റ ദുപ്പട്ട കഴുത്തിൽ കുരുക്കിയാണ് കൊലപ്പെടുത്തിയത്.

    Read More »
  • NEWS

    കിണറ്റിൽ വീണ്  അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു

    കി​ളി​മാ​നൂ​ര്‍: വീ​ട്ടുമു​റ്റ​ത്തെ കി​ണ​റ്റി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. ന​ഗ​രൂ​ര്‍, രാ​ലൂ​ര്‍ കാ​വ്, വി​ള​യി​ല്‍ വീ​ട്ടി​ല്‍ സ​തീ​ശ​ന്‍, ചി​ഞ്ചു ദ​മ്ബ​തി​മാ​രു​ടെ മൂ​ത്ത മ​ക​ന്‍ ആ​ന​ന്ദ് (10) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ട്ടു​മു​റ്റ​ത്തെ പൊ​ക്കം കു​റ​ഞ്ഞ ആ​ള്‍ മ​റ​യു​ള്ള കി​ണ​റ്റി​ല്‍ ചെ​രു​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്, ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും, ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.     മൃ​ത​ദേ​ഹം ചെ​ളി​യി​ല്‍ ത​ല​കീ​ഴാ​യി പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാണ് നി​ഗമനം, സം​ഭ​വ​ത്തി​ല്‍, മ​റ്റ് ദു​രൂ​ഹ​ത​ക​ള്‍ ഇ​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

    Read More »
  • NEWS

    വ്യാപക മഴ; പത്തനംതിട്ടയില്‍  പലയിടത്തും ഗതാഗതം തടസപ്പെട്ടു 

    റാന്നി: ഇന്നലെ രാത്രി ഉണ്ടായ കനത്തമഴയെ തുടർന്ന് റോഡിലേക്ക് വെള്ളം കയറി പത്തനംതിട്ടയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. റാന്നി പുള്ളോലി,ചുങ്കപ്പാറ,ചാലാപ്പള്ളി, വെണ്ണിക്കുളം എന്നിവിടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്.ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മണിമല പൊന്തന്‍പുഴയില്‍ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണെങ്കിലും ആളപായമില്ല. സെപ്തംബര്‍ ഒന്ന് വരെ ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കോട്ടയം കറുകച്ചാൽ പുലിയളക്കാലിൽ മലവെളളപ്പാച്ചിൽ,വീടുകളിൽ വെളളം കയറി

    കോട്ടയം കറുകച്ചാൽ പുലിയളക്കാലിൽ മലവെളളപ്പാച്ചിലുണ്ടായി.മാന്തുരുത്തിയിലെ വീടുകളിൽ വെളളം കയറി. നെടുമണ്ണി, കോവേലി പ്ര​ദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. നെടുമണ്ണി പാലം വെളളത്തിനടിയിലായി. പത്തനംതിട്ടയിൽ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളിൽ വെളളം കയറി. കടകളിൽ വെളളം കയറി വ്യാപക നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ട്. കോഴിക്കോട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ ഭാര്യ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നമത്തെയാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

    Read More »
  • NEWS

    ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ്: നാല് മരണം

    ടെക്‌സസ്: യുഎസ് ടെക്‌സസിലെ ഹൂസ്റ്റണില്‍ കെട്ടിടത്തിന് തീയിട്ട് വെടിവെപ്പ് നടന്ന സംഭവത്തില്‍ നാല് മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിലൊരാള്‍ അക്രമിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 40 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച മറ്റ് മൂന്നുപേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. 8020 ഡണ്‍ലാപ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്ന കേന്ദ്രത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു ആക്രമണം.  

    Read More »
  • NEWS

    സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പായ്ക്കറ്റില്‍ ഒന്നര അണ്ടിപ്പരിപ്പ്; വീട്ടമ്മയുടെ പരാതി വ്യാജമോ ?

    തിരുവനന്തപുരം: ഓണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പായ്ക്കറ്റില്‍ ഒന്നര അണ്ടിപ്പരിപ്പ്. കഴിഞ്ഞ ദിവസം വക്കം സ്വദേശിനി ലതയ്ക്ക് റേഷന്‍കടയില്‍ നിന്നും ലഭിച്ച ഓണക്കിറ്റിലെ അണ്ടിപ്പരിപ്പ് പാക്കറ്റിലാണ് ഒന്നര അണ്ടിപ്പരിപ്പ് ലഭിച്ചത്.എന്നാല്‍ ഇത് വ്യാജമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ആശങ്കയിലായ വീട്ടമ്മ ഗത്യന്തരമില്ലാതെ പുതിയ പ്രതികരണവുമായി രംഗത്ത് വരുകയായിരുന്നു. പുതിയ വീഡിയോ പ്രതികരണത്തിലൂടെ ആരോപണം സര്‍ക്കാരിനോ ഭരണകര്‍ത്താക്കള്‍ക്കോ എതിരല്ലെന്നും തന്റെ പരാതി ഓണക്കിറ്റ് പാക്ക്ചെയ്ത ഉദോഗസ്ഥര്‍ / തൊഴിലാകള്‍ക്കെതിരെ ആയിരുന്നെന്നും പറയുന്നു. ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ഇതില്‍ ഉള്‍പ്പെട്ട 50 ഗ്രാം എന്ന് രേഖപെടുത്തിയ പാക്കറ്റിലാണ് വെറും ഒന്നര അണ്ടിപ്പരിപ്പ് ഗൃഹനാഥയ്ക്ക് ലഭിച്ചത്.തുടര്‍ന്ന് ഇത് അവര്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും വീഡിയോ വൈറലാകുകയുമായിരുന്നു. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100…

    Read More »
  • NEWS

    ഇല്ലിക്കൽക്കല്ല്-തലനാട് റോഡ് നിർമാണം പൂർത്തിയായി

    പാലാ: പിഎംജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തലനാട്-ഇല്ലിക്കൽക്കല്ല് റോഡ് നിർമാണം പൂർത്തിയായി.309 ലക്ഷം രൂപ മുടക്കി 3.5 കി ലോമീറ്റർ റോഡാണ് പൂർത്തീകരിച്ചത്. കോട്ടയം_ജില്ലയിലെ_ഏറ്റവും_ഉയർന്ന_പ്രദേശത്ത്_നിർമിച്ച_റോഡ് പൂർത്തിയായതോടെ ഇല്ലിക്കൽ കല്ലിന്റെ ഇരുവശത്തും വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. കെ.എം മാണി മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഇല്ലിക്കക്കല്ല് ടൂറിസം വികസന പദ്ധതിയിലൂടെ മൊത്തം 3 റോഡുകളുടെ നിർമ്മാണമാണ് നടത്തിയത്.അതിൽ മൂന്നാമത്തെ റോഡാണ് ഇപ്പോൾ പൂർത്തിയായത്.ഇതോടെ കൂടുതൽ വിനോദ സഞ്ചാരികൾക്ക് ഇല്ലിക്കക്കല്ലിലേക്കു എത്തിച്ചേരാൻ സാധിക്കും. 2017 ൽ ഫണ്ട് അനുവദിച്ചു നിർമ്മാണം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണി തടസ്സപ്പെട്ടിരുന്നു. ജോസ് കെ മാണി എം പി ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചാണു നിർമ്മാണം പൂർത്തീകരിച്ചത്.

    Read More »
  • NEWS

    ഓണത്തിന്‍റെ വരവറിയിച്ചെത്തുന്ന മലബാറുകാരുടെ ഓണപ്പൊട്ടന്‍

    സദ്യക്കും പൂക്കളത്തിനും പുടവയ്ക്കുമൊപ്പം തന്നെ മലബാറുകാരുടെ ഓണം പൂര്‍ത്തിയാകണമെങ്കില്‍ മറ്റൊരു താരം കൂടി വേണം..ദേഹം നിറയെ ചായം പൂശി മണികിലുക്കി കയ്യിലൊരു കുടയും പിടിച്ച് വരുന്ന ഓണപ്പൊട്ടന്‍. ഓണത്തിന്റെ ആഘോഷങ്ങള്‍ പല നാട്ടുകാര്‍ക്കും പലവിധമാണെങ്കിലും മലബാറുകാര്‍ക്ക് അത് ഓണപ്പൊട്ടനാണ്, പ്രത്യേകിച്ച് വടക്കേ മലബാറുകാര്‍ക്ക്. ഓണനാളുകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഐശ്വര്യം നല്കലാണ് ഓണപ്പൊട്ടന്റെ നിയോഗം. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന്‍ അറിയപ്പെടുന്നു. വേഷത്തില്‍ തെയ്യം, പക്ഷേ മിണ്ടില്ല. രൂപത്തിലും ഭാവത്തിലുമെല്ലാം തെയ്യം തന്നെയാണെങ്കിലും വാ തുറക്കില്ല എന്നൊരു പ്രത്യേകത ഇതിനുണ്ട്. സംസാരിക്കാറേ ഇല്ലാത്തതിനാലാണ് ഈ തെയ്യം പൊട്ടന്‍ എന്നറിയപ്പെടുന്നത്. സംസാരിക്കില്ലെങ്കിലും മണി കിലുക്കി കടന്നു വന്നാണ് വരവ് അറിയിക്കുന്നത്.നിലത്തു ഉറച്ചു നില്‍ക്കാതെ താളം പിടിച്ച്, ഓടി നടക്കുന്ന ഓണപ്പൊട്ടന്റെ കാഴ്ചതന്നെ വളരെ രസകരമാണ്. മുഖത്ത് ചായമിട്ട് കൈതനാരുക‍ൊണ്ട് മുടിയും കുരുത്തോലയും ചൂടയാണ് ഓണപ്പൊട്ടന്‍ എത്തുക. തലയില്‍ കിരീടവും കയ്യില്‍ കൈവളയും കാണും. കയ്യില്‍ പിടിച്ചിരിക്കുന്ന ഓലക്കുടയില്‍ നിറയ കുരുത്തോലകള്‍ തൂക്കിയിരിക്കും.ഒപ്പം വരവറിയിക്കുവാന്‍ ചെണ്ടക്കാരനും.…

    Read More »
  • NEWS

    ഓണത്തിന്, ഒരിന്ത്യാ യാത്ര!

    ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തമുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ ആയ ‘ഉല’ കേരളത്തിലും വരികയാണ്. റെയിൽവേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസി നടത്തുന്ന ഭാരത്‌ ഗൗരവ്‌ ട്രെയിൻ പദ്ധതിക്കുകീഴിലാണ്‌ ഈ സര്‍വീസ് വരുന്നത്. ഉല ട്രെയിനിന്‍റെ കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഓണം യാത്രയോടു കൂടിയാണ് ആരംഭിക്കുക. പത്ത് രാത്രിയും പതിനൊന്ന് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ മൈസൂർ , ഹംപി , ഹൈദരാബാദ് , ഔറംഗാബാദ്, അജന്ത എല്ലോറ ഗുഹകൾ , സ്റ്റാച്യു ഓഫ് യൂണിറ്റി , ഗോവ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് മധുരയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ചെ 6 മണിക്ക് തിരുവന്തപുരത്തു എത്തും. അവിടെ നിന്നും 6.15ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എറണാകുളത്ത് 10.25നും ഷൊര്‍ണൂര്‍ ഉച്ചയ്ക്ക് 1.00 മണിക്കും കോഴിക്കോട് 3.15നും കാസര്‍കോഡ് വൈകിട്ട് 7.15നും ട്രെയിന്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം,…

    Read More »
Back to top button
error: