പാലാ: പിഎംജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തലനാട്-ഇല്ലിക്കൽക്കല്ല് റോഡ് നിർമാണം പൂർത്തിയായി.309 ലക്ഷം രൂപ മുടക്കി 3.5 കി ലോമീറ്റർ റോഡാണ് പൂർത്തീകരിച്ചത്.
കോട്ടയം_ജില്ലയിലെ_ഏറ്റവും_ ഉയർന്ന_പ്രദേശത്ത്_നിർമിച്ച_റോ ഡ് പൂർത്തിയായതോടെ ഇല്ലിക്കൽ കല്ലിന്റെ ഇരുവശത്തും വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. കെ.എം മാണി മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഇല്ലിക്കക്കല്ല് ടൂറിസം വികസന പദ്ധതിയിലൂടെ മൊത്തം 3 റോഡുകളുടെ നിർമ്മാണമാണ് നടത്തിയത്.അതിൽ മൂന്നാമത്തെ റോഡാണ് ഇപ്പോൾ പൂർത്തിയായത്.ഇതോടെ കൂടുതൽ വിനോദ സഞ്ചാരികൾക്ക് ഇല്ലിക്കക്കല്ലിലേക്കു എത്തിച്ചേരാൻ സാധിക്കും.
2017 ൽ ഫണ്ട് അനുവദിച്ചു നിർമ്മാണം ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണി തടസ്സപ്പെട്ടിരുന്നു. ജോസ് കെ മാണി എം പി ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചാണു നിർമ്മാണം പൂർത്തീകരിച്ചത്.