Month: August 2022

  • India

    സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഇനിമുതല്‍ എത്രമുടക്കണം ?

    രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗമാണ് റെയില്‍വേ. ഒരു വര്‍ഷത്തില്‍ നിരവധി ആളുകളുടെ യാത്ര ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട് റെയില്‍വേ. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് ലഭിക്കാന്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടാറുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും സീറ്റ് ലഭിക്കാന്‍ ആളുകള്‍ പലപ്പോഴും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ തീരുമാനിച്ച പോലെ യാത്ര ചെയ്യാന്‍ കഴിയാതെ ഇരിക്കുകയോ, അവസാന നിമിഷത്തെ ചില അടിയന്തിര സാഹചര്യങ്ങളോ കാരണം പലരും ടിക്കറ്റ് റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുന്നു സ്ഥിരീകരിച്ച ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒരു ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കുന്നുണ്ട്. ജിഎസ്ടി കൂടി ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കും. ഓഗസ്റ്റ് മൂന്നിനാണ് ധനമന്ത്രാലയത്തിന്റെ നികുതി ഗവേഷണ വിഭാഗം, ട്രെയിന്‍ ടിക്കറ്റുകളോ ഹോട്ടല്‍ ബുക്കിംഗുകളോ റദ്ദാക്കുന്നതിന് ജിഎസ്ടി ആകും എന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഒരു ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാരന്‍ ഏര്‍പ്പെട്ട കരാറില്‍ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോള്‍ സേവന ദാതാവിന്…

    Read More »
  • Kerala

    ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുന്നില്ലെന്ന് പരാതി: പിഡബ്ല്യുഡി ഓഫീസല്‍ മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; മുങ്ങിയ ഉദ്ദ്യോഗസ്ഥരെ കൈയോടെ പൊക്കി !

    തിരുവനന്തപുരം: പൂജപ്പുര പിഡബ്ല്യുഡി അസി. എന്‍ജീയര്‍ ഓഫീസല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഒരു അസി. എന്‍ജിനീയറും മൂന്ന് ഓവര്‍ സിയര്‍മാരുമുള്ള ഓഫിസില്‍ മന്ത്രിയെത്തിയപ്പോള്‍ കണ്ടത് രണ്ട് ഓവര്‍സിയര്‍മാരെ മാത്രം. മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ബാക്കി രണ്ട് പേരും അവധിയിലെന്ന് വിശദീകരണം ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. എന്നാല്‍, മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകള്‍ ഇല്ലെന്ന് വ്യക്തമായി. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്. നേരത്തെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലും ഓഫിസുകളിലും റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. റസ്റ്റ് ഹൗസില്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തതുള്‍പ്പെടെയുള്ളത് വലിയ ചര്‍ച്ചയുമായി. അതേസമയം, മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു.  

    Read More »
  • Kerala

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാതൃകയാക്കൂ, മാലിന്യ നിർമ്മാർജ്ജനത്തിൽ വ്യത്യസ്ത രീതിയുമായി വടകരയിലെ ‘ഹരിയാലി

    ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള മികച്ച ഉദാഹരണമാണ് വടകര നഗരസഭയിൽ ‘ഹരിയാലി’ എന്നപേരിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന. ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുക എന്നതിലുപരി മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടി പരിശോധിച്ചുകൊണ്ടാണ് ഹരിയാലിയുടെ പ്രവർത്തനങ്ങൾ. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും വേറിട്ട മാതൃക തീർക്കുന്ന ഹരിയാലിക്കാരെ വടകരക്കാർക്ക് സുപരിചിതമാണ്. ‘ഹരിയാലി’ എന്നാൽ പച്ചപ്പ് എന്നർത്ഥം. ഇവരുടെ പ്രവർത്തനങ്ങൾ അറിയാനും പഠിക്കാനുമായി സഞ്ചാരികളും വിദേശ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും എത്തുന്നുണ്ട്. രാവിലെ എട്ട് മണിക്ക് തുടങ്ങും ഇവരുടെ ജോലി. എട്ടേകാൽ വരെ ഹാജർ രേഖപ്പെടുത്തൽ. പിന്നെ മാലിന്യ ശേഖരണവും വേർതിരിക്കലും, ഏകദേശം മൂന്നരയാവുമ്പോഴേക്കും പണികൾ കഴിയും. നഗരസഭയിലെ 47 വാര്‍ഡുകളിലുമുള്ള എണ്ണായിരത്തോളം വീടുകളില്‍ നിന്നാണ് ഹരിയാലി പ്രവര്‍ത്തകരുടെ അജൈവ മാലിന്യ ശേഖരണം. കടകളില്‍ നിന്നും ഇവർ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മാലിന്യം എടുക്കുന്ന വീടുകളിലും കടകളിലും ഓരോ കാർഡും നല്‍കും.എല്ലാ മാസവും കൃത്യമായി അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. മാസത്തില്‍…

    Read More »
  • Kerala

    കോഴിക്കോടിന്റെ പൈതൃകവും ചരിത്രപരമായ പ്രത്യേകതകളും നിറഞ്ഞ വർണാഭമായ ഓണം, ബീച്ചിലെ ചുമർചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

    സാഹിത്യത്തിലും സംഗീതത്തിലും രുചിഭേദങ്ങളിലും സർവ്വോപരി മനുഷ്യത്വത്തിലുമൊക്കെ ഒരുപടി മുന്നിലാണ് കോഴിക്കോടുകാർ. ആഘോഷങ്ങളിലും ആസ്വാദനത്തിലും ആ വൈവിദ്ധ്യം തൊട്ടറിയാം. ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ ചുമരുകളിലെ വർണ്ണചിത്രങ്ങൾ കണ്ടാലറിയാം ഈ സാംസ്കാരികത്തനിമ ഓണക്കാഴ്ചകളാണിത്, ഓട്ടോക്കാരോട് കഥ പറഞ്ഞ് ഓട്ടോയിൽ കറങ്ങുന്ന മാവേലി. ബീച്ചിൽ മാത്രം ലഭിക്കുന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഉപ്പിലിട്ടതും ഐസൊരുതിയും വിൽക്കുന്ന ഉന്തുവണ്ടി. തൊട്ടടുത്തായി ഇതു സസൂക്ഷ്മം വീക്ഷിക്കുന്ന പുലിക്കളിരൂപം. കോഴിക്കോട് ബീച്ചിലെ ഓണാഘോഷ സംഘാടകസമിതിയുടെ ചുമരുകളിൽ നിറഞ്ഞ ഓണക്കാഴ്ചകളാണിത്. ഡി.ടി.പി.സി യും പ്രൊവിഡൻസ് വുമൺസ് കോളജിലെ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് വകുപ്പും സംയുക്തമായാണ് ചുമരിൽ വർണ്ണച്ചിത്രങ്ങൾ ഒരുക്കിയത്. ജില്ലയിലെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടൂറിസം ക്ലബ് അംഗങ്ങളായ 32 വിദ്യാർത്ഥികളാണ് ചായക്കൂട്ടുകളുമായി ബീച്ചിലെത്തിയത്. ഓണാഘോഷത്തിന്റെ പ്രചരണാർത്ഥമാണ് ബീച്ചിൽ ചുമർച്ചിത്രമൊരുക്കിയത്. ബീച്ചിലെത്തുന്ന മുതിർന്നവരും കുട്ടികളും ഒരുപോലെ കൗതുകത്തോടെ ചുമരിലെ ചിത്രം വീക്ഷിക്കുന്നതു കാണാം. കോഴിക്കോടിന്റെ തനതു പ്രത്യേകതകളും, ഒപ്പം പരമ്പരാഗത ഓണാഘോഷവും സമന്വയിപ്പിച്ചാണ് ചുമരിൽ വർണ്ണച്ചിത്രം ഒരുക്കിയത്. വർഷത്തിലൊരിക്കൽ നാട്ടിൽ തന്റെ പ്രജകളെ…

    Read More »
  • Crime

    ഒന്നിച്ചു താമസിക്കവെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ ഉപേക്ഷിച്ച യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍തള്ളി; യുവതിയും ഏഴ് കൂട്ടുകാരും അറസ്റ്റില്‍

    ബംഗളുരു: ഒരുമാസം മുമ്പുവരെ ഒന്നിച്ചുതാമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ചയുവതിയും ഏഴു സുഹൃത്തുക്കളും അറസ്റ്റില്‍. കമ്മനഹള്ളി സ്വദേശി ക്ലാര (27) യും സൃഹൃത്തുക്കളുമാണ് അറസ്റ്റിലായത്. മാധവ് പ്രസാദ് എന്ന യുവാവിനെയാണ് യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച സുമനഹള്ളിക്ക് പരിസരത്തായിരുന്നു സംഭവം. ഒരുമാസം മുമ്പുവരെ മാധവ് പ്രസാദും യുവതിയും ഒന്നിച്ചായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ക്ലാരയുടെ മറ്റൊരുബന്ധത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. ഇതോടെയാണ് മാധവ് പ്രസാദിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ യുവതി തീരുമാനിച്ചത്. തുടര്‍ന്ന് മറ്റുസൃഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. മാധവിനെ വിളിച്ചുവരുത്തിയ ക്ലാര കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഏറെനേരം വിവിധപ്രദേശങ്ങളില്‍ ചുറ്റിയശേഷം റോഡരികില്‍ ഇയാളെ ഉപേക്ഷിച്ചു. ഗുരുതരമായിപരിക്കേറ്റ മാധവ് പ്രസാദ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പിടിയിലായവരുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

    Read More »
  • NEWS

    എറണാകുളം സ്വദേശിയായ യുവാവ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

       ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം താമസിച്ചിരുന്ന അദ്ദേഹം നീന്തല്‍ പരിശീലനം ലഭിച്ച ആളാണ്.  രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് പോയത്. പുതിയ താമസ സ്ഥലത്ത് എത്തിയ ശേഷം ആദ്യമായായിരുന്നു അദ്ദേഹം കോമ്പൗണ്ടിലെ പൂളിലേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രി പത്ത് മണിയോടെ പരിസരത്ത് സൈക്കിള്‍ ചവിട്ടിയിരുന്ന ചില കുട്ടികളാണ് പൂളില്‍ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് മുതിര്‍ന്നവരെ വിവരമറിയിച്ചത്. ആളുകള്‍ ഓടിയെത്തി, പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുകയും ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സച്ചിന്‍ സാമുവല്‍…

    Read More »
  • Kerala

    അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

    കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍,…

    Read More »
  • Crime

    അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നു

    ആന്ധ്രപ്രദേശില്‍ അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്ത 45 കാരനെ 23 കാരന്‍ ഇഷ്ടികയ്ക്ക് ഇടിച്ചു കൊന്നതായി പൊലീസ്. ജി ശ്രീനു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ് എന്ന യുവാവിനെയും അമ്മ ഗൗരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വിശാഖപട്ടണത്തെ അല്ലിപുരത്താണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്തിരുന്ന ഗൗരി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട ശ്രീനി അപമര്യാദയായി പെരുമാറുകയായിരുന്നു. അസഭ്യം പറയുകയും കയ്യില്‍ കയറി പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശ്രീനിയും ഗൗരിയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശവാസികള്‍ ഇരുവരെയും അനുനയിപ്പിച്ച് പറഞ്ഞയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഗൗരി സംഭവിച്ചതെല്ലാം മകന്‍ പ്രസാദിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ശ്രീനിയെ തിരക്കി വീട്ടില്‍ നിന്ന് ഇറങ്ങി പോയ പ്രസാദ്, ഇഷ്ടിക ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീനി മരിച്ചുവെന്ന് ഉറപ്പായതിന് ശേഷമാണ് ഗൗരിയും പ്രസാദും പ്രദേശത്ത് നിന്ന് പോയത്. ശ്രീനിയുമായി…

    Read More »
  • Culture

    എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു…..

    പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ്‌ രാജശേഖരൻ തുടലിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം – വിൽസൺ ഓഡിയോസ് , പെർക്കഷൻ – മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് – സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ), പി ആർ…

    Read More »
  • Kerala

    ഓണം : സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് , ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്ത 2750 രൂപ

    ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും . സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

    Read More »
Back to top button
error: