
കോട്ടയം കറുകച്ചാൽ പുലിയളക്കാലിൽ മലവെളളപ്പാച്ചിലുണ്ടായി.മാന്തുരുത്തിയിലെ വീടുകളിൽ വെളളം കയറി. നെടുമണ്ണി, കോവേലി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. നെടുമണ്ണി പാലം വെളളത്തിനടിയിലായി. പത്തനംതിട്ടയിൽ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളിൽ വെളളം കയറി. കടകളിൽ വെളളം കയറി വ്യാപക നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ട്. കോഴിക്കോട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ ഭാര്യ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നമത്തെയാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.






