Month: August 2022
-
NEWS
നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രവാസി മരിച്ചു
റിയാദ്: ജിസാനിലെ അല്‍ അഹദിലെ അല്‍ ഹക്കമി ബ്ലോക്ക് നിര്‍മാണ കമ്പനിയിലുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. ലഖ്നൗ രാം സേവക് യാദവിന്റെയും മഞ്ജുള ദേവിയുടെയും മകനായ ദീപക് കുമാര്‍ യാദവാണ് (28) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ദീപക് കുമാര്‍ യാദവ് സൗദിയില്‍ എത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ യാദവ്, സോണി യാദവ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍നിന്ന് ലഖ്നൗ – സൗദി എയര്‍ലൈന്‍സ് വിമാനം വഴി നാട്ടിലേക്ക് അയക്കും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ സി.സി.ഡബ്യു.എ മെമ്പറായ ഖാലിദ് പട്‌ല, അല്‍ ഹാദി കെ.എം.സി.സി നേതാക്കളായ ഇസ്മയില്‍ ബാപ്പു വലിയോറ, ഷാജഹാന്‍, ദീപക് കുമാറിന്റെ സുഹൃത്തും നാട്ടുകാരനുമായ രാജന്‍ ഗുപ്ത , അല്‍ ഹക്കമി കമ്പനിയുടെ ഉടമ ഉമര്‍ ഹക്കമി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
Read More » -
India
രജിസ്റ്റര്‍ വിവാഹനോട്ടീസ് പൊതു ഇടത്തില്‍ പരസ്യപ്പെടുത്തരുതെന്ന് മലയാളി യുവതി; ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതു ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ ആണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ചട്ടങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്നും നിലവില്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം,…
Read More » -
Careers
43 തസ്തികകളിലേക്ക് നിരവധി ഒഴിവുകളുമായി പി.എസ്.സി. വിജ്ഞാപനം
തിരുവനന്തപുരം: 43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്‍)സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം (തസ്തികമാറ്റം വഴിയുള്ള നിയമനം)ഭാരതീയ ചികിത്സാ വകുപ്പ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റിപ്പോര്‍ട്ടര്‍ ഗ്രേഡ് II (തമിഴ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ട്രാന്‍സിലേറ്റര്‍ (മലയാളം) വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്, കാറ്റലോഗ് അസിസ്റ്റന്റ്- കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് II-സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-ഡ്രഗ്‌സ് കണ്‍ട്രോള്‍, പര്‍ച്ചെയ്‌സ് അസിസ്റ്റന്റ് ആരോഗ്യം, റഫ്രിജറേഷന്‍ മെക്കാനിക്ക് (UIP)ആരോഗ്യം, ഇലക്ട്രീഷ്യന്‍ കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ (ബൈ ട്രാന്‍സ്ഫര്‍) കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എന്‍ജിനീയറിങ്…
Read More » -
NEWS
റോക്കറ്റിന്റെ എന്‍ജിനില്‍ സാങ്കേതിക തകരാര്‍; വിക്ഷേപണത്തിന് മിനിറ്റുകള്‍ മുമ്പ് ആര്‍ട്ടിമിസ് ചാന്ദ്രദൗത്യം നിര്‍ത്തിവച്ച് നാസ
കാലിഫോര്‍ണിയ: വിക്ഷേപണത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം മാറ്റിവച്ച് നാസ. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ നാല് എന്‍ജിനുകളില്‍ മൂന്നാം എന്‍ജിനായ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും നാസ പ്രതികരിച്ചു. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി. എന്‍ജിനുകളിലെ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. എന്‍ജിന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. ഇതൊരു പരീക്ഷണ പറക്കലാണെന്നും ചെറിയ സാങ്കേതിക പ്രശ്‌നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്നു നാസ അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനോ അഞ്ചിനോ ആര്‍ട്ടെമിസ് 1 വിക്ഷേപണമുണ്ടായേക്കുമെന്നാണ് വിവരം. Safety is always first. Following today’s #Artemis I launch attempt, @NASAArtemis teams are…
Read More » -
Kerala
കനത്തമഴ: പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടമാണ് മഴയെത്തുടര്‍ന്ന് ഉണ്ടായത്. അതിതീവ്ര മഴപെയ്ത മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂര്‍ കോഴഞ്ചേരി പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. പുലര്‍ച്ചെ ഒരു മണിയോടെയാണ് ജില്ലയില്‍ അതിശക്തമായ മഴ തുടങ്ങിയത്. ചുങ്കപ്പാറ സ്വദേശി മുനീറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് വെള്ളത്തില്‍ ഒലിച്ചു പോയി. ഉരുക്കുഴി തോടിന് സമീപത്തെ പാലത്തിന്റെ തൂണില്‍ കുടുങ്ങി കിടന്ന കാറ് ആറ് മണിക്കൂര്‍ പണിപ്പെട്ടാണ് നാട്ടാകാര്‍ കരക്കെത്തിച്ചത്. കാറ് പൂര്‍ണമായും തകര്‍ന്നു. ആറര മണിക്കൂര്‍ നീണ്ടുനിന്ന മഴ ഏറ്റവും ദുരിതം വിതച്ചത് മല്ലപ്പള്ളി താലൂക്കിലാണ്. കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോട്ടാങ്ങല്‍, കൊറ്റനാട്, ആനിക്കാട്,…
Read More » -
Kerala
സ്‌കൂള്‍വിട്ടുവന്ന വിദ്യാര്‍ഥിനികള്‍ റോഡിലെ വെള്ളക്കെട്ടില്‍പ്പെട്ട് 50 മീറ്ററോളം ഒഴുകി; രക്ഷപ്പെടുത്തിയത് മീനച്ചിലാറിന് 25 മീറ്റര്‍ അകലെവച്ച്!
കോട്ടയം: സ്‌കൂള്‍ വിട്ട് മടങ്ങിയ ആറാംക്ലാസുകാരിയും സുഹൃത്തും റോഡരികിലെ വെള്ളക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ടു. പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥി തണ്ണിപ്പാറ ചെറിയിടത്തില്‍ സന്തോഷിന്റെ മകള്‍ കാവ്യാമോളും സുഹൃത്തും ആണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം പൂഞ്ഞാര്‍ പനച്ചിപ്പാറയില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലയില്‍ ഇടവിട്ടുള്ള മഴ ശക്തമായിരുന്നതിനാല്‍ പലയിടത്തും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തീക്കോയി സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും സ്‌കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ കൂട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കാല്‍വഴുതി റോഡിലെ ഒഴുക്കില്‍ വീണത്. ശക്തമായ ഒഴുക്കില്‍ അതിവേഗം ഇവര്‍ താഴോട്ട് പോയി. അമ്പത് മീറ്ററോളം ഒഴുകിയ കുട്ടികളെ അയല്‍വാസിയായ റിട്ടേയേര്‍ഡ് അധ്യാപകന്‍ ആണ് രക്ഷപ്പെടുത്തിയത്. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളില്‍ പതിക്കുന്നതിന് മുന്‍പ് കുട്ടികളെ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. മീനച്ചിലാറ്റിലേക്ക് കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ വീട്ടിലെത്തിച്ചു.
Read More » -
Movie
ജിബു ജേക്കബിൻ്റെ ‘മേ ഹൂം മുസ’ വരുന്നു, മൂസയായി സുരേഷ് ഗോപി
നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മേ ഹൂം മൂസ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘മേ ഹൂം മുസ’യിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനാണ് മൂസ. സുരേഷ് ഗോപി യിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ഇതിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന അതിശക്തമായ ഒരു കഥാപാത്രം. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ കഥാപാത്രത്തിലൂടെ ഇൻഡ്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്. അതു കൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം. മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും…
Read More » -
Kerala
നഗരൂരിൽ അച്ഛനും മകനും ദാരുണമായി മരണപ്പെട്ട വാഹനാപകടം, വാഹന ഉടമയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഡ്രൈവറാക്കി ആൾമാറാട്ടം
ആറ്റിങ്ങലിലെ നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവുമാണ് മരിച്ചത്. വാഹന ഉടമകൂടിയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഷിറാസിനെ ഒന്നാം പ്രതിയാക്കിയെന്ന് ആക്ഷേപം. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. അതേ സമയം അപകടത്തിന് 10 മിനുറ്റ് മുൻപ് വാഹനമോടിച്ചത് ജാഫർ ഖാൻ ആണെന്ന് വ്യകതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിൽ വെച്ച് ഫോർച്യൂണർ കാറിടിച്ച് നഗരൂർ സ്വദേശി സുനിൽകുമാറും ഇളയമകൻ ശ്രീദേവും തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ മൂത്ത മകൻ ശ്രീഹരി മെഡിക്കൽകോളജ് ആശുപത്രിയിൽ ഐസിയുവിലാണ്. അമിത വേഗതയിലെത്തിയ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്ന ജാഫർ ഖാനും ഷിറാസും മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. വാഹനമോടിച്ചതു ഷിറാസ് ആണ് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ പോലീസിന്റെ ഈ വാദത്തിനു എതിരെ കുടുംബം രംഗത്തെത്തി.…
Read More » -
Kerala
സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തി, ലോകനാർകാവ് ക്ഷേത്രത്തിൽ സജീഷ് ഇന്ന് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി
മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. നിപ ബാധിച്ച് അകാലത്തിൽ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭയെത്തി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് സജീഷ് ഇന്ന് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത ചെറിയ ചടങ്ങ് മാത്രമായിരുന്നു വിവാഹം. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ. സജീഷ് തന്നെയാണ് കഴിഞ്ഞ ദിവസം പ്രതിഭയും മക്കളുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാർഥനകളും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടാകണം…” സജീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 2018-ൽ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ. ഇളയമകൻ സിദ്ധാർഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേർപാട്. ഇപ്പോൾ സിദ്ധാർഥ് ഒന്നിലും റിതുൽ നാലിലും പഠിക്കുന്നു.…
Read More » -
Kerala
ഇന്ദുമല്‍ഹോത്രയുടെ പരാമര്‍ശം വസ്തുതാവിരുദ്ധം; കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ വരുമാനം കയ്യടക്കിയിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതുമാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍.ഡി.എഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര വരുമാനം സര്‍ക്കാറുകള്‍ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ…
Read More »