Month: August 2022
-
NEWS
തൃപ്പുണിത്തുറ നഗരസഭ പരിധിയില്‍ ഇന്ന് അവധി
കൊച്ചി: തൃപ്പുണിത്തുറ നഗരസഭ പരിധിയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
Read More » -
NEWS
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം
മഴയുടെ ആരവങ്ങളൊഴിഞ്ഞ് ഓണത്തുമ്പികൾ വട്ടമിട്ടു പറക്കുന്ന ചിങ്ങവെയിൽ.പൂക്കുടയും പൂവിളിയുമായി തുമ്പയും തുളസിയും തെച്ചിയും മുക്കൂറ്റിയുമൊക്കെ തേടി അത്തം നാളിൽ അതിരാവിലെ തന്നെ തൊടിയിലേക്കിറങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ.വേലിപ്പടർപ്പിലും പാടവരമ്പത്തുമൊക്കെയുള്ള പേരറിയുന്നതും അറിയാത്തതുമായ നാട്ടുപൂക്കൾ മൊത്തം ശേഖരിച്ചുകൊണ്ടായിരിക്കും ആഹ്ളാദത്തോടെയുള്ള അവരുടെ മടക്കയാത്രകൾ..! അന്നൊക്കെ തൊടിയിലും പാടവരമ്പത്തുമൊക്കെയായി നിറയെ പൂക്കളുണ്ടായിരുന്നു.പുൽപ്പടർപ്പിൽ ഹൃദ്യമായ മന്ദഹാസത്തോടെ ‘എന്നെയിറുത്തോളൂ’ എന്ന് മാടിവിളിച്ചുകൊണ്ട് തലയാട്ടി നിൽക്കുന്ന നിരവധി പൂക്കൾ..! ഇന്ന് പുക്കളെവിടെ..?! പൂക്കളമെവിടെ..?!! അതിന് പൂത്തറയെവിടെ..?!!! മുറ്റംപോലും കോൺക്രീറ്റ് ചെയ്തു കെട്ടുന്ന വീടുകൾ..!! വീടുകളുടെ സ്ഥാനത്ത് മാനംമുട്ടെ ഉയരുന്ന ഫ്ളാറ്റുകളും..!!! പിറന്നുവീണ വീടും പിച്ചവച്ച മുറ്റവും നിറയെ പൂക്കളുള്ള വിശാലമായ തൊടിയുമെല്ലാം ഇന്ന് ഓർമ്മകളിൽ മാത്രം ഗൾഫ് പണത്തിൽ അതെല്ലാം തച്ചുടയ്ക്കപ്പെട്ടു ഊഞ്ഞാലാടിയതും ഉപ്പേരി കൊറിച്ചതും തെങ്ങിന്റെ ഇളമ്പോലകൊണ്ടുണ്ടാക്കിയ പന്തുവച്ച് തലപ്പന്ത് കളിച്ചതും വള്ളംകളി കാണാൻ പോയതുമുൾപ്പടെ അങ്ങനെ പലതും ഓണക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ്.ഇതിൽ പലതും കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ ഇന്ന് താൽക്കാലികമായെങ്കിലും ഇല്ലാതെയുമായിരിക്കുന്നു. ഓണമെത്തുമ്പോൾ പഴമക്കാരുടെ മനസ്സിൽ…
Read More » -
Crime
കര്‍ണാടകയിലെ എസ്.ഐ. നിയമന തട്ടിപ്പ്: ഒന്നാം റാങ്കുകാരി അറസ്റ്റില്‍; എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി
ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിലായിരുന്നു. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പൊലീസുകാരുമടക്കം അടക്കം 65 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി എസ്‌ഐ നിയമത്തിനായി വന്‍ക്രമക്കേടാണ് നടന്നത്.
Read More » -
Kerala
വിഴിഞ്ഞം സമരം: പ്രതിഷേധക്കാര്‍ക്കുള്ള ഭക്ഷണം പൊലീസ് തിരിച്ചയച്ചെന്ന് പരാതി; നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡീഷ്യസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. ഗേറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയപ്പിച്ചെന്നായിരുന്നു പരാതി. നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ ഇവർക്കായി കൊണ്ടുവന്ന കിടക്ക എടുത്തുമാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. വൈദികരെ പൊലീസ് മർദ്ദിച്ചെന്നാണ് സമര സമിതിയുടെ ആരോപണം. കൂടുതൽ പേര് സമരസ്ഥലത്തേക്ക് എത്തിയതോടെ പ്രതിഷേധം കനത്തു. പിന്നാലെ ജില്ലാകളക്ടറും കമ്മീഷണറും സ്ഥലത്തേക്ക് എത്തി സമരക്കാരുമായി അനുരഞ്ജന ചര്‍ച്ച നടത്തി.വൈദികരുടെ പരാതിക്ക് ഇടയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സമരവേദിയിൽ ഡ്യൂട്ടിക്ക് ഇടില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. ഡെപ്യൂട്ടി കമ്മീഷണർ, കൺട്രോൾ റൂം എസി, എസിയുടെ ഡ്രൈവർ എന്നിവരെ ഡ്യുട്ടിക്ക് ഇടില്ലെന്നും വൈദികരുടെ പരാതി പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സമരക്കാർ നിരാഹാരസമരം അവസാനിപ്പിച്ചത്. സമരം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമാകും എന്നാണ് ലത്തീൻ അതിരൂപതയുടെ മുന്നറിയിപ്പ്. അതേസമയം, പ്രതിഷേധത്തിന്‍റെ പേരിൽ വിഴിഞ്ഞം…
Read More » -
India
തെക്കൻ കര്‍ണാടകയിൽ കനത്ത മഴ: ബെംഗളൂരു – മൈസൂരു ഹൈവേ വെള്ളത്തിൽ
മൈസൂരു: കനത്ത മഴയില്‍ തെക്കന്‍ കര്‍ണാടകയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. രാമനഗരിയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗ്ലൂരു മൈസൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടി ബസ്സുകള്‍ അടക്കം മണിക്കൂറുകളോളം കുടുങ്ങി. 19 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാമനഗര ,ബിഡദി,കെങ്കേരി തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം . എക്സ്പ്രസ് ഹൈവേയുടെ സർവ്വീസ് റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ബസ്സുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങി .യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത് . മുപ്പത് കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങൾ കുടുങ്ങി കിടന്നു .കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകളും രാമനഗരയിൽ മണിക്കൂറുകളോളം കുടുങ്ങി. മൈസൂരുവിലേക്കുള്ള ഗതാഗതം കനകപുര വഴി തിരിച്ച് വിട്ടിരിക്കുകയാണ്. കനത്ത മഴക്കൊപ്പം തടാകങ്ങൾ കര കവിഞ്ഞതുമാണ് കെടുതി രൂക്ഷമാക്കിയത്.മൈസൂരു ,മാണ്ഡ്യ ,തുംകുരു മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എക്സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണ പ്രവർത്തനങ്ങളെ തുടർന്ന് വെള്ളം ഒഴുകി പോകാൻ തടസ്സം അനുഭവപ്പെടുന്നതും വെള്ളക്കെട്ടിന് കാരണമായി. രണ്ട് ദിവസം…
Read More » -
Crime
ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയത് ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ !
ലഖ്‌നൗ : കഴിഞ്ഞയാഴ്ച മഥുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റർ അകലെ ബിജെപിനേതാവിന്റെ വീട്ടിൽ. ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന വൻ റാക്കറ്റ്. ബിജെപിയുടെ വിനീത അഗർവാളും ഭർത്താവും ചേർന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും രണ്ട് ഡോക്ടർമാരിൽ നിന്നായി 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങുകയുമായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്. പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ അടുത്തിനിന്ന് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ആളുൾപ്പെടെ എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മഥുരയിൽ റെയിൽവേ പൊലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വച്ച് പൊലീസുകാർ കുട്ടിയെ അമ്മയ്ക്ക് കൈമാറി. കുട്ടിയെ കൈമാറിയ ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനു വേണ്ടി കച്ചവടം നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മുഷ്താഖ് വിശദമായ പ്രസ്താവനയിൽ പറഞ്ഞു. “ദീപ് കുമാർ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന്…
Read More » -
Crime
വിദ്യാർത്ഥികള്‍ക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്നുമായി 8 യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് എംഡിഎംഎ വേട്ട. നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ- വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നഗരത്തിൽ വിദ്യാർത്ഥികള്‍ക്കിടയില്‍ വിൽക്കാനായി കൊണ്ടുവന്ന എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. വലിയതുറ സുലൈമാൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ എംഡിഎംഎയുമായി യുവാക്കള്‍ ഒത്തുകൂടിയെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്‍റെ പരിശോധന. ഇവിടെയെത്തിയപ്പോള്‍ പൊലീസ് കണ്ടത് ബെംഗളൂരിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു. ഷിഹാസ്, അച്ചു, സൈദലി, അൽ-അമീൻ, അൻസൽ റഹ്മാൻ, ഷാനു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വഞ്ചിയൂരിൽ വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ടെത്തിയ ബെൻസൻ, പിനോ പെരേര എന്നിവരിൽ നിന്നും എംഡിഎംഎ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഇവർ നഗരത്തിൽ മയക്കമരുന്ന് വിൽപ്പനയ്ക്കായി എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പണവും പൊലീസിന് ലഭിച്ചു. മയക്കുമരുന്ന് വിറ്റ് കിട്ടിയതാണ് പണമെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. ശംഖുമുഖം അസി. കമ്മീഷണർക്ക് ലഭിച്ച വിവരത്തെ…
Read More » -
Crime
ഓപ്പറേഷന്‍ പി ഹണ്ട്: പരിശോധനയില്‍ ഒരാള്‍ പിടിയില്‍; 28 പേര്‍ക്ക് നോട്ടീസ്
കൊച്ചി: മൊബൈല്‍ ഫോണില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സൂക്ഷിച്ചവരെ കുടുക്കി ഓപ്പറേഷന്‍ പി ഹണ്ട്. പരിശോധനയില്‍ ഒരാള്‍ പിടിയിലാവുകയും ഇരുപത്തിയെട്ട് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം മാറമ്പിള്ളി, മഞ്ഞപ്പെട്ടി, കുതിര പറമ്പ് ഭാഗത്ത് ആശാരിമാലില്‍ വീട്ടില്‍ അബ്ബാസ് (38) ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുപ്പത്തിയാറ് ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇരുപത്തിയെട്ട് പേര്‍ക്കെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുപ്പത് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം, സൈബര്‍ സ്റ്റേഷന്‍, സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വീടുകളിലും, സ്ഥാപനങ്ങലുമാണ് പരിശോധന നടന്നത്. പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് അര്‍ധരാത്രി വരെ നീണ്ടു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ്…
Read More » -
Crime
കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ച വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍
മസ്‌കറ്റ്: ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഏഷ്യക്കാരനാണ് പിടിയിലായത്. കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ മദ്യം സൂക്ഷിച്ചത്. അറസ്റ്റിലായ ആള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. അതേസമയം കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് പിടിയിലായത്. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
Kerala
സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു
തൃശൂര്‍: ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്കായി ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്കിയുടേയും വെറോനിക്കയുടേയും മകനാണ് ജോൺ പി വർക്കി. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നാണ് ഗിത്താറിസ്റ്റായി സംഗീത രംഗത്ത് ജീവിതം ആരംഭിച്ചത്. ബി എം ജി ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്പസില്‍ ഉപയോഗിച്ച് മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായി മാറിയിരുന്നു. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാള സിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്ക് സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ “പറ…പറ”, “ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകളാണ് ജോൺ പി വര്‍ക്കി സംഗീതം ചെയ്‌തത്.…
Read More »