MovieNEWS

ജിബു ജേക്കബിൻ്റെ ‘മേ ഹൂം മുസ’ വരുന്നു, മൂസയായി സുരേഷ് ഗോപി

നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മേ ഹൂം മൂസ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

‘മേ ഹൂം മുസ’യിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനാണ് മൂസ. സുരേഷ് ഗോപി യിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ഇതിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു.
രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന അതിശക്തമായ ഒരു കഥാപാത്രം. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.  ഈ കഥാപാത്രത്തിലൂടെ ഇൻഡ്യയെ നോക്കിക്കാണുകയാണ് സംവിധായകൻ ജിബു ജേക്കബ്.
അതു കൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം.
മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു

   വൻ മുതൽ മുടക്കിൽഎത്തുന്ന ഈ ചിത്രത്തിലെ വ്യത്യസ്ഥ ലൊക്കേഷനുകൾ, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ‘മേ ഹൂം മുസ’യുടെ പ്രത്യേകതകളാണ്.
നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കാ
ൻ പോന്നതാണ്.
പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ് , ഹരിഷ്കണാരൻ, ജോണി ആൻ്റണി, മേജർ രവി
മിഥുൻ രമേശ്, ശരൺ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ‘മേ ഹൂം മുസ’യിൽ അഭിനയിക്കുന്നു.

‘മേ ഹൂം മൂസ’യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലെ മികച്ച ഗായകരിൽ ഒരാളായ ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചത്. ഇത് ഒരു ഹിന്ദി ഗാനമാണ്. സജാദ് രചിച്ച  ‘സൗരഗ് മിൽക്കേ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

രചന- രൂപേഷ് റെയ്ൻ.
റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.
വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം- സജിത് ശിവഗംഗ.
സെൻട്രൽപിക്ച്ചേഴ്സ്. ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ:  അങ്കിത് വി.ശങ്കർ.

Back to top button
error: